• Logo

Allied Publications

Americas
അ​തി​ഗം​ഭീ​ര​മാ​യി ഓ​ണം ആ​ഘോ​ഷി​ച്ചു ആ​ത്മ
Share
ടാം​പ: പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാം​പ ഹി​ന്ദു മ​ല​യാ​ളി (ആ​ത്മ) വി​പു​ല​മാ​യ രീ​തി​യി​ൽ കേ​ര​ള​ത്ത​നി​മ​യോ​ടെ ഓ​ണം ആ​ഘോ​ഷി​ച്ചു. പു​തി​യ നേ​തൃ​ത്വ​ത്തി​ൻ കീ​ഴി​ൽ അ​തി​വി​പു​ല​മാ​യാ​ണ് ഇ​ത്ത​വ​ണ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്ത​പ്പെ​ട്ട​ത്.

ടാം​പ സെ​ഫ്‌​ന​റി​ൽ ഉ​ള്ള സെ​ന്‍റ് ജോ​സ​ഫ് ക​മ്യൂ​ണി​റ്റി​ഹാ​ൾ ആ​യി​രു​ന്നു വേ​ദി. മാ​വേ​ലി, ഓ​ണ​പ്പൂ​ക്ക​ളം, ചെ​ണ്ട​മേ​ളം, ഓ​ണ​സ​ദ്യ, ക​ലാ​പ​രി​പാ​ടി​ക​ൾ ഇ​വ​യെ​ല്ലാം ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് പൊ​ലി​മ​യേ​കി.

വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. മു​ന്നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്ത ഓ​ണ​സ​ദ്യ ശ്രീ​ധ സാ​ജ്, വി​ജി ബോ​ബ​ൻ, ബോ​ബ​ൻ സു​ഭ​ദ്ര, പൂ​ജ അ​നൂ​പ്, ഗീ​ത സൗ​ര​ഭ്, നീ​തു ബി​പി​ൻ, ശ്രീ​രാ​ജ് നാ​യ​ർ, ശ്രീ​ജേ​ഷ് രാ​ജ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ന്ന​ത്.

സ​നു, സു​ബ്ബു, സൂ​ര​ജ് കു​മാ​ർ, സൂ​ര​ജ്, നി​ഷീ​ദ്, വി​നോ​ദ്, ബി​പി​ൻ, സൗ​ര​ഭ്‌, വി​ന​യ്, കൗ​ശി​ക്, ദീ​പു, റി​ജേ​ഷ്, രാ​ഹു​ൽ, വി​നു, അ​നൂ​പ്, ഹ​രി എ​ന്നി​വ​ർ സ​ദ്യ​യ്ക്ക് വേ​ണ്ട എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്തു.



സ​ദ്യ​യ്ക്കു ശേ​ഷം 2023 ആ​ത്മ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും താ​ല​പ്പൊ​ലി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ മാ​വ​ലി​യു​ടെ എ​ഴു​ന്ന​ള്ള​ത്തു ന​ട​ന്നു. അ​തി​നു​ശേ​ഷം അ​മ്മൂ​മ്മാ​രും അ​പ്പൂ​പ്പ​ന്മാ​രും നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ന​ട​ത്തി.

രേ​ഷ്മ ധ​നേ​ഷും സു​സ്മി​ത പ​ത്മ​കു​മാ​റും ചേ​ർ​ന്ന് പ്രാ​ർ​ഥ​നാ​ഗാ​നം ആ​ല​പി​ച്ചു. ആ​ത്മ പ്ര​സി​ഡ​ന്‍റ് അ​ഷീ​ദ് വാ​സു​ദേ​വ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ആ​ത്മ​യു​ടെ പു​തി​യ നേ​തൃ​ത്വ​ത്തി​ൻ കീ​ഴി​ൽ ഇ​തു​വ​രെ ന​ട​ത്തി​യ​വ​യും ഇ​നി വ​രാ​ൻ പോ​കു​ന്ന​വ​യു​മാ​യ പ​രി​പാ​ടി​ക​ളെ​പ്പ​റ്റി അ​ദ്ദേ​ഹം സം​സാ​രി​ച്ചു.

