• Logo

Allied Publications

Europe
യു​ക്‌​മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി: ജ​ല​രാ​ജാ​ക്ക​ൻ​മാ​രെ പ​രി​ച​യ​പ്പെ​ടാം
Share
ല​ണ്ട​ൻ: ശ​നി​യാ​ഴ്ച റോ​ഥ​ർ​ഹാ​മി​ലെ മാ​ൻ​വേ​ഴ്സ് ലെ​യി​ക്കി​ൽ ന​ട​ക്കു​ന്ന യു​ക്‌​മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി​ക്ക് മൂ​ന്ന് നാ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ പ​ങ്കെ​ടു​ക്കു​ന്ന 26 ടീ​മു​ക​ളും ക​ഠി​ന പ​രി​ശീ​ല​ന​ത്തി​ന്‍റെ തി​ര​ക്കി​ൽ.

യു​ക്മ ട്രോ​ഫി​യി​ൽ മു​ത്ത​മി​ടു​ന്ന​ത് പു​തി​യ അ​വ​കാ​ശി​ക​ളാ​കും എ​ന്ന കാ​ര്യം ഉ​റ​പ്പാ​യി ക​ഴി​ഞ്ഞു. ആ​ദ്യ ത​വ​ണ ചാ​മ്പ്യ​ൻ​മാ​രാ​യ വൂ​സ്റ്റ​ർ തെ​മ്മാ​ടീ​സും ര​ണ്ട്, മൂ​ന്ന്, നാ​ല് ത​വ​ണ​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി ചാ​മ്പ്യ​ൻ​മാ​രാ​യ ജ​വ​ഹ​ർ ബോ​ട്ട് ക്ല​ബ് ലി​വ​ർ​പൂ​ളും ഇ​ത്ത​വ​ണ മ​ത്സ​ര രം​ഗ​ത്തി​ല്ല. ഇ​ത്ത​വ​ണ ഒ​ൻ​പ​ത് ഹീ​റ്റ്സു​ക​ളി​ലാ​യി വ​ള്ളം​ക​ളി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് 26 ടീ​മു​ക​ളാ​ണ്.

മ​ത്സ​ര വ​ള്ളം​ക​ളി​യി​ൽ ബോ​ട്ട് ക്ല​ബു​ക​ളു​ടെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന ടീ​മു​ക​ൾ കേ​ര​ള​ത്തി​ലെ ചു​ണ്ട​ൻ വ​ള്ളം​ക​ളി പാ​ര​മ്പ​ര്യം അ​നു​സ​രി​ച്ച് കു​ട്ട​നാ​ട​ൻ ഗ്രാ​മ​ങ്ങ​ളു​ടെ പേ​രി​ലു​ള്ള വ​ള്ള​ങ്ങ​ളി​ലാ​ണ് മ​ത്സ​രി​ക്കാ​നി​റ​ങ്ങു​ന്ന​ത്.

എ​ട്ട് ഹീ​റ്റ്സു​ക​ളി​ൽ മൂ​ന്ന് ടീ​മു​ക​ൾ വീ​ത​വും അ​വ​ശേ​ഷി​ക്കു​ന്ന ഒ​രു ഹീ​റ്റ്സി​ൽ ര​ണ്ട് വ​ള്ള​ങ്ങ​ളും മ​ത്സ​രി​ക്കും. ഓ​രോ ഹീ​റ്റ്സി​ലെ​യും ആ​ദ്യ ര​ണ്ട് സ്ഥാ​ന​ങ്ങ​ളി​ൽ വ​രു​ന്ന ടീ​മു​ക​ൾ (18 ടീ​മു​ക​ൾ) അ​ടു​ത്ത റൗ​ണ്ടി​ലേ​ക്ക് പ്ര​വേ​ശി​ക്കും.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ആ​റ് മ​ത്സ​ര​ങ്ങ​ളി​ൽ മൂ​ന്ന് ടീ​മു​ക​ൾ വീ​തം മ​ത്സ​രി​ക്കു​ന്ന​തു​മാ​ണ്. ര​ണ്ടാം റൗ​ണ്ടി​ലെ ആ​റ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​ദ്യ സ്ഥാ​ന​ക്കാ​ർ സെ​മി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തും തു​ട​ർ​ന്ന് മൂ​ന്ന് ടീ​മു​ക​ൾ വീ​തം മ​ത്സ​രി​ക്കു​ന്ന ര​ണ്ട് സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.

സെ​മി​ഫൈ​ന​ലു​ക​ളി​ലെ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​ർ വീ​തം നാ​ലു ടീ​മു​ക​ൾ ഫൈ​ന​ലി​ലെ​ത്തു​ന്ന വി​ധ​മാ​ണ് മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ റൗ​ണ്ട് മു​ത​ൽ സെ​മി​ഫൈ​ന​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ മൂ​ന്ന് ടീ​മു​ക​ൾ ത​മ്മി​ലും ഫൈ​ന​ലി​ൽ നാ​ലു ടീ​മു​ക​ളു​മാ​യി​രി​ക്കും മ​ത്സ​രി​ക്കു​ക.

