• Logo

Allied Publications

Europe
പ്രഫ.ഡോ. അന്നക്കുട്ടി ഫിന്‍ഡൈസിന്‍റെ ഭര്‍ത്താവ് പ്ര​ഫ.​ഡോ.​ ഹാ​ന്‍​സ് യൂ​ര്‍​ഗ​ന്‍ ഫി​ന്‍​ഡൈ​സി​ന്‍റെ സം​സ്ക്കാ​രം ബു​ധ​നാ​ഴ്ച
Share
ബോ​ണ്‍: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പ്ര​ഫ.​ഡോ.​ഹാ​ന്‍​സ് യൂ​ര്‍​ഗ​ന്‍ ഫി​ന്‍​ഡൈ​സി​ന്‍റെ (78) സം​സ്കാ​രം ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​ലാ​ഗെ/​ലി​പ്പെ​യി​ല്‍ ന​ട​ക്കും.

സെ​ന്‍റ് പീ​റ്റ​ര്‍ ആ​ന്‍റ് പോ​ള്‍ ദേ​വാ​ല​യ​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന ദി​വ്യ​ബ​ലി​യോ​ടു​കൂ​ടി ക​ര്‍​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഹാ​ര്‍​ഡി​സെ​ന്‍ സി​മി​ത്തേ​രി​യി​ല്‍ സം​സ്ക​രി​ക്കും.

ഗീ​സ​ന്‍, വു​പ്പ​ര്‍​ട്ടാ​ല്‍ എ​ന്നീ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ല്‍ തീ​യോ​ള​ജി മേ​ധാ​വി​യാ​യും തു​ട​ര്‍​ന്ന് ബോ​ണി​ലെ റൈ​നി​ഷ് ഫ്രീ​ഡ്രി​ഷ് വി​ല്യം യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ പ്ര​ഫ​സ​റാ​യും ജോ​ലി ചെ​യ്തി​രു​ന്നു. ജ​ര്‍​മ​നി​യി​ലെ അ​റി​പ്പെ​ടു​ന്ന തീയോ​ള​ജി പ്ര​ഫ​സ​റാ​യി​രു​ന്നു ഫി​ന്‍​ഡൈ​സ്.

എ​ഴു​ത്തു​കാ​രി​യും വി​വ​ര്‍​ത്ത​ക​യും ക​വ​യ​ത്രി​യു​മാ​യ പാ​ലാ സ്വ​ദേ​ശി​നി പ്ര​ഫ.​ഡോ. അ​ന്ന​ക്കു​ട്ടി വ​ലി​യ​മം​ഗ​ല​മാ​ണ് ഫി​ന്‍​ഡെ​യ്സി​ന്‍റെ ഭാ​ര്യ. പ്ര​ഫ.​ഡോ. അ​ന്ന​ക്കു​ട്ടി മും​ബൈ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​ദേ​ശ ഭാ​ഷാ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്‍ മേ​ധാ​വി​യാ​ണ്.

ബ​നാ​റ​സ് ഹി​ന്ദു യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ നി​ന്ന് (ബി​എ​ച്ച്യു) ഒ​ന്നാം ഗ്രേ​ഡ് ബാ​ച്ചി​ലേ​ഴ്സ് ബി​രു​ദ​വും ഗോ​ള്‍​ഡ് മെ​ഡ​ലും ബി​എ​ച്ച്യു​വി​ല്‍ നി​ന്ന് ഫി​ലോ​സ​ഫി​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി. വി​യ​ന്ന സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് ആ​ധു​നി​ക ജ​ര്‍​മന്‍ സാ​ഹി​ത്യ​ത്തി​ല്‍ ഡി​പ്ലോ​മ നേ​ടി​യ അ​വ​ര്‍ സാ​ല്‍​സ്ബു​ര്‍​ഗ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഇ​തേ വി​ഷ​യ​ത്തി​ല്‍ പി​എ​ച്ച്ഡി പൂ​ര്‍​ത്തി​യാ​ക്കി.

15 വ​ര്‍​ഷം ആ​ഒ​ഡ​ല്‍ ജ​ര്‍​മന്‍ ഭാ​ഷ​യി​ല്‍ ല​ക്ച്ച​റാ​യും റീ​ഡ​റാ​യും ജോ​ലി ചെ​യ്ത അ​ന്ന​ക്കു​ട്ടി, മും​ബൈ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഫോ​റി​ന്‍ ലാം​ഗ്വേ​ജ​സ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ഓ​ഫ് പ്രഫ​സ​റും മേ​ധാ​വി​യു​മാ​യി ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.

