• Logo

Allied Publications

Americas
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്താരാഷ്‌ട്ര കോൺഫ്രൻസ്; ന്യൂയോർക്ക് ചാപ്റ്റർ കിക്കോഫ് ഒക്‌ടോബർ ഒന്നിന്
Share
ന്യൂയോര്‍ക്ക്: നവംബര്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ ഫ്ലോറിഡ‌യിലെ മയാമി ഹോളിഡേ ഇന്‍വെസ്റ്റില്‍ വച്ച് നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് അന്താരാഷ്ട്ര കോണ്‍ഫ്രന്‍സിന്‍റെ ന്യൂയോര്‍ക്ക്/ന്യൂജഴ്‌സി ചാപ്റ്ററിന്‍റെ കിക്കോഫ് ഒക്ടോബര്‍ ഒന്നിന് നടത്താന്‍ തീരുമാനിച്ചു.

പ്രസ്തുത യോഗത്തിലേക്ക് പ്രസ് ക്ലബ് അംഗങ്ങളെയും അഭ്യൂദയകാംക്ഷികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

പ്രസിഡന്‍റ് സണ്ണി പൗലോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ നാഷണല്‍ സെക്രട്ടറി രാജു പള്ളത്തു, പ്രസിഡന്‍റ് "എലെക്‌ട്' സുനില്‍ ട്രൈസ്റ്റാര്‍, മുന്‍ പ്രസിഡന്‍റുമാരായ താജ് മാത്യു, ജോര്‍ജ് ജോസഫ്, റെജി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ഷോളി കുമ്പിളുവേലി സ്വാഗതം ആശംസിച്ചു.



2006ല്‍ ന്യൂയോര്‍ക്കില്‍ രൂപം കൊണ്ട ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മീഡിയ കോണ്‍ഫ്രന്‍സുകള്‍ ഇതിനോടകം നാട്ടിലും അമേരിക്കയിലുമുള്ള മാധ്യമസാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്.

മയാമി ആദ്യമായി ആണ് പ്രസ് ക്ലബിന്‍റെ കോണ്‍ഫ്രന്‍സിന് വേദിയാകുന്നത്. അമേരിക്കയിലെ വിവിധ മലയാളി സംഘടനകള്‍ ഒത്തുചേരുന്ന അപൂര്‍വ സംഗമവേദി എന്ന പ്രത്യേകത കൂടിയുണ്ട് പ്രസ് ക്ലബ് കോണ്‍ഫ്രന്‍സിന്.

കോണ്‍ഫ്രസിന്‍റെ വിജയത്തിനായി നാഷണല്‍ പ്രസിഡന്‍റ് സുനില്‍ തൈമറ്റം, സെക്രട്ടറി രാജു പള്ളത്തു, ട്രെഷറര്‍ ഷൈജു പൗലോസ്, വൈസ് പ്രസിഡന്‍റ് ബിജു കിഴക്കേക്കുറ്റ്, സംഘാടക സമിതി ചെയര്‍മാന്‍ മാത്യു വര്‍ഗീസ്, കണ്‍വീനര്‍ അനില്‍ ആറുമുള, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ റെജി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

കെെ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ; വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ളു​ടെ വീ​ടെ​ന്ന സ്വ​പ്നം പൂ​വ​ണി​ഞ്ഞു.
ആ​ല​പ്പു​ഴ: വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് വി​ദേ​ശ​മ​ല​യാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം വ​ർ​ണാ​ഭ​മാ​യ ച​
മ​ന്ത്ര ക​ണ്‍​വ​ന്‍​ഷ​ന്‍ ശു​ഭാ​രം​ഭ​വും തി​രു​വാ​തി​ര മ​ഹോ​ത്സ​വ​വും ന്യൂ​ജ​ഴ്സി​യി​ല്‍ ന​ട​ന്നു.
ന്യൂ​ജ​ഴ്സി: മ​ന്ത്ര ക​ണ്‍​വന്‍​ഷ​ന്‍ 2025 ശു​ഭാ​രം​ഭ​വും തി​രു​വാ​തി​ര മ​ഹോ​ത്സ​വ​വും ന്യൂ​ജ​ഴ്സി​യി​ല്‍ ന​ട​ന്നു.
നാ​ല് ഔ​ൺ​സോ അ​തി​ൽ കു​റ​വോ ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ചാ​ൽ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് ഡാ​ള​സ് പോ​ലീ​സ്.
ഡാ​ള​സ്: നാ​ല് ഔ​ൺ​സോ അ​തി​ൽ കു​റ​വോ ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ചാ​ൽ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് ഡാ​ള​സ് പോ​ലീ​സിന്‍റെ നി​ർ​ദേ​ശം.
പ്രമുഖ മ​ല​യാ​ളി​ക​ളെ പ്ര​വാ​സി കോ​ൺ​ക്ലേ​വ് ആ​ദ​രി​ച്ചു.
കൊ​ച്ചി: ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച മ​ല​യാ​ളി​ക​ളെ പ്ര​വാ​സി കോ​ൺ​ക്ലേ​വ് ആ​ദ​രി​ച്ചു.
തീ ​അ​ണ​യാ​തെ ലോ​സ് ആ​ഞ്ച​ല​സ്.
ലോ​സ് ആ​ഞ്ച​ല​സ്: ലോ​ക​ത്തി​ന്‍റെ സി​നി​മ ന​ഗ​ര​മാ​യ ലോ​സ് ആ​ഞ്ച​ല​സി​ന്‍റെ നെ​ഞ്ചി​ലെ തീ ​ഇ​നി​യും അ​ണ​യു​ന്നി​ല്ല.