• Logo

Allied Publications

Americas
ഗു​രു​ജ​യ​ന്തി​യും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ച് എ​സ്എ​ന്‍​എം​സി വാ​ഷിം​ഗ്‌​ട​ൺ ഡി​സി
Share
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: 169ാമ​ത് ഗു​രു​ദേ​വ ജ​യ​ന്തി​യും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ച് വാ​ഷിം​ഗ്‌​ട​ൺ ഡി​സി​യി​ലെ പ്ര​മു​ഖ ശ്രീ​നാ​രാ​യ​ണ സം​ഘ​ട​ന​യാ​യ ശ്രീ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റ​ർ.

വെ​ർ​ജീ​നി​യ​യി​ലെ പ്ര​സി​ദ്ധ​മാ​യ ദു​ർ​ഗ ക്ഷേ​ത്രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ളി​ൽ ശി​വ​ഗി​രി മ​ഠ​ത്തി​ലെ സ​ന്യാ​സി ശ്രേ​ഷ്ഠ​ൻ ശ്രീ​മ​ദ് ശ​ങ്ക​രാ​ന​ന്ദ സ്വാ​മി​ക​ൾ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.



മി​നി അ​നി​രു​ദ്ധ​ൻ ഭ​ക്തി​നി​ർ​ഭ​ര​മാ​യി ആ​ല​പി​ച്ച ദൈ​വ​ദ​ശ​കം പ്രാ​ർ​ഥ​നാ​ഗീ​ത​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ൾ സ്വാ​മി​ജി​യു​ടെ വി​ജ്ഞാ​ന​പ്ര​ദ​മാ​യ പ്ര​ഭാ​ഷ​ണം, കു​ടും​ബാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച മ​നോ​ഹ​ര​മാ​യ തി​രു​വാ​തി​ര, മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ൾ, ഓ​ണ​ക്ക​ളി​ക​ൾ എ​ന്നി​വ കൊ​ണ്ട് സ​ദ​സി​ന് വേ​റി​ട്ട ഒ​രു അ​നു​ഭ​വം സ​മ്മാ​നി​ച്ചു.



വെ​ർ​ജി​നി​യ, മേ​രി​ലാ​ൻ​ഡ്, വാ​ഷിം​ഗ്‌​ട​ൺ ഡി​സി പ്ര​ദേ​ശ​ങ്ങ​ളി​ലെ എ​ല്ലാ ശ്രീ​നാ​രാ​യ​ണ കു​ടും​ബാം​ഗ​ങ്ങ​ളും വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും പൗ​ര​പ്ര​മു​ഖ​രും ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

ക​ഴി​ഞ്ഞ വ​ർ​ഷം സ്കൂ​ൾ കോ​ളജ് ത​ല​ങ്ങ​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. എസ്എൻഎംസി പ്ര​സി​ഡ​ന്‍റ് മ​ധു​രം ശി​വ​രാ​ജ​ൻ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സ​രൂ​പ അ​നി​ൽ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.



മു​ൻ പ്ര​സി​ഡ​ന്‍റ് ബി​ന്ദു സ​ന്ദീ​പ് കാ​ര്യ​പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​കയായി പ്രവർത്തിച്ചു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യ്ക്ക് ശേ​ഷം ന​ട​ന്ന വ​ർ​ണ​ശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര ച​ട​ങ്ങി​ന് മോ​ടി കൂ​ട്ടി.

ഈ ​വ​ർ​ഷ​ത്തെ യൂ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​സ്റ്റ​ർ കാ​ർ​ത്തി​ക് ജ​യ​രാ​ജ് ഡി​സൈ​ൻ ചെ​യ്ത അ​തി​മ​നോ​ഹ​ര​മാ​യ അ​ത്ത​പ്പൂ​ക്ക​ളം അ​തി​ഥി​ക​ളു​ടെ പ്ര​ത്യേ​ക ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു.

സാൻ ഹൊസെയിൽ മിഷൻ ലീഗിന് നവനേതൃത്വം.
കാ​ലി​ഫോ​ർ​ണി​യ: സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ഇ​ട​വ​ക​യി​ലെ ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗി​ന് ന​വ നേ​തൃ​ത്വം.
ജോ ​ബൈ​ഡ​നെ ഫോ​ണി​ൽ വി​ളി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: സ്ഥാ​ന​മൊ​ഴി​യു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ‌​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഫോ​ണി​ൽ സം​സാ​രി​ച്ചു.
മി​സ് ഇ​ന്ത്യ യു​എ​സ്എ കി​രീ​ടം കെ​യ്റ്റ്ലി​ന്.
വാഷിംഗ്ടൺ​: ന്യൂ​ജ​ഴ്സി​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ കെ​യ്റ്റ്ലി​ൻ സാ​ന്ദ്ര നീ​ൽ മി​സ് ഇ​ന്ത്യ യു​എ​സ്എ ആ​യി തെര​ഞ്ഞെ​ട
കാലി​ഫോ​ർ​ണി​യ​യി​ൽ പ​ക്ഷി​പ്പ​നി വ്യാ​പ​കം; സം​സ്ഥാ​ന​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.
കാലി​ഫോ​ർ​ണി​യ: പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ലി​ഫോ​ർ​ണി​യ സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.
അ​പ​ക​ട​ദൃ​ശ്യം ചി​ത്രീ​ക​രി​ച്ച സ്ത്രീ​യെ അ​റ​സ്റ്റ് ചെ​യ്ത് ​പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി.
ഫോ​ർ​ട്ട് വ​ർ​ത്ത്: അ​പ​ക​ട​ദൃ​ശ്യം വി​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യ സ്ത്രീ​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നി​ടെ അ​മി​ത​ബ​ലം പ്ര​യോ​ഗി​ച്ച​തി​ന് പോ​ലീ​സ് ഉ​ദ്