ലണ്ടൻ: അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തിൽ അഭിമാനനേട്ടവുമായി മാത്യു ചാക്കോ ക്യാപ്റ്റനായ കരുത്തരായ എസ്എംഎ ബോട്ട് ക്ലബ് സാൽഫോർഡിന്റെ പുളിങ്കുന്ന് ചാമ്പ്യൻമാരായി.
ആവേശകരമായ ഫൈനൽ മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സാൽഫോർഡ് യുക്മ ട്രോഫിയിൽ മുത്തമിട്ടത്. മോനിച്ചൻ ക്യാപ്റ്റനായ ബിഎംഎ കൊമ്പൻസ് ബോട്ട് ക്ലബിന്റെ കാവാലം റണ്ണർഅപ്പ് കിരീടത്തിന് അവകാശികളായി.
മൂന്നാം സ്ഥാനം സാവിയോ ജോസ് ക്യാപ്റ്റനായ എൻഎംസിഎ ബോട്ട് ക്ലബ് നോട്ടിംഗ്ഹാമിന്റെ കിടങ്ങറ നേടി. നാലാം സ്ഥാനത്ത് ആന്റണി ബോട്ട്ക്ലബിന്റെ ആനാരി, അഞ്ചാം സ്ഥാനത്തിന് സെവൻ സ്റ്റാർ ബോട്ട് ക്ലബിന്റെ കാരിച്ചാൽ, ആറാം സ്ഥാനം റോയൽ 20 ബോട്ട് ക്ലബിന്റെ കുമരകം എന്നീ ടീമുകളാണ് നേടിയത്.
വനിതകളുടെ പ്രദർശന മത്സരത്തിൽ ഒന്നാം സ്ഥാനം സ്കൻന്തോപ്പ് പെൺകടുവകൾ ഒന്നാം സ്ഥാനവും അബർസ് വിത്ത് മലയാളി ടീം രണ്ടാം സ്ഥാനവും എൻഎംസിഎ നോട്ടിംഗ്ഹാം മൂന്നാം സ്ഥാനവും നേടി.
രാവിലെ യുക്മ ദേശിയ അധ്യക്ഷൻ ഡോ.ബിജു പെരിങ്ങത്തറ ഇന്ത്യയുടെയും ബ്രിട്ടന്റെയും ദേശിയ പതാകകൾ ഉയർത്തിയതോടെ യുക്മ കേരളപൂരം കളി മത്സരത്തിന് തുടക്കം കുറിച്ചു.
തുടർന്ന് ഹീറ്റ്സ് മത്സരങ്ങൾ ആരംഭിച്ചു. ഉച്ചയ്ക്ക് യുക്മ ദേശിയ റീജിയണൽ ഭാരവാഹികൾ നേതൃത്വം നൽകിയ വർണപ്പകിട്ടാർന റാലിയോടെ ഉദ്ഘാടന സമ്മേളനത്തിന് തുടക്കം കുറിച്ചു.
യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വള്ളംകളി ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു.
താരങ്ങളായ ജോജു ജോർജ്, കല്ല്യാണി പ്രിയദർശൻ, ചെമ്പൻ വിനോദ്, കേംബ്രിഡ്ജ് ഡപ്യൂട്ടി മേയർ കൗൺസിലർ ബൈജു തിട്ടാല, ചലച്ചിത്ര പിന്നണി ഗായകൻ അഭിജിത്ത് കൊല്ലം, വ്ലോഗർ സുജിത്ത് ഭക്തൻ തുടങ്ങിയവർ തുടങ്ങിയവർ തിരികൊളുത്തി. സമ്മേളനം ജോജു ജോർജ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കുര്യൻ ജോർജ് നന്ദി പറഞ്ഞു.
വൈകുന്നേരം നടന്ന സമാപന സമ്മാനദാന സമ്മേളനം കേംബ്രിഡ്ജ് ഡപ്യൂയൂട്ടി മേയർ ബൈജു തിട്ടാല ഉദ്ഘാടനം ചെയ്തു. ചാമ്പ്യൻമാർക്കുള്ള ട്രോഫി കൗൺസിലർ ബൈജു തിട്ടാലയും ഡോ.ബിജു പെരിങ്ങത്തറയും ചേർന്ന് സമ്മാനിച്ചു.
ഒന്നാം സ്ഥാനക്കാർക്കുള്ള ആയിരത്തി അഞ്ഞൂറ് പൗണ്ട് ക്യാഷ് പ്രൈസ് മാത്യു അലക്സാണ്ടർ സമ്മാനിച്ചു. മെഡലുകൾ ജേക്കബ് കോയിപ്പള്ളി വിതരണം ചെയ്തു.
രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി ജനറൽ സെക്രട്ടറി കുര്യൻ ജോർജും ആയിരം പൗണ്ട് ക്യാഷ് പ്രൈസ് വോസ്റ്റെകിന് വേണ്ടി ട്രെഷറർ ഡിക്സ് ജോർജും മെഡലുകൾ തമ്പി ജോസും വിതരണം ചെയ്തു.
മൂന്നാം സ്ഥാനക്കാരുടെ ട്രോഫി വൈസ് പ്രസിഡന്റ് ഷീജാ വർഗീസും അഞ്ഞൂറ് പൗണ്ട് ക്യാഷ് പ്രൈസ് രാകേഷ് ശങ്കരനും മെഡലുകൾ സി.എ. ജോസഫും വിതരണം ചെയ്തു.
യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ, വള്ളംകളിയുടെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റ് ഷീജോ വർഗീസ്, ഫിനാൻസ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ട്രഷറർ ഡിക്സ് ജോർജ്,
വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോ, ജോയിന്റ് സെക്രട്ടറിമാരായ പീറ്റർ താണോലിൽ, സ്മിതാ തോട്ടം, യുക്മ മുൻ പ്രസിഡന്റും ലെയ്സൺ ഓഫീസറുമായ മനോജ്കുമാർ പിള്ള, മുൻ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ, ദേശിയ നിർവാഹക സമിതിയംഗങ്ങളായ മുൻ ട്രെഷറർ ഷാജി തോമസ്, ടിറ്റോ തോമസ്, ജയകുമാർ നായർ,
സണ്ണി മോൻ മത്തായി, സാജൻ സത്യൻ, ജിജോ മാധവപ്പള്ളിൽ, റീജിയണൽ പ്രസിഡന്റുമാരായ ബിജു പീറ്റർ, വർഗീസ് ഡാനിയേൽ, ജയ്സൻ ചാക്കോച്ചൻ, സുരേന്ദ്രൻ ആരക്കോട്ട്, ജോർജ് തോമസ്, റീജിയണൽ സെക്രട്ടറിമാരായ അമ്പിളി സെബാസ്റ്റ്യൻ, സുനിൽ ജോർജ്, പീറ്റർ ജോസഫ്, ജോബിൻ ജോർജ്, ബെന്നി ജോസഫ്, ജേക്കബ് കോയിപ്പള്ളി,
മുൻ ജനറൽ സെക്രട്ടറി എബ്രഹാം ലൂക്കോസ്, ദേവലാൽ സഹദേവൻ, സെലീനാ സജീവ് തുടങ്ങി റീജിയണൽ ഭാരവാഹികൾ, യുക്മ അംഗ അസോസിയേഷൻ പ്രതിനിധികൾ, ഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വള്ളംകളി മത്സരങ്ങളുടെ കൃത്യമായ ഇടവേളകളിൽ വേദിയിലും പരിസരത്തുമായ മെഗാ തിരുവാതിര, പുലികളി, അഭിജിത്തിന്റെ ഗാനമേള, ചായ് & കോഡ്സ് ബാൻഡിന്റെ പ്രകടനങ്ങൾ, വിനോദ് നവധാര ടീമിന്റെ ചെണ്ടമേളം, മറ്റ് നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ എന്നിങ്ങനെ കാണികളായെത്തിയ ആയിരങ്ങൾക്ക് ദിവസം മുഴുവനും ആർത്ത് ഉല്ലസിക്കാനുള്ള എല്ലാത്തരം ചേരുവകളുമൊരുക്കിയിരുന്നു യുക്മ നേതൃത്വം.
സി.എ. ജോസഫ്, തോമസ് പോൾ, ജിനോ സെബാസ്റ്റ്യൻ, ഷൈമോൻ തോട്ടുങ്കൽ എന്നിവർ വള്ളംകളി മത്സരത്തിന്റെ മനോഹിത റണിംഗ് കമൻട്രിയിലൂടെ രചിച്ചു.
കേരളത്തിന് പുറത്ത് മലയാളികൾ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ജലോത്സവമായ യുക്മ കേരളപൂരം വള്ളംകളി സ്പോൺസർമാർ ചെയ്തത് യുകെയിലെ പ്രമുഖ മലയാളി ബിസിനസ് സംരഭകരായ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ്, മൈ ലോക്കൽ ഇന്ത്യൻ/ മട്ടാഞ്ചേരി കാറ്ററിംഗ് (ടോണ്ടൻ),
മലബാർ ഗോൾഡ് & ഡയമണ്ട്സ്, പോൾ ജോൺ & കോ സോളിസിറ്റേഴ്സ്, മുത്തൂറ്റ് ഫിനാൻസ്, എസ്സ്.ബി.ഐ. യു കെ, മലബാർ ഫുഡ്സ് ലിമിറ്റഡ്, ലവ് ടു കെയർ, വോസ്റ്റെക്, ജി.കെ ടെലികോം ലിമിറ്റഡ്,
എൻവെർട്ടിസ് കൺസൽട്ടൻസി ലിമിറ്റഡ്, ഏലൂർ കൺസൽറ്റൻസി ലിമിറ്റഡ്, RR ഹോളിസ്റ്റിക് കെയർ, ഉടൻ റിലീസിനൊരുങ്ങുന്ന മലയാള ചിത്രം "ആന്റണി' എന്നിവരാണ്.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കഠിനമായ പരിശീലനം കഴിഞ്ഞെത്തിയ 26 പുരുഷ ടീമുകൾ മത്സര വള്ളംകളിയിൽ പങ്കെടുത്തത്. വനിതകളുടെ പ്രദർശന വള്ളംകളി മത്സരത്തിൽ നാലു ടീമുകൾ പങ്കെടുത്തു.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കാണികളുടെ സൗകര്യാർഥം ദിവസം മുഴുവൻ മൈ ലോക്കൽ ഇന്ത്യൻ/മട്ടാഞ്ചേരി കാറ്ററിംഗ് സ്ഥാപനത്തിന്റെ ഭക്ഷണ കൗണ്ടർ ഉണ്ടായിരുന്നു.
വള്ളംകളിയും കേരളീയ കലാരൂപങ്ങളും ആസ്വദിക്കുവാൻ റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലേക്ക് എത്തിച്ചേർന്ന എല്ലാവർക്കും മഗ്നാസിഷൻ ടിവിയുടെ ലൈവ് ടെലികാസ്റ്റിംഗിലൂടെ വീക്ഷിച്ച ലോകമെമ്പുമുള്ള പ്രേക്ഷകരോടും യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ നന്ദി അറിയിച്ചു.
|