• Logo

Allied Publications

Delhi
ഡി​എം​എ തി​രു​വാ​തി​ര ക​ളി മ​ത്സ​രം ന​ട​ത്തി
Share
ന്യൂ​ഡ​ൽ​ഹി: ഓ​ണാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും മാ​നു​വ​ൽ മ​ല​ബാ​ർ ജൂ​വ​ലേ​ഴ്‌​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വാ​തി​ര ക​ളി മ​ത്സ​രം ന​ട​ത്തി. ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ലാ​ണ് മ​ത്സ​രം അ​ര​ങ്ങേ​റി​യ​ത്.

പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ശാ​ലോം ഹി​ൽ​സ് ഗ്രൂ​പ്പ് ഓ​ഫ് സ്കൂ​ൾ​സ് ഫൗ​ണ്ട​ർ & ചെ​യ​ർ​പേ​ഴ്‌​സ​ൺ ഡോ. ​ലി​ല്ലി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റും ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ,

ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​ർ ജെ ​സോ​മ​നാ​ഥ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. മ​ണി​ക​ണ്ഠ​ൻ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​മു​ര​ളി​ധ​ര​ൻ, ട്രെ​ഷ​റാ​ർ മാ​ത്യു ജോ​സ്, ജോ​യി​ന്‍റ് ട്രെ​ഷ​റാ​ർ പി.​എ​ൻ. ഷാ​ജി, ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ കെ.​വി. ബാ​ബു, ജോ​യി​ന്‍റ് ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ ലീ​നാ ര​മ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.



ഒ​ന്നാം സ​മ്മാ​ന​മാ​യ 15,000 രൂ​പ​യു​ടെ അ​മ്മു മെ​മ്മോ​റി​യ​ൽ കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ആ​ർ​കെ പു​രം ഏ​രി​യ​യും ര​ണ്ടാം സ​മ്മാ​ന​മാ​യ 10,000 രൂ​പ കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ദ്വാ​ര​ക ഏ​രി​യ​യും മൂ​ന്നാം സ​മ്മാ​ന​മാ​യ 7,500 രൂ​പ കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും മ​യൂ​ർ വി​ഹാ​ർ ഫേ​സ്3 ഏ​രി​യ​യും ക​ര​സ്ഥ​മാ​ക്കി.

ടി. ​റെ​ഡ്‌​ഡി ല​ക്ഷ്‌​മി, സം​ഗീ​ത എ​സ്. നാ​യ​ർ, ശ്രീ​ജ ജ്യോ​തി​ഷ് എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ. അം​ബേ​ദ്‌​ക​ർ ന​ഗ​ർ​പു​ഷ്പ് വി​ഹാ​ർ, ആ​ശ്രം​ശ്രീ​നി​വാ​സ്‌​പു​രി, ദി​ൽ​ഷാ​ദ് കോ​ള​നി, ജ​ന​ക് പു​രി, മ​ഹി​പാ​ൽ​പ്പുർ​കാ​പ്പ​സ്ഹേ​ഡാ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്2, മെ​ഹ്റോ​ളി, പാ​ലം​മം​ഗ​ലാ​പു​രി, വ​സു​ന്ധ​ര എ​ൻ​ക്ലേ​വ്, വി​ന​യ് ന​ഗ​ർ​കി​ദ്വാ​യ് ന​ഗ​ർ, വി​കാ​സ്‌​പു​രി​ഹ​സ്‌​ത​സാ​ൽ എ​ന്നീ ഡി​എം​എ​യു​ടെ ഏ​രി​യ​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ലെ വെ​യി​റ്റ്ലി​ഫ്റ്റിം​ഗ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 27നു ​ന​ട​ക്കു​ന്ന "ഓ​ണം പൊ​ന്നോ​ണം' എ​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ആ​ർ​കെ പു​രം ഏ​രി​യ​ക്ക് തി​രു​വാ​തി​ര ക​ളി ന​ട​ത്തു​വാ​ൻ അ​വ​സ​ര​വും ല​ഭി​ക്കും. കൂ​ടാ​തെ അ​ന്നേ ദി​വ​സം കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നി​ക്കും.

ഡി​എം​എ ജ​സോ​ല ഏ​രി​യ ക്രി​സ്മ​സ് ക​രോ​ൾ സംഘടിപ്പിച്ചു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​സോ​ല ഏ​രി​യ ക്രി​സ്​മ​സ് ക​രോ​ൾ ന​ട​ത്തി.
അ​ന്ന​ദാ​ന​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ഷ് മ​ൽ​ഹോ​ത്ര പ​ങ്കെ​ടു​ത്തു.
ന്യൂ ഡ​ൽ​ഹി: ശ്രീ ​അ​യ്യ​പ്പ പൂ​ജാ സ​മി​തി മ​യൂ​ർ വി​ഹാ​ർ ഫേ​സ്2​ന്‍റെ 16ാമ​ത് മ​ണ്ഡ​ല പൂ​ജാ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ അ​ന്ന​ദാ​ന​ത്
വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ൻ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​ത്ത​മ മാ​തൃ​ക: ​ശ​ശി ത​രൂ​ർ.
ന്യൂ​​ഡ​​ൽ​​ഹി: പാ​​ർ​​ശ്വ​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട ജ​​ന​​ങ്ങ​​ളു​​ടെ ഉ​​ന്ന​​മ​​ന​​ത്തി​​നും വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നും​ വേ​​ണ്ടി അ​​ക്ഷീ​​ണം പ്
സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ക്രി​സ്‌​മ​സ്‌ ക​രോ​ൾ ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ക്രി​സ്‌​മ​സ്‌ ക​രോ​ൾ ന​ട​ത്തി.

ടീം ​അം​ഗ​ങ്ങ​ൾ വി​കാ​രി റ​വ.
ബേ​സി​ൽ ജെ​യ്സ​ൺ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി.
ന്യൂഡൽഹി: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി അ​ഡ്വ. ബേ​സി​ൽ ജെ​യ്സ​ൺ ചു​മ​ത​ല​യേ​റ്റു.