• Logo

Allied Publications

Middle East & Gulf
വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ഇ​ന്ന് കു​വൈ​റ്റി​ൽ
Share
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ പാ​ർ​ല​മെ​ന്‍റ​റി വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ര​ണ്ടു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന് കു​വൈ​റ്റി​ൽ എ​ത്തു​ന്നു. ബു​ധ​നാ​ഴ്ച എ​ത്തു​ന്ന മ​ന്ത്രി കു​വൈ​റ്റ് മ​ന്ത്രി​മാ​രു​മാ​യും വി​ശി​ഷ്ടാ​തി​ഥി​ക​ളു​മാ​യും ഉ​ന്ന​ത​ത​ല ച​ർ​ച്ച​ക​ൾ ന​ട​ത്തും.

വി​വി​ധ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​നു​ക​ളു​മാ​യും ബി​സി​ന​സ്, ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ വി​ദ​ഗ്ധ​രു​മാ​യും മ​റ്റു ഇ​ന്ത്യ​ൻ സാ​മൂ​ഹി​ക പ്ര​തി​നി​ധി​ക​ളു​മാ​യും അ​ദ്ദേ​ഹം സം​വ​ദി​ക്കും. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എ​ന്ന നി​ല​യി​ൽ കു​വൈ​റ്റി​ലേ​ക്കു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ൽ ച​രി​ത്ര​പ​ര​മാ​യി ത​ന്നെ ഊ​ഷ്മ​ള​വും ക​രു​ത്തു​റ്റ​തു​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​മാ​ണു​ള്ള​ത്. സു​സ്ഥി​ര​മാ​യ സാം​സ്കാ​രി​ക, വാ​ണി​ജ്യ കൈ​മാ​റ്റ​ങ്ങ​ളാ​ൽ സു​ദൃ​ഢ​മാ​ണ് ഇ​ന്ത്യാ കു​വൈ​റ്റ് ബ​ന്ധം.

ഏ​ക​ദേ​ശം 10 ല​ക്ഷം ഇ​ന്ത്യ​ക്കാ​രാ​ണ് കു​വൈ​റ്റി​ലു​ള്ള​ത്. കു​വൈ​റ്റി​ന്‍റെ ഏ​റ്റ​വും വ​ലി​യ വ്യാ​പാ​ര പ​ങ്കാ​ളി​ക​ളി​ൽ ഒ​ന്നാ​ണ് ഇ​ന്ത്യ. ഇ​ന്ത്യ​ക്ക് എ​ണ്ണ​യു​ടെ പ്ര​ധാ​ന വി​ത​ര​ണ​ക്കാ​രാ​ണ് കു​വൈ​റ്റ്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന 13.8 ബി​ല്യ​ൺ യു​എ​സ് ഡോ​ള​റി​ലെ​ത്തി.

ഈ ​സ​ന്ദ​ർ​ശ​നം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ആ​ഴ​ത്തി​ലാ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മ​ന്ത്രാ​ല​യം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ഡോ. ​അ​ബ്ദു​ൽ​ഹ​കീം അ​സ്ഹ​രി​ക്ക് കു​വൈ​റ്റി​ന്‍റെ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്.
കു​വൈ​റ്റ് സി​റ്റി: എ​സ്‌​വൈ​എ​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ജാ​മി​ഉ​ല്‍ ഫു​തൂ​ഹ് ഇ​മാ​മു​മാ​യ ഡോ.
യു​വ​ക​ലാ​സാ​ഹി​തി ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം നിർവഹിച്ചു.
അബുദാബി: യു​വ​ക​ലാ​സാ​ഹി​തി യു​എ​ഇ ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​
കു​വൈ​റ്റി​ലെ ക​പ്പ​ല​പ​ക​ടം; കാ​ണാ​താ​യ​വ​രി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും.
ക​ണ്ണൂ​ർ: കു​വൈ​റ്റ് സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ക​പ്പ​ൽ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ​വ​രി​ൽ മ​ല​യാ​ളി​യും.
ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ 24ന് ​ന​ട​ത്തു​ന്ന "ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ 2024'ന്‍റെ ലോ​ഗോ പ്ര​കാ
ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗ് ഫി​റ്റ്‌ ചാ​ല​ഞ്ച് ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി: ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ നി​ല നി​ർ​ത്താ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​