ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെയും മാനുവൽ മലബാർ ജൂവലേഴ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ നെഹ്റു സ്റ്റേഡിയത്തിലെ വെയ്റ്റ് ലിഫ്റ്റിംഗ് ഓഡിറ്റോറിയത്തിൽ നടത്തിയ "ഓണം പൊന്നോണം' എന്ന ഓണാഘോഷ പരിപാടിയിൽ നടൻ ഉണ്ണി മുകുന്ദനും ഗായിക ചിത്ര അരുണും മുഖ്യാതിഥികളായി പങ്കെടുത്തു.
രാവിലെ ഒൻപത് മുതൽ പൂക്കള മത്സരത്തോടെയാണ് പരിപാടികൾ തുടക്കമിട്ടത്. ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ഡിഎംഎ രക്ഷാധികാരി ഗോകുലം ഗോപാലൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റും ഓണം പൊന്നോണം ജനറൽ കൺവീനറുമായ കെ.ജി. രഘുനാഥൻ നായർ,
വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ, അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, ട്രെഷറർ മാത്യു ജോസ്, ജോയിന്റ് ട്രെഷറാറും പൂക്കളം കൺവീനറുമായ പി.എൻ. ഷാജി, ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു, ജോയിന്റ് ഇന്റേണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ പ്രസംഗിച്ചു.
202223 വിദ്യാഭ്യാസ വർഷത്തിൽ 12ാം ക്ലാസിൽ ഉന്നത വിജയം നേടിയ ആശ്രം ശ്രീനിവാസ്പുരി ഏരിയയിലെ ആദിത്യ വിനോദ് (സയൻസ്), മയൂർ വിഹാർ ഫേസ്3 ഏരിയയിലെ പിവി മാളവിക (കോമേഴ്സ്), അംബേദ്കർ നഗർപുഷ്പ് വിഹാർ ഏരിയയിലെ ലീഷ്മ കൃഷ്ണ മനോജ് (ഹ്യൂമാനിറ്റീസ്) എന്നീ വിദ്യാർഥികൾക്ക് ഡിഎംഎസലിൽ ശിവദാസ് അക്കാഡമിക് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.
ചടങ്ങിൽ പൂക്കള മത്സരത്തിലേയും തിരുവാതിര കളി മത്സരത്തിലെയും വിജയികൾക്കുള്ള സമ്മാന ദാനം നടത്തി. ആർമി ഹോസ്പിറ്റൽ (റിസർച്ച് & റഫറൽ) ഡയറക്ടറും കമാൻഡന്റും ആദ്യ മലയാളിയുമായ ലെഫ്റ്റനന്റ് ജനറൽ അജിത് നീലകണ്ഠൻ, മാനുവൽ മലബാർ ജൂവലേഴ്സ് സിഎംഡി മാനുവൽ മെഴുക്കനാൽ, രാം രത്തൻ ഗ്രൂപ്പ് ഓഫ് കമ്പനി പ്രതിനിധി ശ്രീമതി കഞ്ചൻ, മുത്തൂറ്റ് ഗ്രൂപ്പിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടർ അലക്സാണ്ടർ ജോർജ് മുത്തൂറ്റ്,
സൗത്ത് ഇന്ത്യൻ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജരും റീജിയണൽ ഹെഡുമായ രഞ്ജിത്ത് ആർ. നായർ, വെസ്റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടർ കെ.ആർ. മനോജ്, എവൺ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ജെയ്സൺ ജോസഫ്, സ്റ്റാർ എംഎസ്എൻ ഷിപ്പിംഗ് ലൈനിന്റെ ഡയറക്ടർ ഹരി വാസൻ, വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൻ പ്രസിഡന്റ്, ഗീത രമേശ്, ആർട്ടിമിസ് ഹോസ്പിറ്റൽസ് ഹെഡ് സജി ഗോവിന്ദൻ തുടങ്ങിയവരെ ചടങ്ങിൽ പൊന്നാടയും ഫലകവും നൽകി ആദരിച്ചു.
തുടർന്ന് എട്ടാമത് ലക്കം ഡിഎംഎ ത്രൈമാസിക ഓണം വിശേഷാൽപ്പതിപ്പിന്റെ പ്രകാശനം മുഖ്യാതിഥി ഉണ്ണി മുകുന്ദന് നൽകിക്കൊണ്ട് ഗോകുലം ഗോപാലൻ നിർവഹിച്ചു. തുടർന്ന് ചിത്ര അരുൺ ഗാനങ്ങൾ ആലപിച്ചു.
ഡിഎംഎയുടെ വിവിധ ഏരിയകൾ അവതരിപ്പിച്ച കലാപരിപാടികൾ ഓണം പൊന്നോണം അവിസ്മരണീയമാക്കി. പരിപാടികൾ DMA Centre എന്ന യൂട്യൂബ് ചാനലിൽ കാണാം.
|