ഹീ​റ്റ്സു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന ടീ​മു​ക​ൾ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ്. ഹീ​റ്റ്സു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന വ​ള്ളം, ടീ​മു​ക​ൾ, ബോ​ട്ട് ക്ല​ബ്, ക്യാ​പ്റ്റ​ൻ​മാ​ർ എ​ന്നി​വ താ​ഴെ ന​ൽ​കു​ന്നു.

ഹീ​റ്റ്സ് ഒ​ന്ന്:

1. പു​തു​ക്ക​രി യു​ണൈ​റ്റ​ഡ് ബോ​ട്ട് ക്ല​ബ്, ഷെ​ഫീ​ൽ​ഡ്, രാ​ജു ചാ​ക്കോ.
2. ആ​യാ​പ​റ​മ്പ്‌ വെ​സ്റ്റ് യോ​ർ​ക്ക്ഷ​യ​ർ ബോ​ട്ട് ക്ല​ബ്, വെ​യ്ക്ക്ഫീ​ൽ​ഡ്, തോ​മ​സ്‌ ജോ​സ്.
3. ന​ടു​ഭാ​ഗം ഡ​ബ്ല്യു​എം​എ ബോ​ട്ട് ക്ല​ബ്, സ്വി​ൻ​ഡ​ൻ, മെ​ൽ​വി​ൻ മാ​ത്യു.

വ​ള്ളം​ക​ളി​യി​ൽ പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​രി​ച​യ സ​മ്പ​ത്തു​ള്ള കു​ട്ട​നാ​ട് സ്വ​ദേ​ശി രാ​ജു ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​തു​ക്ക​രി വ​ള്ള​ത്തി​ൽ യു​ക്മ ട്രോ​ഫി ക​ര​സ്ഥ​മാ​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ യു​ണൈ​റ്റ​ഡ് ബോ​ട്ട് ക്ല​ബ് ഷെ​ഫീ​ൽ​ഡ് മ​ത്സ​ര​ത്തി​നെ​ത്തു​ന്ന​ത്. മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ന്‍റ് ഡ​യ​മ​ണ്ട്സാ​ണ് ടീ​മി​ന്‍റെ സ്പോ​ൺ​സേ​ഴ്‌​സ്.

കേ​ര​ള​ത്തി​ലെ മ​ത്സ​ര വ​ള്ളം​ക​ളി​ക​ളി​ൽ പ​ല ത​വ​ണ കി​രീ​ട ജേ​താ​ക്ക​ളാ​യ ആ​യാ​പ​റ​മ്പ് വ​ള്ളം തു​ഴ​യാ​നെ​ത്തു​ന്ന​ത് വെ​യ്‌​ക്ക്ഫീ​ൽ​ഡി​ലെ വെ​സ്റ്റ് യോ​ർ​ക്ക്ഷ​യ​ർ ബോ​ട്ട് ക്ലബ് ആണ്. ത​റ​വാ​ട് സ്പോ​ൺ​സേ​ഴ്സാ​യി​ട്ടു​ള്ള ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ വ​ള്ളം​ക​ളി​യി​ൽ ഏ​റെ പ​രി​ച​യ സ​മ്പ​ന്ന​നാ​യ തോ​മ​സ് ജോ​സാ​ണ്.

ഡ​ബ്ല്യു​എം​എ ബോ​ട്ട് ക്ല​ബ് സ്വി​ൻ​ഡ​ൻ തു​ഴ​യു​ന്ന ന​ടു​ഭാ​ഗം വ​ള്ളം ഇ​ക്കു​റി യു​ക്മ ട്രോ​ഫി നേ​ട​ണ​മെ​ന്ന ദൃ​ഢ​പ്ര​തി​ഞ്ജ​യി​ലാ​ണ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. മെ​ൽ​വി​ൻ മാ​ത്യു ന​യി​ക്കു​ന്ന ടീ​മി​നെ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​ത് പോ​ൾ ജോ​ൺ & കോ. ​സോ​ളി​സി​റ്റേ​ഴ്സാ​ണ്.

ഹീ​റ്റ്സ് ര​ണ്ട്:

1. എ​ട​ത്വ സ്ക​ന്തോ​ർ​പ് ബോ​ട്ട് ക്ല​ബ്, സ്ക​ന്തോ​ർ​പ്, ഷൈ​ജു പി. ​വ​ർ​ഗീ​സ്.
2. മാ​മ്പു​ഴ​ക്ക​രി കെ​റ്റ​റി​ങ് ബോ​ട്ട് ക്ല​ബ്, കെ​റ്റ​റിം​ഗ്, അ​രു​ൺ സെ​ബാ​സ്റ്റ്യ​ൻ.

