ന്യൂയോർക്ക്: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർന്നബാസിന്റെ ജേഷ്ഠ സഹോദരനും സീനിയർ വൈദീകനുമായ അഞ്ചേരി ഇലയ്ക്കാട്ടു കടുപ്പിൽ റവ. ഇ.ജെ.ജോർജ് കശീശായുടെ (95) വേർപാടിൽ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം അനുശോചിച്ചു.
ഭദ്രാസനത്തിന് വേണ്ടി ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക്ക് മാർ ഫിലക്സിനോസ് അനുശോചനം അറിയിച്ചത്.
കോട്ടയം സെമിനാരി ഹൈസ്കൂൾ, കീഴില്ലം സെന്റ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1956ൽ യൂഹാനോൻ മാർത്തോമ്മായിൽ നിന്ന് ശെമ്മാശ് സ്ഥാനവും പത്മഭൂഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയിൽ നിന്ന് കശീശ സ്ഥാനവും സ്വീകരിച്ചു.
കുലശേകരം, പുല്ലൻ ചേരി, ചുങ്കത്തറ, മുതുകുളം, ഇടക്കര, കോവിലൂർ, മേഴക്കോട്, നാഗർകോവിൽ, പെരിനാട്, മുഖത്തല, കിഴക്കേ കല്ലട, കൈതക്കോട്, കറ്റാനം, താമരക്കുളം, നൂറനാട്, ചുനക്കര, ജാലഹള്ളി, മന്ദമരുതി, സൂററ്റ്, വാപി, ചന്ദക്കുന്ന്, പുതുപള്ളി, തലപ്പാടി, വാളകം, പൊടിയാട്ടുവിള, പേറ, മലയാലപ്പുഴ, അഞ്ചേരി എന്നീ ഇടവകളുടെ വികാരിയായി ശുശ്രൂഷ നിർവഹിച്ചു.
മാർത്തോമ്മാ സഭയുടെ കുഴൽമന്ദം ആശ്രമ മിഷനറി, ഹോസ്കോട്ട് മിഷൻ മിഷനറി, തെക്കൻ തിരുവിതാംകൂർ മിഷനറി, വാപി ഖരിയാർ റോഡ് മിഷനറി, മലയാലപ്പുഴ നവജീവൻ കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടർ എന്നീ ചുമതലകളും വഹിച്ചു.
ഭാര്യ: അയിരൂർ ചെറുകര നല്ലേറ്റു ഡോ. സോഫി ജോർജ്. മക്കൾ : ഡോ. ജേക്കബ് ജോർജ് (ദുബായി) , ഡോ. സാറാ ഇമ്മാനുവേൽ (വെല്ലൂർ), കേണൽ റേച്ചൽ ജോർജ് (യുഎസ്എ ), മാത്യു ജോർജ് (മേഘാലയ).
മരുമക്കൾ: അൻകു ജേക്കബ്, ഡോ. ഇമ്മാനുവേൽ കിഷോർ, ജോൺ ഡി. സ്റ്റാർട്ട്മാൻ, ഡോ. ലാൽതാല മുവാനി.
റവ. ഇ.ജെ.ജോർജ് കശീശായുടെ സംസ്കാരം ഉച്ചയ്ക്ക് 2.30 ന് ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിലുള്ള ശുശ്രുഷയ്ക്ക് ശേഷം അഞ്ചേരി ക്രിസ്റ്റോസ് മാർത്തോമ്മാ സെമിത്തേരിയിൽ.
ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം സഭയുടെ സംഗീത സംവേദന വിഭാഗമായ DSMC MEDIA എന്ന യുട്യൂബ് ചാനലിൽ ലഭ്യമാണ്.
|