• Logo

Allied Publications

Delhi
ഡി​എം​എ​യു​ടെ "ഓ​ണം പൊ​ന്നോ​ണം'; ഉ​ണ്ണി മു​കു​ന്ദ​നും ചി​ത്ര അ​രു​ണും പ​ങ്കെ​ടു​ത്തു
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും മാ​നു​വ​ൽ മ​ല​ബാ​ർ ജൂ​വ​ലേ​ഴ്‌​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ലെ വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ "ഓ​ണം പൊ​ന്നോ​ണം' എ​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​നും ഗാ​യി​ക ചി​ത്ര അ​രു​ണും മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ പൂ​ക്ക​ള മ​ത്സ​ര​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ തു​ട​ക്ക​മി​ട്ട​ത്. ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ഡി​എം​എ ര​ക്ഷാ​ധി​കാ​രി ഗോ​കു​ലം ഗോ​പാ​ല​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, വൈ​സ് പ്ര​സി​ഡ​ന്‍റും ഓ​ണം പൊ​ന്നോ​ണം ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ,

വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. മ​ണി​ക​ണ്ഠ​ൻ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​മു​ര​ളീ​ധ​ര​ൻ, ട്രെ​ഷ​റ​ർ മാ​ത്യു ജോ​സ്, ജോ​യി​ന്‍റ് ട്രെ​ഷ​റാ​റും പൂ​ക്ക​ളം ക​ൺ​വീ​ന​റു​മാ​യ പി.​എ​ൻ. ഷാ​ജി, ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ കെ.​വി. ബാ​ബു, ജോ​യി​ന്‍റ് ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ ലീ​നാ ര​മ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.



202223 വി​ദ്യാ​ഭ്യാ​സ വ​ർ​ഷ​ത്തി​ൽ 12ാം ക്ലാ​സി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ആ​ശ്രം ശ്രീ​നി​വാ​സ്‌​പു​രി ഏ​രി​യ​യി​ലെ ആ​ദി​ത്യ വി​നോ​ദ് (സ​യ​ൻ​സ്), മ​യൂ​ർ വി​ഹാ​ർ ഫേ​സ്3 ഏ​രി​യ​യി​ലെ പി​വി മാ​ള​വി​ക (കോ​മേ​ഴ്‌​സ്), അം​ബേ​ദ്‌​ക​ർ ന​ഗ​ർ​പു​ഷ്പ് വി​ഹാ​ർ ഏ​രി​യ​യി​ലെ ലീ​ഷ്‌​മ കൃ​ഷ്‌​ണ മ​നോ​ജ് (ഹ്യൂ​മാ​നി​റ്റീ​സ്) എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​എം​എ​സ​ലി​ൽ ശി​വ​ദാ​സ് അ​ക്കാ​ഡ​മി​ക് എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു.

ച​ട​ങ്ങി​ൽ പൂ​ക്ക​ള മ​ത്സ​ര​ത്തി​ലേ​യും തി​രു​വാ​തി​ര ക​ളി മ​ത്സ​ര​ത്തി​ലെ​യും വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന ദാ​നം ന​ട​ത്തി. ആ​ർ​മി ഹോ​സ്‌​പി​റ്റ​ൽ (റി​സ​ർ​ച്ച് & റ​ഫ​റ​ൽ) ഡ​യ​റ​ക്ട​റും ക​മാ​ൻ​ഡ​ന്‍റും ആ​ദ്യ മ​ല​യാ​ളി​യു​മാ​യ ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ അ​ജി​ത് നീ​ല​ക​ണ്ഠ​ൻ, മാ​നു​വ​ൽ മ​ല​ബാ​ർ ജൂ​വ​ലേ​ഴ്സ് സി​എം​ഡി മാ​നു​വ​ൽ മെ​ഴു​ക്ക​നാ​ൽ, രാം ​ര​ത്ത​ൻ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നി പ്ര​തി​നി​ധി ശ്രീ​മ​തി ക​ഞ്ച​ൻ, മു​ത്തൂ​റ്റ് ഗ്രൂ​പ്പി​ന്‍റെ ജോ​യി​ന്‍റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ല​ക്സാ​ണ്ട​ർ ജോ​ർ​ജ് മു​ത്തൂ​റ്റ്,

സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​രും റീ​ജി​യ​ണ​ൽ ഹെ​ഡു​മാ​യ ര​ഞ്ജി​ത്ത് ആ​ർ. നാ​യ​ർ, വെ​സ്റ്റേ​ൺ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ.​ആ​ർ. മ​നോ​ജ്, എ​വ​ൺ ക​മ്പ​നി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജെ​യ്‌​സ​ൺ ജോ​സ​ഫ്, സ്റ്റാ​ർ എം​എ​സ്എ​ൻ ഷി​പ്പിം​ഗ് ലൈ​നി​ന്‍റെ ഡ​യ​റ​ക്ട​ർ ഹ​രി വാ​സ​ൻ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഇ​ന്ത്യ റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ്, ഗീ​ത ര​മേ​ശ്, ആ​ർ​ട്ടി​മി​സ് ഹോ​സ്പി​റ്റ​ൽ​സ് ഹെ​ഡ് സ​ജി ഗോ​വി​ന്ദ​ൻ തു​ട​ങ്ങി​യ​വ​രെ ച​ട​ങ്ങി​ൽ പൊ​ന്നാ​ട​യും ഫ​ല​ക​വും ന​ൽ​കി ആ​ദ​രി​ച്ചു.

തു​ട​ർ​ന്ന് എ​ട്ടാ​മ​ത് ല​ക്കം ഡി​എം​എ ത്രൈ​മാ​സി​ക ഓ​ണം വി​ശേ​ഷാ​ൽ​പ്പ​തി​പ്പി​ന്‍റെ പ്ര​കാ​ശ​നം മു​ഖ്യാ​തി​ഥി ഉ​ണ്ണി മു​കു​ന്ദ​ന് ന​ൽ​കി​ക്കൊ​ണ്ട് ഗോ​കു​ലം ഗോ​പാ​ല​ൻ നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ചി​ത്ര അ​രു​ൺ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

ഡി​എം​എ​യു​ടെ വി​വി​ധ ഏ​രി​യ​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ ഓ​ണം പൊ​ന്നോ​ണം അ​വി​സ്‌​മ​ര​ണീ​യ​മാ​ക്കി. പ​രി​പാ​ടി​ക​ൾ DMA Centre എ​ന്ന യൂ​ട്യൂ​ബ് ചാനലിൽ കാണാം.

ഡി​എം​എ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 75ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.
ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ആ​ളു​മാ​റി രോ​ഗി​യെ വെ​ടി​വ​ച്ചു കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ആ​ളു​മാ​റി രോ​ഗി​യെ വെ​ടി​വ​ച്ചു കൊ​ന്നു.
ഡി​എം​എ​യു​ടെ വാ​ർ​ഷി​കം ആ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 75ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി ഇ​ന്ദ്ര​പ്ര​സ്ഥ​ത്തി​ലെ താ​ൽ​ക്ക​ത്തോ​റ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
വെല്ലുവിളികളെ നേരിടുവാൻ സ്ത്രീകൾ സ്വയം ശാക്തീകരിക്കണം: ടി.കെ. അനിൽ.
ന്യൂഡൽഹി: ജീവിതത്തിൽ ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടുവാൻ സ്ത്രീകൾ സ്വയം ശാക്തീകരിക്കണമെന്നും ഓരോ ദിവസവും പുതിയ ഉത്സാഹത്തോടെ ജീവിതത്തെ ആലിംഗനം ചെയ്യുവാൻ