ഷൈ​ജു പി. ​വ​ർ​ഗീ​സ് ക്യാ​പ്റ്റ​നാ​യു​ള്ള സ്ക​ന്തോ​ർ​പ് ബോ​ട്ട് ക്ല​ബ് എ​ട​ത്വ ചു​ണ്ട​നി​ലാ​ണ് യു​ക്മ ട്രോ​ഫി വ​ള്ളം​ക​ളി​ക്കെ​ത്തു​ന്ന​ത്‌. ചി​ട്ട​യാ​യ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന സ്ക​ന്തോ​ർ​പ് ടീം ​ഏ​റെ പ്ര​തീ​ക്ഷ​ക​ള​യു​ർ​ത്തു​ന്ന ടീ​മു​ക​ളി​ലൊ​ന്നാ​ണ്. ചാ​ക്കോ ബി​ൽ​ഡേ​ഴ്സാ​ണ് ടീ​മി​ന്‍റെ സ്പോ​ൺ​സ​ർ.

മാ​മ്പു​ഴ​ക്ക​രി വ​ള്ള​ത്തി​ൽ അ​രു​ൺ സെ​ബാ​സ്റ്റ്യ​ന്‍റെ ക്യാ​പ്റ്റ​ൻ​സി​യി​ൽ തു​ഴ​യാ​നെ​ത്തു​ന്ന കെ​റ്റ​റിം​ഗ് ബോ​ട്ട് ക്ല​ബ് എ​തി​രാ​ളി​ക​ൾ​ക്കൊ​രു പേ​ടി സ്വ​പ്ന​മാ​ണ്. ചി​ട്ട​യാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ വി​ജ​യം മാ​ത്രം ല​ക്ഷ്യ​മാ​ക്കി​യി​റ​ങ്ങു​ന്ന ടീ​മി​ന്‍റെ സ്പോ​ൺ​സേ​ഴ്സ് പോ​ൾ ജോ​ൺ & കോ. ​സോ​ളി​സി​റ്റേ​ഴ്സാ​ണ്.

ഹീ​റ്റ്സ് മൂ​ന്ന്:

1. അ​മ്പ​ല​പ്പു​ഴ അ​മ്മ ബോ​ട്ട് ക്ല​ബ്, മാ​ൻ​സ്ഫീ​ൽ​ഡ്, ലി​നു വ​ർ​ഗീ​സ്‌.
2. കൊ​ടു​പു​ന്ന BKCA ബോ​ട്ട് ക്ല​ബ്, ബാ​ൻ​സ്ലി. മ​നു സ​തീ​ശ​ൻ.
3. ചെ​റു​ത​ന AMA ബോ​ട്ട് ക്ള​ബ്ബ്, വെ​യി​ൽ​സ്, മി​ൽ​ട്ട​ൺ ജോ​ൺ.

കൃ​ത്യ​മാ​യ പ​രി​ശീ​ല​ന സെ​ഷ​നു​ക​ൾ​ക്ക് ശേ​ഷം മ​ത്സ​ര​ത്തി​നെ​ത്തു​ന്ന അ​മ്മ ബോ​ട്ട് ക്ല​ബ് മാ​ൻ​സ്ഫീ​ൽ​ഡ് തു​ഴ​യു​ന്ന അ​മ്പ​ല​പ്പു​ഴ വ​ള്ളം ഇ​ക്കു​റി യു​ക്മ ട്രോ​ഫി​ക്കെ​ത്തു​ന്ന​ത് ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ്. ലി​നു വ​ർ​ഗീ​സ് ക്യാ​പ്റ്റ​നാ​യു​ള്ള ടീ​മി​ന്‍റെ സ്പോ​ൺ​സേ​ഴ്‌​സ് മു​ത്തൂ​റ്റ് ഗ്രൂ​പ്പാ​ണ്.

ഏ​റെ പ്ര​ശ​സ്ത​മാ​യ കൊ​ടു​പു​ന്ന വ​ള്ളം തു​ഴ​യാ​നെ​ത്തു​ന്ന​ത് BKCA ബോ​ട്ട് ക്ല​ബ് ബാ​ൺ​സ്‌​ലി​യാ​ണ്. എ​തി​രാ​ളി​ക​ൾ​ക്ക് ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച വ‌യ്ക്കു​വാ​ൻ ത​യാറെ​ടു​ക്കു​ന്ന ടീ​മി​നെ ന​യി​ക്കു​ന്ന​ത് മ​നു സ​തീ​ശ​നാ​ണ്. മു​ത്തൂ​റ്റ് ഗ്രൂ​പ്പാ​ണ് ടീ​മി​ന്‍റെ സ്പോ​ൺ​സേ​ഴ്സ്.