ഡോ ​എ.കെ.​പി​ള്ള ഓ​ണ​ത്തിന്‍റെ സ​ന്ദേ​ശ​ത്തെ​പ്പ​റ്റി​യും ആ​നു​കാ​ലി​ക പ്ര​സ​ക്തി​യെ​പ്പ​റ്റി​യും സം​സാ​രി​ച്ചു. ര​ഞ്ജു​ഷ മ​ണി, വീ​ണ രാ​ഹു​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 24 വ​നി​ത​ക​ൾ ചേ​ർ​ന്ന​വ​ത​രി​പ്പി​ച്ച അ​തി​മ​നോ​ഹ​ര​മാ​യ തി​രു​വാ​തി​ര​ക​ളി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു മാ​റ്റു കൂ​ട്ടി.

ടാംപ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലും ആ​തു​ര​സേ​വ​ന രം​ഗ​ത്തും ഏ​കി​യ വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ൾ​ക്ക് ഡോ. ​ര​വി​ന്ദ്ര നാ​ഥ​ൻ അ​വ​ർ​ക​ളെ ആ​ത്മ​യു​ടെ ആ​ദ്യ പ്ര​സി​ഡന്‍റ് ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.



ആ​ത്മ​യു​ടെ തു​ട​ക്കം മു​ത​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന മു​ൻ പ്ര​സി​ഡ​ന്‍റ് ​പ്ര​ദീ​പ് നാ​രാ​യ​ണ​നെ ടാ​മ്പാ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​ക്കു ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ​ക്കാ​യി ആ​ത്മ പ്ര​സി​ഡന്‍റ് ​അ​ഷീ​ദ് വാ​സു​ദേ​വ​ൻ പൊ​ന്നാ​ട​യ​ണി​യി​ച്ചു.

സോ​ളോ ഗാ​ന​ങ്ങ​ൾ, സം​ഘ​ഗാ​നം, ചെ​റി​യ കു​ട്ടി​ക​ളു​ടെ​യും വ​ലി​യ കു​ട്ടി​ക​ളു​ടെ​യും നൃ​ത്ത​ങ്ങ​ൾ, വ​നി​ത​ക​ളു​ടെ നൃ​ത്തം, പി​യാ​നോ വാ​ദ​നം, ശാ​സ്ത്രീ​യ​സം​ഗീ​തം, സ്കി​റ്റ് ഇ​വ​യെ​ല്ലാ​മു​ൾ​പ്പെ​ടെ ഇ​രു​പ​ത്തി​ഏ​ഴോ​ളം അ​തി​ഗം​ഭീ​ര ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ലോ​ഷ​ത്തെ ഉ​ജ്വ​ല​മാ​ക്കി​യ​ത്.

2023 ആ​ത്മ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ത്. അ​ഷീ​ദ് വാ​സു​ദേ​വ​ൻ പ്ര​സി​ഡ​ന്‍റ്, പ്ര​വീ​ൺ ഗോ​പി​നാ​ഥ് വൈ​സ്പ്ര​സി​ഡ​ന്‍റ്, അ​രു​ൺ ഭാ​സ്ക​ർ സെ​ക്ര​ട്ട​റി, പൂ​ജ വി​ജ​യ​ൻ ജോ​യിന്‍റ് സെ​ക്ര​ട്ട​റി, രാ​ജി ര​വീ​ന്ദ്ര​ൻ ട്രെ​ഷ​റ​ർ, പ്ര​ഫു​ൽ നാ​യ​ർ ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ.

ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: രേ​ഷ്മ ധ​നേ​ഷ്, സു​സ്മി​ത പ​ത്മ​കു​മാ​ർ, ശ്രീ​രാ​ജ് നാ​യ​ർ, ശ്രീ​ജേ​ഷ് രാ​ജ​ൻ, ദീ​പു ശ​ശീ​ന്ദ്ര. പ​ഞ്ച​മി അ​ജ​യ്, വി​ജി​ഷ വി​നോ​ദ്, ശ്രി​ജി​ഷ സ​നു, സ​രി​ക പ്ര​ഫു​ൽ, വി​ശാ​ഖ കൗ​ശി​ക്, ജ്യോ​തി അ​രു​ൺ, അ​നു പ്ര​വീ​ൺ എ​ന്നി​വ​ർ പ്രോ​ഗ്രാം മാ​നേ​ജ്മെ​ൻ​റും ഡെ​ക്ക​റേ​ഷ​നും കൈ​കാ​ര്യം ചെ​യ്തു.

അ​ഞ്ജു മോ​ഹ​ൻ ആ​യി​രു​ന്നു പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​രി​ക. നീ​ൽ കൃ​ഷ്ണ​നും ആ​ത്മ യൂ​ത്ത്ഫോ​റം മെ​മ്പേ​ഴ്‌​സും ചേ​ർ​ന്ന് ഗെ​യിം​സ് അ​വ​ത​രി​പ്പി​ച്ചു.

