ഡാളസ്: ഡാളസ് മേഖലയിലെ ക്രിക്കറ്റ് പ്രേമികളായ യുവജനങ്ങളുടെ കലാകായിക രംഗങ്ങളിലെ അഭിരുചിയുടെ വളർച്ച ലക്ഷ്യമാക്കി രൂപീകരിച്ച കേരള ലെജന്റ്സിന്റെ പ്രവർത്തനോദ്ഘാടനവും ഒന്നാമത് ഓണാഘോഷവും ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ച് ഓഗസ്റ്റ് 19ന് വൈവിധ്യമാർന്ന പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.
നിറഞ്ഞ സദസും വിവിധങ്ങളായ പരിപാടികളുമായി തിരുവോണ നാളിലെ മധുരിക്കുന്ന ഓർമ്മകളോടെ നടത്തപ്പെട്ട ആഘോഷപരിപാടികളുടെ ഔപചാരികമായ ഉദ്ഘാടന കർമം പ്രോം ടേം മേയർ ബിജു മാത്യു ഭദ്രദീപം തെളിയിച്ച് നിർവ്വഹിച്ചു.
ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായി രജിസ്റ്റർ ചെയ്തിട്ടുള്ള ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തന ലക്ഷ്യം നോർത്ത് ഡാളസ് മേഖലയിൽ താമസിക്കുന്ന ക്രിക്കറ്റ് പ്രേമികളായ ഏവർക്കും തങ്ങളുടെ അഭിരുചി വളർത്തുന്നതിനുള്ള ഒരുവേദിയൊരുക്കുക എന്നതാണ്.
പ്രത്യേകിച്ച് വരും തലമുറയിൽ സ്പോർട്ട്സ്മാൻഷിപ്പ്, ലീഡർഷിപ്പ്, ഡിസിപ്ലിൻ, ഹാർഡ്വർക്ക്, സർവീസ് മെന്റാലിറ്റി തുടങ്ങിയ കഴിവുകളെ പരിപോഷിപ്പിക്കുകയെന്നതാണെന്ന് അറിയുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് പ്രോം ടേം മേയർ ബിജു മാത്യു തന്റെ ഉദ്ഘാട പ്രസംഗത്തിൽ സൂചിപ്പിച്ചു.
ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിയെ (ജെറിൻ റോയി) വേദിയിലേക്ക് ആനയിച്ചു. ക്രിഷാ സഖറിയയുടെ ഈശ്വര പ്രാർഥനയോടെ പ്രോഗ്രാമിന് തുടക്കം കുറിച്ചു. ബ്രയാൻ മത്തായി സദസ്സിന് സ്വാഗതം ആശംസിച്ചു.
ജിജി പി. സ്കറിയ എം.സിയായി പ്രവർത്തിച്ചു. ഓണത്തോടനുബന്ധിച്ച് നടത്തിവരാറുള്ള തിരുവാതിരയും മറ്റു കലാപരിപാടികളും കോർത്തിണക്കിയ ആഘോഷ പരിപാടികൾ, അതിൽ പങ്കെടുത്ത ഏവർക്കും ഒരു നവ്യ അനുഭവമായി മാറി. 20 ഇനങ്ങൾ അടങ്ങിയ വിഭവസമൃദ്ധവും സ്വാദിഷ്ടവുമായ ഓണസദ്യ ഏറെ ആസ്വാദകരമായിരുന്നു.
ഈ പരിപാടിയുടെ സ്പോൺസേഴ്സായ അലർജിയ ഫാമിലി ക്ലിനിക്, ശ്രീ. ഷിജു എബ്രഹാം, എയർകിംഗ് ടൂർസ്, ബബിൾ ലീഫ് ബോബ ലോഞ്ച്, എഎംആർ ഗ്രാബ് & Go LLC, ബേബി ഉതുപ്പ് (ഫാർമേഴ്സ് ഇൻഷുറൻസ്), സാബു കൺസ്ട്രക്ഷൻസ് എന്നിവർക്കും ഈ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും എബിൻ റോയി നന്ദി രേഖപ്പെടുത്തി.
കേരള ലെജന്റ്സിന്റെ പ്രവർത്തക സമിതി ക്യാപ്ടൻ ബ്രയാൻ മത്തായി, വൈസ് ക്യാപ്ടൻ അലക്സ് പുന്നൂസ്, ഗെയിംസ് കൺട്രോളർ ജെറിൻ റോയി, ട്രെഷറർ സുശാന്ത് മാത്യു, ഗെയിംസ് കോഓർഡിനേറ്റർ വിനീത് ജോൺകുട്ടി, സുശാന്ത് മാത്യു, ഡിജിറ്റൽ പിആർഒ അജിൻ അലക്സ്, ജിയോ ജോൺ, കമ്മിറ്റി മെമ്പേഴ്സ് ജിയോ ജോൺ, മനു മാത്യു, ഷാരോൺ ഐസക്.
മെമ്പേഴ്സ് ലിറ്റിൻ ജേക്കബ്, ആന്റോ ജോസഫ്, ജെൻസൺ തോമസ്, റോബിൻ മാത്യു, മിധുൻ ജോർജ്, ജിൽറ്റ് കുര്യൻ, അബിൻ റോയ്, ജസ്റ്റിൻ ജേക്കബ്, റോബിൻ സക്കറ, ബിനു ശാന്തകുമാരൻ.
|