യു​ക്മ ട്രോ​ഫി നേ​ട​ണ​മെ​ന്നു​ള്ള ഉ​റ​ച്ച തീ​രു​മാ​ന​വു​മാ​യി എ​ത്തു​ന്ന AMA ബോ​ട്ട് ക്ല​ബ് വെ​യി​ൽ​സ് ചെ​റു​ത​ന വ​ള്ള​ത്തി​ലാ​ണ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. മി​ൽ​ട്ട​ൺ ജോ​ൺ ക്യാ​പ്റ്റ​നാ​യു​ള്ള വ​ള്ളം സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്റ്റ് ലി​മി​റ്റ​ഡാ​ണ്.

ഹീ​റ്റ്സ് നാ​ല്:

1. കാ​വാ​ലം BMA കൊ​മ്പ​ൻ​സ് ബോ​ട്ട് ക്ല​ബ്, ബോ​ൾ​ട്ട​ൻ, മോ​നി​ച്ച​ൻ കി​ഴ​ക്കേ​ച്ചി​റ.
2. ആ​നാ​രി ആ​ന്‍റ​ണി ബോ​ട്ട് ക്ല​ബ്, വാ​റിം​ഗ്ട​ൺ, ജോ​ജോ ജോ​സ​ഫ്.
3. പാ​യി​പ്പാ​ട് ല​യ​ൺ കി​ങ്ങ്സ് ബോ​ട്ട് ക്ല​ബ്, റോ​ച്ഡെ​യ്‌​ൽ, ജി​മ്മി ബാ​ബു.

മോ​നി​ച്ച​ൻ കി​ഴ​ക്കേ​ച്ചി​റ (ആ​ന്‍റ​ണി ചാ​ക്കോ) ക്യാ​പ്റ്റ​നാ​യു​ള്ള BMA കൊ​മ്പ​ൻ​സ് ബോ​ട്ട് ക്ല​ബ് ബോ​ൾ​ട്ട​ൺ കാ​വാ​ലം വ​ള്ള​ത്തി​ലാ​ണ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. 2022 ലെ ​അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ൽ ത​ന്നെ ഫൈ​ന​ലി​ലെ​ത്തി എ​തി​രാ​ളി​ക​ളെ വി​റ​പ്പി​ച്ച ടീം ​ഇ​ക്കു​റി യു​ക്മ ട്രോ​ഫി നേ​ട​ണ​മെ​ന്ന ദൃ​ഢ​നി​ശ്ച​യ​ത്തി​ലാ​ണ്. ജെ​ജെ കെ​യ​ർ സ​ർ​വീസാ​ണ് ടീ​മി​നെ സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ആ​നാ​രി വ​ള്ള​ത്തി​ൽ ഇ​ക്കു​റി മ​ത്സ​രി​ക്കാ​നെ​ത്തു​ന്ന​ത് ആ​ന്‍റ​ണി ബോ​ട്ട് ക്ല​ബ് വാ​റിം​ഗ്ട​ണി​ന്‍റെ ചു​ണ​ക്കു​ട്ടി​ക​ളാ​ണ്. ജോ​ജോ ജോ​സ​ഫ് ക്യാ​പ്റ്റ​നാ​യു​ള്ള ടീ​മി​ന്‍റെ സ്പോ​ൺ​സേ​ഴ്സ് ജോ​ഷി സം​വി​ധാ​നം ചെ​യ്ത മ​ല​യാ​ള ചി​ത്രം ആ​ന്‍റ​ണി​യാ​ണ്.

യു​ക്മ ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ ന​വാ​ഗ​ത​രാ​യ ല​യ​ൺ​സ് കിംഗ് ബോ​ട്ട് ക്ല​ബ് റോ​ച്ച്ഡെ​യി​ൽ തു​ഴ​യു​ന്ന​ത് പാ​യി​പ്പാ​ട് വ​ള്ള​മാ​ണ്. ജി​മ്മി ബാ​ബു ക്യാ​പ്റ്റ​നാ​യു​ള്ള ടീം ​ചി​ട്ട​യാ​യ പ​രി​ശീ​ല​ന​ത്തി​ലാ​ണ്. പോ​ൾ ജോ​ൺ & കോ ​സോ​ളി​സി​റ്റേ​ഴ്സാ​ണ് ടീ​മി​ന്‍റെ സ്പോ​ൺ​സേ​ഴ്സ്.