"ഇ​ന്‍ ദ ​ടെ​മ്പി​ള്‍ ഓ​ഫ് വേ​ഡ്സ്', "ഗ്രി​മ്മി​ന്‍റെ ഫെ​യ​റി ടെ​യി​ല്‍​സ്' (ജ​ര്‍​മന്‍, ഇ​ന്ത്യ​ന്‍ വി​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍), മ​ല​യാ​ള​ത്തി​ലെ ചി​ല ക​വി​ത​ക​ളും അ​വ​യു​ടെ ജ​ര്‍​മ​ന്‍ വി​വ​ര്‍​ത്ത​ന​വും ന​ട​ത്തി​യി​ട്ടു​ണ്ട്. പ്ര​ശ​സ്ത ക​വി കെ.​സ​ച്ചി​ദാ​ന​ന്ദ​ന്‍റെ ക​വി​ത​ക​ള്‍ മ​ല​യാ​ള​ത്തി​ല്‍ നി​ന്ന് ജ​ര്‍മന്‍ ഭാ​ഷ​യി​ലേ​ക്ക് വി​വ​ര്‍​ത്ത​നം ചെ​യ്തി​ട്ടു​ണ്ട്.

സം​സ്കാ​ര ക​ര്‍​മ​ങ്ങ​ളു​ടെ ലൈ​വ് ലി​ങ്ക്: Holy Mass @ 11.00 A.M 23.08 2023 https://youtube.com/live/UThzsSo5aEw

Beerdigung @ 11.00 A.M 23.08 2023 https://youtube.com/live/7s3thqfUivA

വാർത്ത: ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍

ക്രി​സ്മ​സ് ആ​ല്‍​ബം "അ​തി​പൂ​ജി​ത​മാം ക്രി​സ്മ​സ്' റി​ലീ​സ് ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ 36 വ​ർ​ഷ​മാ​യി ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ല്‍ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സ് ഇ​ത്ത​വ​ണ​യ
ജോ​സ് കു​മ്പി​ളു​വേ​ലി​യെ കു​ള​ത്തൂ​ര്‍ ലി​റ്റി​ല്‍ ഫ്ല​വ​ര്‍ ഇ​ട​വ​ക ആ​ദ​രി​ച്ചു.
കോ​ട്ട​യം: യൂ​റോ​പ്പി​ലെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും ലോ​ക കേ​ര​ള​സ​ഭ​യി​ല്‍ ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള അം​ഗ​വും ഗാ​ന​ര​ച​യി​താ​വു​മാ​യ ജോ​സ് ക
ബൈ​ബി​ൾ സി​നി​മ​യു​ടെ ​പോ​സ്റ്റ​ർ വ​ത്തി​ക്കാ​നി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ്ര​കാ​ശ​നം ചെ​യ്തു.
റോം: ​ലോ​ക​സി​നി​മ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​മാ​യി ത്രി ​ഡി​യി​ൽ ഒ​രു​ങ്ങു​ന്ന ബൈ​ബി​ൾ സി​നി​മ​യു​ടെ ത്രി ​ഡി ടൈ​റ്റി​ൽ പോ​സ്റ്റ​ർ വ​ത്തി​ക്കാ​നി​ൽ ഫ്രാ​
നോത്ര്‌ദാം ക​ത്തീ​ഡ്ര​ൽ ഇ​ന്നു തു​റ​ക്കും.
പാ​രീ​സ്: തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്നു പു​ന​ർ​നി​ർ​മി​ച്ച പാ​രീ​സി​ലെ നോത്ര്‌ദാം ക​ത്തീ​ഡ്ര​ൽ ഇ​ന്നും നാ​ളെ​യും ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ വി​ശ്വാ​
ഭാരതസഭയ്ക്കാകെ അഭിമാന നിമിഷം: മാർ തോമസ് തറയിൽ.
വ​ത്തി​ക്കാ​ൻ സി​റ്റി: മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ടി​ന്‍റെ ക​ർ​ദി​നാ​ൾ സ്ഥാ​ന​ല​ബ്‌​ധി ഭാ​ര​ത​സ​ഭ​യ്ക്കും പ്രത്യേകിച്ച്‌ സീ​റോ​മ​ല​ബാ​ർ സ​ഭ​യ്ക്കും അ​ഭ