• Logo

Allied Publications

Americas
വാ​ഷിം​ഗ്‌​ട​ൺ ഡി​സി സീ​റോ മ​ല​ബാ​ർ പ​ള്ളി​യി​ല്‍ നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ തി​രു​നാ​ള്‍ വെ​ള്ളി​യാ​ഴ്ച മു​ത​ൽ
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വാ​ഷിം​ഗ്‌​ട​ൺ ഡി​സി സീ​റോ മ​ല​ബാ​ർ നി​ത്യ​സ​ഹാ​യ മാ​താ പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ വെ​ള്ളി​യാ​ഴ്ച (സെപ്റ്റംബർ ഒന്ന്) മു​ത​ല്‍ പ​ത്താം തീ‌​യ​തി വ​രെ ആ​ഘോ​ഷി​ക്കു​ന്നു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് കൊ​ടി​യേ​റ്റ​ത്തോ​ടു​കൂ​ടി തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ക്കു​മെ​ന്നു വി​കാ​രി ഫാ. ​റി​ജോ ചീ​ര​ക​ത്തി​ലും പ്ര​സു​ദേ​ന്തി നോ​ബി​ൾ ജോ​സ​ഫ് കൈ​ത​ക്ക​ലും അ​റി​യി​ച്ചു.

കൊ​ടി​യേ​റ്റ​ത്തെ തു​ട​ർ​ന്ന് കു​ർ​ബാ​ന​യും നൊ​വേ​ന​യും ശേ​ഷം പ്ര​ശ​സ്ത ബൈ​ബി​ൾ പ്ര​ഭാ​ഷ​ക​നാ​യ ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ (ചെ​യ​ർ​മാ​ൻ കി​ഡ്‌​നി ഫൗ​ണ്ടേ​ഷ​ൻ) ന​യി​ക്കു​ന്ന ജീ​വി​ത ന​വീ​ക​ര​ണ ധ്യാ​ന​വും ആ​രം​ഭി​ക്കും.

കു​ട്ടി​ക​ളു​ടെ പ്ര​ത്യേ​ക ധ്യാ​നം ഐ​നീ​ഷ് ഫി​ലി​പ്പ് ന​യി​ക്കു​ന്ന​താ​ണ്‌. സ്നേ​ഹ​വി​രു​ന്നോ​ടു കൂ​ടി ആ​ദ്യ ദി​ന​ത്തെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും.

തി​രു​നാ​ളി​ന്‍റെ ര​ണ്ടാം ദി​നം ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ധ്യാ​നം ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം 6.30ന് ​ദി​വ്യ​ബ​ലി​യും നൊ​വേ​ന​യും ശേ​ഷം സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.

തി​രു​നാ​ളി​ന്‍റെ മൂ​ന്നാം ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് ആ​രാ​ധ​ന​യും 9.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കും. തു​ട​ർ​ന്ന് ധ്യാ​നം ആ​രം​ഭി​ച്ച് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം വൈ​കു​ന്നേ​രം നാ​ലി​ന് അ​വ​സാ​നി​ക്കും.

സെ​പ്റ്റം​ബ​ർ നാ​ലു മു​ത​ൽ ഏ​ഴ് വ​രെ വൈ​കു​ന്നേ​രം ആ​റി​ന് ആ​രാ​ധ​ന​യും 6.30ന് ​വി​ശു​ദ്ധ കു​ബാ​ന​യും തു​ട​ർ​ന്ന് നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

സെ​പ്റ്റം​ബ​ർ എ​ട്ടി​ന് വൈ​കു​ന്നേ​രം 6.30 ന് ​കു​ർ​ബാ​ന​യും തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കും ശേ​ഷം സ്നേ​ഹ​വി​രു​ന്നും തു​ട​ർ​ന്ന് ഇ​ട​വ​കാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും പ്ര​വീ​ൺ കു​മാ​റും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ക​വും അ​തി​നു​ശേ​ഷം ട്രൈ​സ്റ്റേ​റ്റ് ഡാ​ൻ​സ് ക​മ്പ​നി ന്യൂ​യോ​ർ​ക്ക് അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​വും ഉ​ണ്ടാ​യി​രി​ക്കും.

സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തി​ന് വൈ​കു​ന്നേ​രം ആ​റി​ന് ഫാ. ​ബി​നു ജോ​സ​ഫ് കി​ഴു​ക്ണ്ട​യി​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ പാ​ട്ടു കു​ർ​ബാ​ന​യും ല​ദീ​ഞ്ഞും തു​ട​ർ​ന്ന് ഗ്രോ​ട്ടോ​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടാ​യി​രി​ക്കും. സ്നേ​ഹ​വി​രു​ന്നി​നു ശേ​ഷം ഗാ​ർ​ഡ​ൻ സ്റ്റേ​റ്റ് സിം​ഫ​ണി ന്യൂ​യോ​ർ​ക്ക് അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​ക്കും.

അ​വ​സാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ സെ​പ്റ്റം​ബ​ർ പ​ത്തി​ന് സീ​റോ മ​ല​ബാ​ർ ബി​ഷ​പ്പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ടി​ന്‍റെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ഫാ. ​മാ​ത്യു പു​ഞ്ച​യി​ൽ, ഫാ. ​റി​ജോ ചീ​ര​ക​ത്തി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ഘോ​ഷ​മാ​യ പാ​ട്ടുകു​ർ​ബാ​ന​യും തു​ട​ർ​ന്ന് ഗ്രോ​ട്ടോ​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണ​വും ല​ദീ​ഞ്ഞും ഉ​ണ്ടാ​യി​രി​ക്കും. സ്നേ​ഹ​വി​രു​ന്നോ​ടു​കൂ​ടി പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ക്കും.

ചെ​ണ്ട​മേ​ള​വും ശി​ങ്കാ​രി​മേ​ള​വും തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു കൊ​ഴു​പ്പേ​കും. തി​രു​നാ​ളി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. ട്രെ​സ്റ്റി​മാ​രാ​യ തോ​മ​സ് എ​ബ്ര​ഹാം തേ​നി​യ​പ്ലാ​ക്ക​ൽ, ജെ​ൻ​സ​ൺ ജോ​സ് പാ​ല​ത്തി​ങ്ക​ൽ എ​ന്നി​വ​ര്‍ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