ഹീ​റ്റ്സ് അ​ഞ്ച്:

1. പു​ളി​ങ്കു​ന്ന് SMA ബോ​ട്ട് ക്ലബ്, സാ​ൽ​ഫോ​ർ​ഡ്, മാ​ത്യു ചാ​ക്കോ.
2. പു​ന്ന​മ​ട BCMC ബോ​ട്ട് ക്ലബ്, ബ​ർ​മിം​ഗ്ഹാം, സി​റോ​ഷ് ഫ്രാ​ൻ​സി​സ്.
3. വേ​മ്പ​നാ​ട് കെ​യ​ർ​വെ​ൽ ഫൌ​ണ്ടേ​ഷ​ൻ ബോ​ട്ട് ക്ലബ്, ബ​ർ​മിം​ഗ്ഹാം, ദീ​പ​ക് തോ​മ​സ്.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ചാ​മ്പ്യ​ൻ​മാ​രെ വി​റ​പ്പി​ക്കു​വാ​ൻ പോ​ന്ന പ്ര​ക​ട​നം കാ​ഴ്ചവ​ച്ച SMA ബോ​ട്ട് ക്ലബ്, സാ​ൽ​ഫോ​ർ​ഡ്‌ ഇ​ത്ത​വ​ണ​യും പു​ളി​ങ്കു​ന്ന് വ​ള്ള​ത്തി​ലാ​ണ് മ​ത്സ​രി​ക്കു​വാ​ൻ ഇ​റ​ങ്ങു​ന്ന​ത്. കു​ട്ട​നാ​ട് സ്വ​ദേ​ശി​യാ​യ മാ​ത്യു ചാ​ക്കോ ക്യാ​പ്റ്റ​നാ​യു​ള്ള ടീ​മി​ന്‍റെ സ്പോ​ൺ​സേ​ഴ്‌​സ് ഏ​ലൂ​ർ ക​ൺ​സ​ൽ​റ്റ​ൻ​സി​യാ​ണ്.

സി​റോ​ഷ് ഫ്രാ​ൻ​സി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ന്ന​മ​ട വ​ള്ള​ത്തി​ൽ മ​ത്സ​രി​ക്കു​വാ​നെ​ത്തു​ന്ന
BCMC ബോ​ട്ട് ക്ല​ബ്, ബ​ർ​മിം​ഗ്ഹാം തി​ക​ഞ്ഞ വി​ജ​യ പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ത്ത​വ​ണ ഇ​റ​ങ്ങു​ന്ന​ത്. എ​ൻ​വെ​ർ​ട്ടി​സ് ക​ൺ​സ​ൽ​റ്റ​ൻ​സി​യാ​ണ് ടീ​മി​ന്‍റെ സ്പോ​ൺ​സേ​ഴ്സ്.

യു​ക്മ ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ ന​വാ​ഗ​ത​രാ​യ കെ​യ​ർ​വെ​ൽ ഫൌ​ണ്ടേ​ഷ​ൻ ബോ​ട്ട് ക്ല​ബ്, ബ​ർ​മിം​ഗ്ഹാം ദീ​പ​ക് തോ​മ​സി​ന്‍റെ ക്യാ​പ്റ്റ​ൻ​സി​യി​ലാ​ണ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. ചി​ട്ട​യാ​യ പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം മ​ത്സ​ര​ത്തി​നെ​ത്തു​ന്ന ടീ​മി​ന്‍റെ സ്‌​പോ​ൺ​സേ​ഴ്‌​സ് ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്റ്റ് ലി​മി​റ്റ​ഡാ​ണ്.

ഹീ​റ്റ്സ് ആ​റ്:

1. കു​മ​ര​കം റോ​യ​ൽ 20 ബോ​ട്ട് ക്ല​ബ്, ബ​ർ​മിം​ങ്ഹാം, ബെ​ന്നി മാ​വേ​ലി​ൽ.
2. ക​രു​വാ​റ്റ ശ്രീ ​വി​നാ​യ​ക ബോ​ട്ട് ക്ല​ബ്, ജ​ഗ​ദീ​ഷ്‌ നാ​യ​ർ.
3. കൈ​ന​ക​രി GMA ബോ​ട്ട് ക്ല​ബ്, ഗ്ലോ​സ്റ്റ​ർ​ഷ​യ​ർ, ബി​സ്പോ​ൾ മ​ണ​വാ​ള​ൻ.

ബെ​ന്നി മാ​വേ​ലി ക്യാ​പ്റ്റ​നാ​യു​ള്ള റോ​യ​ൽ 20 ബോ​ട്ട് ക്ല​ബ്, ബ​ർ​മിം​ഗ്ഹാം മ​ത്സ​ര​ത്തി​നെ​ത്തു​ന്ന​ത് കു​മ​ര​കം വ​ള്ള​ത്തി​ലാ​ണ്. ക​ഠി​ന​മാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ നേ​ടി​യ ക​രു​ത്തു​മാ​യെ​ത്തു​ന്ന ടീ​മി​ന്‍റെ സ്പോ​ൺ​സേ​ഴ്സ് നി​യോ​സോ​ൺ കെ​യ​ർ സൊ​ലൂ​ഷ​ൻ​സാ​ണ്.

