• Logo

Allied Publications

Americas
ഡാ​ള​സ് സ​ഹൃ​ദ വേ​ദി​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി
Share
ഡാ​ള​സ്: ഓ​ഗ​സ്റ്റ് 26ന് ​രാ​വി​ലെ ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി കൊ​ണ്ടാ​ടി​യ ഓ​ണാ​ഘോ​ഷം മേ​ന്മ​യു​ടെ ഗം​ഭീ​ര​മാ​യി പ​ര്യ​വ​സാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് എ​ബി തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ൽ ഡാ​ള​സി​ലെ ക​ലാ സാം​സ്‌​കാ​രി​ക മ​ല​യാ​ള ഭാ​ഷാ സ്‌​നേ​ഹി ജോ​സ് ഓ​ച്ചാ​ലി​ൽ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി.

ഡാ​ള​സ് സൗ​ഹൃ​ദ​വേ​ദി സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ മെ​ഗാ സ്പോ​ൺ​സ​റും പ്രീ​മി​യ​ർ​ഡെ​ന്‍റ​ൽ ക്ലി​നി​ക് ഉ​ട​മ​യു​മാ​യ ഡോ.​എ​ബി ജേ​ക്ക​ബ്, ക​ലാ​സാം​സ്‌​കാ​രി​ക നേ​താ​വും​ഡാ​ള​സ് മ​ല​യാ​ളി​ക​ളു​ടെ വി​ശ്വ​സ്ത റി​യ​ൽ എ​സ്റ്റേ​റ്റ് & മൊ​ട്ട​ഗേ​ജ് ലോ​ൺ ഓ​ഫീ​സ​റു​മാ​യ ജോ​സെ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.



പ്ര​സി​ഡ​ന്‍റ് എ​ബി തോ​മ​സ്, ചീ​ഫ്ഗ​സ്റ്റ് ജോ​സ് ഓ​ച്ചാ​ലി​ൽ, മെ​ഗാ സ്പോ​ൺ​സ​ർ ഡോ.​എ​ബി ജേ​ക്ക​ബ്, ഗ്രാ​ന്‍റ് സ്പോ​ൺ​സ​ർ ജോ​സി​ന് ജോ​ർ​ജ്, സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ർ പ്രോ​ഗ്രാം​എം​സി സു​നി​ത എ​ന്നി​വ​ർ നി​ല​വി​ള​ക്ക് ക​ത്തി​ച്ചു ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം ഇ​ട്ടു.

പ്ര​ശ​സ്തി​യു​ടെ കു​തി​പ്പി​ലേ​ക്കു ക​യ​റി കൊ​ണ്ടി​രി​ക്കു​ന്ന ഡാ​ള​സി​ലെ ഗാ​യ​ക​ൻ അ​ല​ക്സാ​ണ്ട​ർ പാ​പ്പ​ച്ച​ൻ അ​തി​മ​നോ​ഹ​ര​മാ​യ ഓ​ണ​പ്പാ​ട്ട് പാ​ടി സ​ദ​സി​ന്‍റെ പ്ര​ശം​സ പി​ടി​ച്ചു പി​ടി​ച്ചു പ​റ്റി.

പ്രോ​ഗ്രാം എം​സി സു​നി​ത ജോ​ർ​ജ് പ​ട്ടു പാ​ടി, ഡാ​ൻ​സ് ചെ​യ്തു സ്റ്റേ​ജി​ൽ എ​ത്തി​യ​തോ​ടു കൂ​ടി ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു ഓ​രോ​ന്നാ​യി തു​ട​ക്കം ഇ​ട്ടു.

ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കാ​ണു​വാ​നും സ​ദ​സി​നെ ആ​ശീ​ർ​വ​ദി​ക്കു​വാ​നു​മാ​യി എ​ത്തി​ച്ചേ​ർ​ന്ന മ​ഹാ​ബ​ലി​ത​മ്പു​രാ​ന്‍റെ എ​ഴു​ന്ന​ള്ള​ത്തു ഒ​രു വി​സ്മ​യ​കാ​ഴ്ച​യാ​യി സ​ദ​സി​നു അ​നു​ഭ​വ​പെ​ട്ടു.

താ​ല​പ്പൊ​ലി​യേ​ന്തി​യ ബാ​ലി​ക ബാ​ല​ന്മാ​രു​ടെ​യും വ​നി​ത​ക​ളു​ടെ​യും​അ​ക​മ്പ​ടി ചാ​ർ​ത്തി വാ​ദ്യ​ഘോ​ഷ​ചെ​ണ്ട​മേ​ള സം​ഘ​ത്തോ​ടൊ​പ്പം ആ​യി​രു​ന്നു മ​ഹാ​ബ​ലി ത​മ്പു​രാ​ൻ സ്റ്റേ​ജി​ലേ​ക്ക് എ​ഴു​ന്ന​ളി​യ​ത്.