ആ​ത്മ യൂ​ത്ത്ഫോ​റം സെ​ക്ര​ട്ട​റി അ​ഞ്ജ​ലി അ​രു​ൺ ഈ​വ​ർ​ഷം ന​ട​ന്ന യൂ​ത്ത് പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് സ​ദസി​നോ​ടു വി​ശ​ദീ​ക​രി​ച്ചു. പ്ര​മോ​ദ് പ​ന​ങ്ങാ​ട്ട്, സാ​ജ്, കൗ​ശി​ക് എ​ന്നി​വ​ർ ഫോ​ട്ടോ​യും വീ​ഡി​യോ​യും എ​ടു​ത്തു.

പ്ര​ദീ​പ് നാ​രാ​യ​ണ​നും പ്ര​സ​ന്ന കു​മാ​റും ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കാ​യി ഓ​ഡി​യോ സ​പ്പോ​ർ​ട്ട് ചെ​യ്തു. മാ​വേ​ലി​യാ​യി രാ​ജ​കീ​യ പ്രൗ​ഢി​യി​ൽ എ​ത്തി എല്ലാ​വ​രു​ടേ​യും മ​നം ക​വ​ർ​ന്ന​ത് സു​ജി​ത് അ​ച്യു​ത​ൻ ആ​യി​രു​ന്നു.

ആ​ത്മ സെ​ക്ര​ട്ട​റി അ​രു​ൺ ഭാ​സ്ക​റി​ന്‍റെ കൃ​ത​ജ്ഞ​താ പ്ര​സം​ഗ​ത്തോ​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് സ​മാ​പ്തി​യാ​യി.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പ്ഡേ​റ്റ്സി​നും ആ​ത്മ ഫേ​സ്ബുക്ക് പേ​ജ് ലൈ​ക്ക് ചെ​യ്യു​ക.

കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ "മ​ക​ര​ജ്യോ​തി 2025' സം​ഘ​ടി​പ്പി​ക്കു​ന്നു.
ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ ശ​ബ​രി​മ​ല ഭ​ക്ത​ർ​ക്ക് മ​ക​ര​വി​ള​ക്ക് ആ​ഘോ​ഷി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ.
ഫൊ​ക്കാ​ന മെ​ഡി​ക്ക​ല്‍ പ്രി​വി​ലേ​ജ് കാ​ര്‍​ഡ് പ​ദ്ധ​തി: മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൊ​ച്ചി: ഫൊ​ക്കാ​ന​യു​ടെ പ​ദ്ധ​തി​യാ​യ മെ​ഡി​ക്ക​ല്‍ കാ​ര്‍​ഡ്, പ്രി​വി​ലേ​ജ് കാ​ർ​ഡ് പ​ദ്ധ​തി കൊ​ച്ചി ഗോ​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ റ​വ​ന
ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ്ര​വേ​ശ​നോ​ത്സ​വ​വും പുതുവത്സരാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.
ന​യാ​ഗ്ര: ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ്ര​വേ​ശ​നോ​ത്സ​വ​വും പുതുവത്സരാ​ഘോ​ഷ​വും ന​യാ​ഗ്ര ഔ​വ​ർ ലേ​ഡി ഓ​ഫ് ദ ​സ്കാ​പു​ല​ർ പാ​രി​ഷ് ഹാ​ളി​ൽ വച
ടെ​ക്സ​സി​ലെ ഓ​സ്റ്റിനിൽ താറാവുകളിൽ പക്ഷിപ്പനി കണ്ടെത്തി.
ടെ​ക്സ​സ്: ഓ​സ്റ്റി​ൻ ട്രാ​വി​സ് കൗ​ണ്ടി​യി​ലെ താ​റാ​വു​ക​ളി​ൽ പ​ക്ഷി​പ്പ​നി ക​ണ്ടെ​ത്തി​യ​താ​യി സ്ഥി​രീ​ക​രി​ച്ചു.
ട്രംപിന്‍റെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് ഷിക്കാഗോ മലയാളി സമൂഹത്തിന്‍റെ പൊതുസമ്മേളനം.
ഷി​ക്കാ​ഗോ: ജ​നു​വ​രി 20ന് ​അ​മേ​രി​ക്ക​യു​ടെ 47ാമ​ത്തെ പ്ര​സി​ഡ​ന്‍റ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടാ​മ​ത്തെ പ്രാ​വ​ശ്യം അ​ധി​കാ​ര​മേ​റ്റെ​ടു​ക്കു​ന