വ​ള്ളം​ക​ളി​യി​ൽ ഏ​റെ പ​രി​ച​യ സ​മ്പ​ന്ന​നാ​യ ജ​ഗ​ദീ​ഷ് നാ​യ​ർ ന​യി​ക്കു​ന്ന ശ്രീ​വി​നാ​യ​ക ബോ​ട്ട് ക്ല​ബ് ഇ​ത്ത​വ​ണ​യും മ​ത്സ​ര​ത്തി​നെ​ത്തു​ന്ന​ത് ക​രു​വാ​റ്റ വ​ള്ള​ത്തി​ലാ​ണ്. മു​ത്തൂ​റ്റ് ഗ്രൂ​പ്പാ​ണ് ടീ​മി​ന്‍റെ സ്പോ​ൺ​സേ​ഴ്‌​സ്.

ചി​ട്ട​യാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ തി​ക​ഞ്ഞ വി​ജ​യ പ്ര​തീ​ക്ഷ​യു​മാ​യി എ​ത്തു​ന്ന ഗ്ലോ​സ്റ്റ​ർ മ​ല​യാ​ളി അ​സ്സോ​സ്സി​യേ​ഷ​ന്‍റെ ചു​ണ​ക്കു​ട്ടി​ക​ൾ കൈ​ന​ക​രി വ​ള്ള​ത്തി​ലാ​ണ്‌ ഇ​ത്ത​വ​ണ​യും മ​ത്സ​രി​ക്കു​ന്ന​ത്. ബി​സ്പോ​ൾ മ​ണ​വാ​ള​ൻ ന​യി​ക്കു​ന്ന ടീ​മി​നെ സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് YONO SBI UK യാ​ണ്.

ഹീ​റ്റ്സ് ഏ​ഴ്:

1. രാ​മ​ങ്ക​രി WMA ബോ​ട്ട് ക്ല​ബ്, വി​ഗ​ൻ, ബി​നോ​ജ് ചി​റ​ത്ത​റ.
2. താ​യ​ങ്ക​രി BMA ബോ​ട്ട് ക്ല​ബ്, ബ​സ്സ​റ്റ്ലോ, ജോ​യി​ച്ച​ൻ താ​യ​ങ്ക​രി.
3. കു​മ​ര​ങ്ക​രി സാ​ലി​സ്ബ​റി ബോ​ട്ട് ക്ല​ബ്, സാ​ലി​സ്ബ​റി, ഷാ​ൽ പ​ങ്കേ​ത്.

ബി​നോ​ജ് ചി​റ​ത്ത​റ​യു​ടെ ക്യാ​പ്റ്റ​ൻ​സി​യി​ൽ രാ​മ​ങ്ക​രി വ​ള്ള​ത്തി​ൽ മ​ത്സ​രി​ക്കാ​നെ​ത്തു​ന്ന WMA ബോ​ട്ട് ക്ല​ബ്, വി​ഗ​ൻ കി​രീ​ട​നേ​ട്ടം മാ​ത്രം ല​ക്ഷ്യ​മി​ട്ടാ​ണ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്.

ചി​ട്ട​യാ​യ പ​രി​ശീ​ല​ന​ങ്ങ​ൾ​ക്ക് ശേ​ഷം മ​ത്സ​ര​ത്തി​നൊ​രു​ങ്ങു​ന്ന ടീ​മി​നെ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​ത് സേ​വ്യേ​ഴ്സ് ചാ​ർ​ട്ടേ​ർ​ഡ് സ​ർ​ട്ടി​ഫൈ​ഡ് അ​ക്കൌ​ണ്ട​ന്‍റ്സ് ആ​ന്‍റ് ര​ജി​സ്റ്റേ​ർ​ഡ് ഓ​ഡി​റ്റേ​ഴ്സ് ആ​ണ്.

താ​യ​ങ്ക​രി വ​ള്ള​ത്തി​ൽ തു​ഴ​യാ​നെ​ത്തു​ന്ന BMA ബോ​ട്ട് ക്ല​ബ്, ബ​സ്സ​റ്റ്ലോ യു​ക്മ ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ ന​വാ​ഗ​ത​രാ​ണ്. ജോ​യി​ച്ച​ൻ താ​യ​ങ്ക​രി ക്യാ​പ്റ്റ​നാ​യു​ള്ള ടീ​മി​ന്‍റെ സ്പോ​ൺ​സേ​ഴ്‌​സ് മു​ത്തൂ​റ്റ് ഗ്രൂ​പ്പാ​ണ്.

ഇ​ത്ത​വ​ണ വി​ജ​യം ത​ങ്ങ​ളു​ടേ​താ​ണെ​ന്ന ദൃ​ഢ​നി​ശ്ച​യ​ത്തി​ൽ കു​മ​ര​ങ്ക​രി വ​ള്ള​ത്തി​ൽ മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങു​ന്ന സാ​ലി​സ്ബ​റി ബോ​ട്ട് ക്ല​ബി​നെ ന​യി​ക്കു​ന്ന​ത് ഷാ​ൽ​മോ​ൻ പ​ങ്കേ​ത് ആ​ണ്. ക​ർ​ശ​ന​മാ​യ പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം മ​ത്സ​ര​ത്തി​നെ​ത്തു​ന്ന ടീ​മി​നെ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​ത് പോ​ൾ ജോ​ൺ & കോ ​സോ​ളി​സി​റ്റേ​ഴ്സാ​ണ്.