പ​രി​പാ​ടി​ക​ളു​ടെ തു​ട​ക്കം എ​ന്ന നി​ല​യി​ൽ കാ​ണി​ക​ളെ അ​തി​ശ​യി​പ്പി​ക്കു​ന്ന അ​തി​മ​നോ​ഹ​ര​മാ​യ തി​രു​വാ​തി​ര ക​ളി സ്റ്റേ​ജി​ൽ​അ​വ​ത​രി​പ്പി​ച്ച​ത് രാ​ഖി & ടീം ​ആ​യി​രു​ന്നു.

തു​ട​ന്ന് സ​ദ​സി​നു വി​നോ​ദം പ​ക​ർ​ന്നു​കൊ​ടു​ത്തു കൊ​ണ്ട് സ​ജി കോ​ട്ട​യാ​ടി​യി​ൽ മ​ല​യാ​ള​സി​നി​മ താ​ര​ങ്ങ​ളെ അ​നു​ക​രി​ച്ചു മി​മി​ക്രി അ​വ​ത​രി​പ്പി​ച്ചു. മി​ക​ച്ച പ്ര​ക​ട​നം സ​ദ​സി​ന്‍റെ കൈ​യ​ടി വാ​ങ്ങി കൂ​ട്ടി. ടോം ​ക​റു​ക​ച്ചാ​ലി​ന്‍റെ ഹാ​സ്യാ​നു​ക​ര​ണ പ്ര​ക​ട​ന​വും ഗം​ഭീ​ര​മാ​യി​രു​ന്നു.

കാ​ണി​ക​ളെ ആ​ശ്ച​ര്യ​ഭ​രി​ത​മാ​ക്കി​യ മു​ഹൂ​ർ​ത്തം ആ​യി​രു​ന്നു പൂ​ജാ ജ​യ​ന്ത് എ​ന്ന കു​ട്ടി​യു​ടെ ഭ​ര​ത​നാ​ട്യം ഡാ​ൻ​സ്. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച പൂ​ജ​യ്ക്ക്‌ നി​ല​യ്ക്കാ​ത്ത ക​ര​ഘോ​ഷ​ത്തി​ലൂ​ടെ സ​ദ​സ്യ​രു​ടെ അ​ഭി​ന​ന്ദ​നം ഏ​റ്റു വാ​ങ്ങി.

ഷെ​ജി​ൻ ബാ​ബു, ര​ഞ്ജി​ത് എ​ബ്ര​ഹാം, ഷാ​ജി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ ശ്രു​തി മ​ധു​ര​മാ​യ പാ​ട്ടു​ക​ൾ പാ​ടി​മ​ല​യാ​ളി മ​ന​സു​ക​ളി​ൽ സ്ഥാ​നം ഉ​റ​പ്പി​ച്ചു. പ​രി​പാ​ടി​ക​ളി​ൽ അ​തി​ശ്രേ​ദ്ധേ​യം ആ​യി​രു​ന്നു പ്ര​ഫ​സ​ർ ജെ​യ്സി ജോ​ർ​ജ് & ടീം ​അ​വ​ത​രി​പ്പി​ച്ച വി​ല്ല​ടി​ച്ചാം പാ​ട്ട്.

നാ​ട​ൻ സം​സ്കാ​രം പു​തു​ത​ല​മു​റ​യെ ഓ​ർ​മ​പ്പെ​ടു​ത്ത​ൽ​ആ​യി​രു​ന്നു ഈ ​പു​രാ​ത​ന​മാ​യ​ക​ല​യി​ലൂ​ടെ പ്ര​ക​ട​മാ​യ​ത്. മാ​ത്യു മ​ത്താ​യി, ജോ​ർ​ജ് വ​റു​ഗീ​സ്, വി​നു പി​ള്ള, ദീ​പ തോ​മ​സ്, ലി​ൻ​സി വി​നു, ജെ​ൻ​സി തോ​മ​സ്, ജാ​ൻ​സി ക​ണ്ണ​ങ്ക​ര തു​ട​ങ്ങി​യ എ​ട്ടു​അം​ഗ​ങ്ങ​ളു​ള്ള ഈ ​ടീം ന​ട​ത്തി​യ അ​ഭ്യാ​സം കാ​ണി​ക​ളു​ടെ നീ​ണ്ട കൈ​യ​ടി ഏ​റ്റു​വാ​ങ്ങി​യ​തോ​ടൊ​പ്പം ഡാ​ള​സ് സൗ​ഹൃ​ദ​വേ​ദി സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ർ പ്ര​ത്യേ​ക​അ​നു​മോ​ദ​നം അ​റി​യി​ക്കു​ക​യും ചെ​യ്തു.

സാ​ബു കി​ച്ച​ൺ സ്പോ​ൺ​സ​ർ ചെ​യ്ത ഓ​ണ​ക്കോ​ടി​ക​ൾ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ജോ​സ് ഓ​ച്ചാ​ലി​ൽ, എ​ബി തോ​മ​സ് എ​ന്നി​വ​ർ സ​മ്മാ​ന ദാ​നം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ട്രെ​ഷ​റ​ർ ബാ​ബു വ​ർ​ഗീ​സ് കൃ​ത​ജ്ഞ​ത അ​റി​യി​ച്ചു.

