• Logo

Allied Publications

Americas
ഡോ. ​ഗോ​പി​നാ​ഥ് മു​തു​കാ​ട് സെ​പ്റ്റം​ബ​ർ 11ന് ​ഡാ​ള​സി​ൽ
Share
ഡാ​ള​സ്: മെ​ർ​ലി​ൻ അ​വാ​ർ​ഡ് ജേ​താ​വും പ്ര​ശ്സ​ത മ​ജി​ഷ്യ​നു​മാ​യ ഡോ​ക്‌​ട​ർ ഗോ​പി​നാ​ഥ് മു​തു​കാ​ട് സെ​പ്റ്റം​ബ​ർ 11ന് ​ഡാ​ള​സി​ൽ എ​ത്തും.

വൈ​കു​ന്നേ​രം 6.30ന് ​ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ (ചാ​രി​റ്റി സെ​ന്‍റ​ർ) ഒ​രു​ക്കു​ന്ന ചാ​രി​റ്റി ഡി​ന്ന​റി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കു​മെ​ന്നും അ​മേ​രി​ക്ക​ൻ ഇ​ന്ത്യ​ക്കാ​ർ​ക്ക് വേ​ണ്ടി മോ​ട്ടി​വേ​ഷ​ണ​ൽ പ്ര​സം​ഗം ന​ട​ത്തു​മെ​ന്നും ഒ​പ്പം സ​ദ​സി​ൽ നി​ന്നു​മു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി പ​റ​യു​ക​യും ചെ​യ്യു​മെ​ന്ന് ജി​ഐ​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് പി.​സി. മാ​ത്യു പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

ഡാ​ള​സി​ലെ സു​ഹൃ​ത്തു​ക്ക​ളെ​യും ഗോ​പി​നാ​ഥി​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തു 300ല​ധി​കം ഭി​ന്ന ശേ​ഷി​ക്കാ​രെ ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ലേ​ക്കു അ​വ​ര​വ​രു​ടെ ജ​ന്മ​നാ​ല​ഭി​ച്ച താ​ല​ന്തു​ക​ൾ​ക്ക​നു​സ​രി​ച്ചു കൈ ​പി​ടി​ച്ചു ഉ​യ​ർ​ത്തു​വാ​ൻ രൂ​പീ​ക​രി​ച്ച "ഡി​ഫ​റെ​ന്‍റ് ആ​ർ​ട് സെ​ന്‍റ​ർ' പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു കൈ​ത്താ​ങ്ങു ന​ൽ​കു​വാ​ൻ ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും ഹൃ​ദ​യ​പൂ​ർ​വം ക​ട​ന്നു വ​രു​വാ​ൻ ക​ഴി​യു​മെ​ന്ന് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ എ​ത്തു​ന്ന ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധി​ർ ന​മ്പ്യാ​ർ പ​റ​ഞ്ഞു.

ഭി​ന്ന ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി സ​മ​ർ​പ്പ​ണ ബോ​ധ​ത്തോ​ടെ മു​ഴു​വ​ൻ സ​മ​യ​വും പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ഈ​ശ്വ​ര തു​ല്യ​മാ​യ വ​രം ല​ഭി​ച്ച​വ​ർ​ക്ക് മാ​ത്ര​മേ ക​ഴി​ക​യു​ള്ളു​വെ​ന്നും സ​ന്മ​ന​സു​ള്ള​വ​ർ ഈ ​ഡി​ന്ന​ർ പ്രോ​ഗ്രാ​മി​ൽ പെ​ങ്കെ​ടു​ത്തു സ​ഹ​രി​ക്കു​ന്ന​ത് ആ​ഭി​കാ​മ്യ​മാ​യ ഒ​രു സ​ൽ​പ്ര​വ​ർ​ത്തി ത​ന്നെ​യാ​ണെ​ന്നു പി. ​സി. മാ​ത്യു കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗോ​പി​നാ​ഥി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​തു ഭാ​ര​തീ​യ​നും പ്ര​ത്യേ​കി​ച്ചു മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​നി​ക്കാ​വു​ന്ന​താ​ണ് എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കാ​വു​ന്ന​താ​ണ്.

പി. ​സി. മാ​ത്യു 972 999 6877, വ​ർഗീ​സ് ക​യ്യാ​ല​ക്ക​കം 469 236 6084, എ​ലി​സ​ബ​ത്ത് റെ​ഡ്‌​ഡി​യാ​ർ 972 330 6526 , ഷ്രൂ​ജ​ൻ കു​മാ​ർ 469 678 6212

പ്രോ​ഗ്രാം ന​ട​ക്കു​ന്ന സ്ഥ​ലം: KEA IMPORTS, 580 CASTLEGLEN DRIVE, GARLAND.

കുരുവിള കുര്യൻ ന്യൂജേഴ്‌സിയിൽ അന്തരിച്ചു.
ന്യൂ​ജേ​ഴ്സി : തി​രു​വ​ൻ​വ​ണ്ടൂ​രി​ലെ തൈ​ക്കു​റു​ഞ്ഞി​യി​ൽ കു​ടും​ബാം​ഗം കുരുവിള കുര്യൻ (തങ്കച്ചൻ77) ന്യൂജേഴ്‌സിയിൽ അന്തരിച്ചു .
റോ​ക്ലാ​ൻ​ഡ് കൗ​ണ്ടി​യി​ലെ ആ​ദ്യ മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ കൂ​ദാ​ശ ഡി​സം​ബ​ർ 7 ന്.
ന്യൂ​യോ​ർ​ക്ക്: റോ​ക്ലാ​ൻ​ഡ് കൗ​ണ്ടി​യി​ലെ ആ​ദ്യ മാ​ർ​ത്തോ​മ ​ഇ​ട​വകയാ​യ സെന്‍റ് ജെ​യിം​സ് മാ​ർ​ത്തോ​മ ച​ർ​ച്ച് പു​തു​താ​യി​ പേ​ർ​ല് റി​വ​റി​ൽ (253 E
ഫോർട്ട്​വർത്ത് കൊ​ല​പാ​ത​കം: പ്ര​തി ജേ​സ​ൺ അ​ല​ൻ തോ​ൺ​ബ​ർ​ഗി​ന് വ​ധ​ശി​ക്ഷ.
ഫോർട്ട്​വർത്ത്: 2021 ശ​ര​ത് കാ​ല​ത്തി​ൽ​പെ​ടു​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ മാ​ലി​ന്യ​കൂ​മ്പാ​ര​ത്തി​ൽ ക​ത്തി​ച്ച കേ​സി​ൽ ജേ​സ​ൺ അ​ല​ൻ തോ​ൺ​ബ​ർ​ഗി​നെ കോ​ട​തി
ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​ർ ജ​ന​റ​ൽ ബോ​ഡി ഞാ​യ​റാ​ഴ്ച.
ഗാ​ർ​ല​ൻ​ഡ്: ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​ർ ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച വൈകുന്നേരം 3.
തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ തി​രി​ച്ച​റി​ഞ്ഞു.
കാ​ലി​ഫോ​ർ​ണി​യ: താ​ങ്ക്സ്ഗി​വിം​ഗ് അ​വ​ധി​യു​ടെ തു​ട​ക്ക​ത്തി​ൽ പീ​ഡ്‌​മോ​ണ്ടി​ലു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ടെ​സ്‌​ല സൈ​ബ​ർ​ട്ര​ക്ക്നു തീ​പി​ടി