ഹീ​റ്റ്സ് എ​ട്ട്:

1. കാ​രി​ച്ചാ​ൽ സെ​വ​ൻ സ്റ്റാ​ർ​സ് ബോ​ട്ട് ക്ല​ബ്, ക​വ​ന്റ​റി, ബാ​ബു അ​ബ്രാ​ഹം ക​ള​പ്പു​ര​ക്ക​ൽ.
2. നെ​ടു​മു​ടി റോ​ഥ​ർ​ഹാം ബോ​ട്ട് ക്ല​ബ്, റോ​ഥ​ർ​ഹാം, ജ​സ്റ്റി​ൻ അ​ബ്രാ​ഹം.
3. ച​മ്പ​ക്കു​ളം WAM ബോ​ട്ട് ക്ല​ബ്, വെ​ഡ്ന​സ്ഫീ​ൽ​ഡ്, ജേ​ക്ക​ബ് പൊ​ന്നൂ​സ്.

യു​ക്മ ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ആ​ദ്യ വ​ർ​ഷം മു​ത​ൽ ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച വെ​ക്കു​ന്ന സെ​വ​ൻ സ്റ്റാ​ർ​സ്, ക​വ​ൻ​ട്രി ഇ​ത്ത​വ​ണ കാ​രി​ച്ചാ​ൽ വ​ള്ള​ത്തി​ൽ തു​ഴ​യാ​നെ​ത്തു​ന്ന​ത് തി​ക​ഞ്ഞ വി​ജ​യ പ്ര​തീ​ക്ഷ​യി​ലാ​ണ്. ബാ​ബു അ​ബ്രാ​ഹം ക​ള​പ്പു​ര​ക്ക​ൽ ന​യി​ക്കു​ന്ന ടീ​മി​ന്‍റെ സ്പോ​ൺ​സേ​ഴ്‌​സ് ലൈ​ഫ്‌ ലൈ​ൻ പ്രൊ​ട്ട​ക്റ്റ് ലി​മി​റ്റ​ഡാ​ണ്.

നെ​ടു​മു​ടി വ​ള്ള​ത്തി​ൽ മ​ത്സ​രി​ക്കാ​നി​റ​ങ്ങു​ന്ന റോ​ഥ​ർ​ഹാം ബോ​ട്ട് ക്ല​ബ്, മ​ത്സ​ര​വ​ള്ളം​ക​ളി ന​ട​ക്കു​ന്ന മാ​ൻ​വേ​ഴ്സ് ത​ടാ​ക​ത്തി​ന്റെ ഏ​റ്റ​വും അ​ടു​ത്തു​ള്ള ടീ​മാ​ണ്. ജ​സ്റ്റി​ൻ അ​ബ്രാ​ഹം ക്യാ​പ്റ്റ​നാ​യു​ള്ള ടീ​മി​നെ സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്റ്റ് ലി​മി​റ്റ​ഡാ​ണ്.

WAM ബോ​ട്ട് ക്ല​ബ്, വെ​ഡ്ന​സ്ഫീ​ൽ​ഡ് ഏ​റെ പ്ര​ശ​സ്ത​മാ​യ ച​മ്പ​ക്കു​ളം വ​ള്ള​ത്തി​ലാ​ണ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. കൃ​ത്യ​മാ​യ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ലൂ​ടെ മ​ത്സ​ര​ത്തി​നെ​ത്തു​ന്ന ടീ​മി​നെ ന​യി​ക്കു​ന്ന​ത് ജേ​ക്ക​ബ് പൊ​ന്നൂ​സാ​ണ്. Y0N0 SBI UK യാ​ണ് ടീ​മി​ന്‍റെ സ്പോ​ൺ​സേ​ഴ്സ്.

ഹീ​റ്റ്സ് ഒ​ൻ​പ​ത്:

1. കി​ട​ങ്ങ​റ NMCA ബോ​ട്ട് ക്ല​ബ്, നോ​ട്ടിം​ഗ്ഹാം, സാ​വി​യോ ജോ​സ്.
2. കാ​യി​പ്രം ന​നീ​ട്ട​ൺ ബോ​ട്ട് ക്ല​ബ്, ന​നീ​ട്ട​ൺ, സ​ജീ​വ് സെ​ബാ​സ്റ്റ്യ​ൻ.
3. വെ​ള്ളം​കു​ള​ങ്ങ​ര B&H ബോ​ട്ട് ക്ല​ബ്, ഹെ​യ്വാ​ർ​ഡ്സ്ഹീ​ത്ത്, ബി​ജു പോ​ത്താ​നി​ക്കാ​ട്.