രു​ചി കൂ​ട്ടു​ക​ളു​ടെ ഓ​ർ​മ​പ്പെ​രു​നാ​ളി​യി​രു​ന്നു ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി ഒ​രു​ക്കി​യ ഓ​ണ സ​ദ്യ.​ന​ട​ൻ ശൈ​ലി​യി​ൽ ഇ​ല​യി​ൽ​വി​ള​മ്പി​യ ഊ​ണി​നെ പ​റ്റി എ​ല്ലാ​വ​രും ന​ല്ല അ​ഭി​പ്രാ​യം പ​റ​ഞ്ഞു. ഓ​ണ​സ​ദ്യ പ്ര​ത്യേ​ക രീ​തി​യി​ൽ വി​ഭ​വം ചെ​യ്തു ത​ന്ന​തു കാ​രോ​ൾ​ട്ട​ൻ ജോ​സി​ലു​ള്ള സാ​ബു കി​ച്ച​ൺ ആ​യി​രു​ന്നു.

ക​ലാ സം​കാ​രി​ക നേ​താ​ക്ക​ളാ​യ ഗോ​പാ​ല പി​ള്ള, ഷി​ജു എ​ബ്ര​ഹാം, ജോ​ൺ​സ​ൺ ത​ല​ച്ചെ​ല്ലൂ​ർ, പ്ര​ഫ​സ​ർ എ​ലി​സ​ബ​ത്ത് ജോ​സ​ഫ്, രാ​ജു വ​റു​ഗീ​സ്, ആ​ൻ​സി ത​ല​ച്ചെ​ല്ലൂ​ർ, ശ്രീ​സാം മേ​ലെ​ത്തു തു​ട​ങ്ങി​യ​വ​ർ പ്രോ​ഗ്ര​മി​ന്‍റെ ആ​ദ്യാ​വ​സാ​നം വ​രെ സം​ബ​ന്ധി​ച്ചു.

ഗം​ഭീ​ര പ​രി​പാ​ടി​ക​ളു​മാ​യി ര​ണ്ട​ര​മ​ണി​ക്കൂ​ർ സ​മ​യം കാ​ണി​ക​ൾ​ക്കു ഒ​രു​ക്കി​കൊ​ടു​ത്ത​ത് പു​രാ​ത​ന സ്മ​ര​ണ​ക​ളി​ൽ നി​ന്നും ചി​ല ഓ​ർ​മ​ക​ളെ വീ​ണ്ടും ഓ​ർ​മി​പ്പി​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ളാ​യി​രു​ന്നു. സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും ഒ​രു​മ​യു​ടെ​യും തി​രു​വോ​ണ സ​ന്ദേ​ശ​ങ്ങ​ൾ ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ്ര​ക​ട​മാ​യി​രു​ന്നു.

ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബിന് സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ന​വ സാ​ര​ഥി​ക​ൾ.
മി​ഷി​ഗ​ൺ: പ്ര​വ​ർ​ത്ത​ന പ​ന്ഥാ​വി​ൽ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഡി​ട്രോ​യി​റ്റ് കേ​ര​ള കേ​ര​ള​ക്ല​ബിന്‍റെ 2025ലെ ​ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ളി ദാ​
മെ​ഗാ മി​ല്യ​ൺ ജാ​ക്ക്പോ​ട്ട് 1 ബി​ല്യ​ൺ ഡോ​ള​റി​ന് മു​ക​ളി​ൽ.
ഹൂ​സ്റ്റ​ൺ: ക്രി​സ്മ​സ് ത​ലേ​ന്ന് ന​റു​ക്കെ​ടു​ത്തി​ട്ടും വി​ജ​യി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ൾ മെ​ഗാ മി​ല്യ​ൺ​സ് ജാ​ക്ക്പോ​ട്ട് ഇ​പ്പോ​
15 വ​ർ​ഷ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യി വൈ​റ്റ് ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ച് ന്യൂ​യോ​ർ​ക്ക്.
സെ​ൻ​ട്ര​ൽ പാ​ർ​ക്ക് (ന്യൂ​യോ​ർ​ക്ക്): 15 വ​ർ​ഷ​ത്തി​നുശേ​ഷം ആ​ദ്യ​ത്തെ വൈ​റ്റ് ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ച് ന്യൂ​യോ​ർ​ക്ക് ന​ഗ​രം.
പ​മ്പ അ​സോ​സി​യേ​ഷ​ന് പുതു നേതൃത്വം.
ഫി​ലാ​ഡ​ൽ​ഫി​യ: പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ പ​മ്പ അ​സോ​സി​യേ​ഷ​ൻ (പെ​ൻ​സി​ൽ​വാ​നി​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി പ്രോ​സ്
റ്റി. ​എം. വ​ർ​ഗീ​സ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: പ്ലാ​ങ്ക​മ​ൺ, അ​യി​രൂ​ർ സ്വ​ദേ​ശി​യും ചെ​റു​ക​ര ത​ട​ത്തി​ൽ ഭ​വ​ന​ത്തി​ൽ പ​രേ​ത​നാ​യ തോ​മ​സ് മാ​ത്യൂ​വി​ന്‍റെയും പ​രേ​ത​യാ​യ മ​റി​യാ​മ്മ മാ​ത