യു​ക്‌​മ ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ ശ​ക്ത​മാ​യ സാ​ന്നി​ധ്യം തെ​ളി​യി​ച്ചി​ട്ടു​ള്ള NMCA ബോ​ട്ട് ക്ല​ബ്, നോ​ട്ടിം​ഗ്ഹാം ഇ​ത്ത​വ​ണ​യും കി​ട​ങ്ങ​റ വ​ള്ള​ത്തി​ലാ​ണ് മ​ത്സ​രി​ക്കാ​നെ​ത്തു​ന്ന​ത്. സാ​വി​യോ ജോ​സ് നാ​യ​ക​നാ​യെ​ത്തു​ന്ന ടീ​മി​ന്‍റെ സ്പോ​ൺ​സേ​ഷ്സ് ആ​ക്സി​ഡ​ന്‍റ് സൊ​ലൂ​ഷ​ൻ​സാ​ണ്.

സ​ജീ​വ് സെ​ബാ​സ്റ്റ്യ​ൻ ക്യാ​പ്റ്റ​നാ​യി ഇ​റ​ങ്ങു​ന്ന ന​നീ​റ്റ​ൻ ബോ​ട്ട് ക്ല​ബ് മ​ത്സ​ര​ത്തി​നെ​ത്തു​ന്ന​ത് കാ​യി​പ്രം വ​ള്ള​ത്തി​ലാ​ണ്. ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ടീ​മി​നെ സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് GK Telecom Ltd ല​ണ്ട​നാ​ണ്.

ഏ​റെ പ്ര​ശ​സ്‌​ത​മാ​യ വെ​ള്ളം​കു​ള​ങ്ങ​ര വ​ള്ള​ത്തി​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത് B&H ബോ​ട്ട് ക്ല​ബ്, ഹേ​യ് വാ​ർ​ഡ്സ് ഹീ​ത്താ​ണ്. ബി​ജു പോ​ത്താ​നി​ക്കാ​ട് ക്യാ​പ്റ്റ​നാ​യി ഇ​റ​ങ്ങു​ന്ന ടീ​മി​നെ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​ത് മ​ല​ബാ​ർ ഗോ​ൾ​ഡ് & ഡ​യ​മ​ണ്ട്സാ​ണ്.

ക്രി​സ്മ​സ് ആ​ല്‍​ബം "അ​തി​പൂ​ജി​ത​മാം ക്രി​സ്മ​സ്' റി​ലീ​സ് ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ 36 വ​ർ​ഷ​മാ​യി ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ല്‍ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സ് ഇ​ത്ത​വ​ണ​യ
ജോ​സ് കു​മ്പി​ളു​വേ​ലി​യെ കു​ള​ത്തൂ​ര്‍ ലി​റ്റി​ല്‍ ഫ്ല​വ​ര്‍ ഇ​ട​വ​ക ആ​ദ​രി​ച്ചു.
കോ​ട്ട​യം: യൂ​റോ​പ്പി​ലെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും ലോ​ക കേ​ര​ള​സ​ഭ​യി​ല്‍ ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള അം​ഗ​വും ഗാ​ന​ര​ച​യി​താ​വു​മാ​യ ജോ​സ് ക
ബൈ​ബി​ൾ സി​നി​മ​യു​ടെ ​പോ​സ്റ്റ​ർ വ​ത്തി​ക്കാ​നി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ്ര​കാ​ശ​നം ചെ​യ്തു.
റോം: ​ലോ​ക​സി​നി​മ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​മാ​യി ത്രി ​ഡി​യി​ൽ ഒ​രു​ങ്ങു​ന്ന ബൈ​ബി​ൾ സി​നി​മ​യു​ടെ ത്രി ​ഡി ടൈ​റ്റി​ൽ പോ​സ്റ്റ​ർ വ​ത്തി​ക്കാ​നി​ൽ ഫ്രാ​
നോത്ര്‌ദാം ക​ത്തീ​ഡ്ര​ൽ ഇ​ന്നു തു​റ​ക്കും.
പാ​രീ​സ്: തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്നു പു​ന​ർ​നി​ർ​മി​ച്ച പാ​രീ​സി​ലെ നോത്ര്‌ദാം ക​ത്തീ​ഡ്ര​ൽ ഇ​ന്നും നാ​ളെ​യും ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ വി​ശ്വാ​
ഭാരതസഭയ്ക്കാകെ അഭിമാന നിമിഷം: മാർ തോമസ് തറയിൽ.
വ​ത്തി​ക്കാ​ൻ സി​റ്റി: മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ടി​ന്‍റെ ക​ർ​ദി​നാ​ൾ സ്ഥാ​ന​ല​ബ്‌​ധി ഭാ​ര​ത​സ​ഭ​യ്ക്കും പ്രത്യേകിച്ച്‌ സീ​റോ​മ​ല​ബാ​ർ സ​ഭ​യ്ക്കും അ​ഭ