• Logo

Allied Publications

Middle East & Gulf
ബ​ഹു​സ്വ​ര​ത​യെ ത​ക​ര്‍​ക്കു​ന്ന​ത് ഇ​ന്ത്യ​യെ ഇ​ല്ലാ​താ​ക്കും: ഐ​സി​എ​ഫ് പൗ​ര​സ​ഭ
Share
കു​വൈ​റ്റ് സി​റ്റി: ആ​യി​ര​ക്ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പാ​ര​മ്പ​ര്യ​മു​ള്ള ഇ​ന്ത്യ​യെ​ന്ന മ​ഹ​ത്താ​യ രാ​ജ്യ​ത്തി​ന്‍റെ അ​ടി​വേ​രു​ക​ൾ ബ​ഹു​സ്വ​ര​ത​യി​ൽ ആ​ഴ്ന്നി​റ​ങ്ങി നി​ല്കു​ന്ന​താ​ണെ​ന്നും ഈ ​അ​ടി​വേ​ര​റു​ക്കു​ന്ന​ത് രാ​ജ്യ​ത്തെ ത​ന്നെ ഇ​ല്ലാ​താ​ക്കു​മെ​ന്നും ഫ​ർ​വാ​നി​യ സെ​ന്‍​ട്ര​ല്‍ ഐ​സി​എ​ഫ് സം​ഘ​ടി​പ്പി​ച്ച പൗ​ര​സ​ഭ​യി​ലെ പ്ര​ഭാ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ന്ത്യ​യു​ടെ 77ാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് "ബ​ഹു​സ്വ​ര​ത​യാ​ണ് ഉ​റ​പ്പ്' എ​ന്ന പ്ര​മേ​യ​ത്തി​ൽ പൗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ച​ത്. ന്യൂ​ന​പ​ക്ഷ ഭൂ​രി​പ​ക്ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​ർ​ക്കും പൂ​ർ​ണ സ്വാ​ത​ന്ത്ര്യ​വും സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പ് ന​ൽ​കു​ന്ന രാ​ജ്യ​മാ​ണ് ഇ​ന്ത്യ.

ഇ​ന്ത്യ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ജ​നാ​ധി​പ​ത്യ ബ​ഹു​സ്വ​ര ആ​ശ​യ​ങ്ങ​ൾ ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കാ​കെ മാ​തൃ​ക​യാ​ണ്. ഈ ​ആ​ശ​യ​ങ്ങ​ളെ ഇ​ല്ലാ​യ്മ ചെ​യ്‌​തു ഒ​രു ഏ​ക​ശി​ലാ രാ​ജ്യ​മാ​യി ഇ​ന്ത്യ​യെ പ​രി​വ​ർ​ത്തി​പ്പി​ക്കാ​ൻ ന​ട​ക്കു​ന്ന ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രാ​യ കൂ​ട്ടാ​യ പ്ര​തി​രോ​ധം ഉ​യ​ർ​ന്നു വ​ര​ണ​മെ​ന്ന് പൗ​ര​സ​ഭ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ പോ​ലും പൂ​ർ​ണ​മാ​യും നി​റ​വേ​റ്റ​പ്പെ​ടാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​യ്മ​യു​ടെ ഫ​ല​മാ​ണി​തെ​ന്നും ഇ​ന്ത്യ​യു​ടെ നി​ർ​മാ​ണ​ത്തി​ൽ ഒ​രു പ​ങ്കു​മി​ല്ലാ​ത്ത​വ​രാ​ണ് ച​രി​ത്ര​ത്തെ ഭ​യ​ക്കു​ന്ന​തെ​ന്നും പ്ര​ഭാ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി.

സെ​ന്‍​ട്ര​ല്‍ പ്ര​സി​ഡ​ന്‍റ് സു​ബൈ​ര്‍ മു​സ്‌​ലി​യാ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ നാ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി റ​ഫീ​ഖ് കൊ​ച്ച​നൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ല്‍ ഹ​കീം ദാ​രി​മി, പ്രേ​മ​ന്‍ ഇ​ല്ല​ത്ത്, ഖാ​ലി​ദ് എ​ന്‍.​കെ. (കെ​എം​സി​സി), മു​സ​ഫ​ര്‍ (ക​ല കു​വൈ​ത്ത്), ഷ​റ​ഫു​ദ്ദീ​ന്‍ (കെ​കെ​എം​എ),

അ​ബ്ദു​ല്ല വ​ട​ക​ര, എ​ഞ്ചി. അ​ബൂ മു​ഹ​മ്മ​ദ്‌ (ഐ.​സി.​എ​ഫ്.) ഹാ​രി​സ് പു​റ​ത്തീ​ല്‍ (ആ​ര്‍.​എ​സ്.​സി), തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. ഷ​ബീ​ര്‍ സാ​സ്കോ സ്വാ​ഗ​ത​വും ബ​ഷീ​ര്‍ കു​ന്ന​മം​ഗ​ലം ന​ന്ദി​യും പ​റ​ഞ്ഞു.

സീ​താ​റാം യെ​ച്ചൂ​രി​യൂ​ടെ വി​യോ​ഗം: സൈ​മ​ൺ സാ​മൂ​വേ​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
ഫു​ജൈ​റ: സി​പി​എം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ വി​യോ​ഗ​ത്തി​ൽ ലോ​ക കേ​ര​ള സ​ഭാ​ഗ​വും കൈ​ര​ളി ഫു​ജൈ​റ ര​ക്ഷാധി​കാ​രി​യു​മാ​
സീ​താ​റാം യെ​ച്ചൂ​രി മ​തേ​ത​ര ചേ​രി​യി​ലെ ക​രു​ത്തു​റ്റ ശ​ബ്‌​ദം: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ.
മ​നാ​മ: വ​ർ​ത്ത​മാ​ന കാ​ല ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ മ​തേ​ത​ര ചേ​രി​യി​ലെ ക​രു​ത്തു​റ്റ ശ​ബ്ദ​മാ​യ സി​പി​എം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം
നി​ഷ കൃ​ഷ്ണ​ന് ഗോ​ൾ​ഡ​ൺ വീ​സ.
കൊ​​​ച്ചി: ചാ​​​ന​​​ൽ അ​​​യാം ഡോ​​​ട്ട് കോം ​​​ഫൗ​​​ണ്ട​​​ർ നി​​​ഷ കൃ​​​ഷ്ണ​​​ന് ദു​​​ബാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഗോ​​​ൾ​​​ഡ​​​ൺ വീ​​​സ അം​​​ഗീ​
യ​ഥാ​ർ​ഥ ഓ​ണാ​ഘോ​ഷം കേ​ര​ള​ത്തി​ന് പു​റ​ത്ത്: ന​വ്യ നാ​യ​ർ.
അ​ബു​ദാ​ബി: മ​ല​യാ​ളി​യു​ടെ യാ​ഥാ​ർ​ഥ ഓ​ണാ​ഘോ​ഷം കേ​ര​ള​ത്തി​ന് പു​റ​ത്താ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ക്രി​സ്മ​സ് വ​രെ​നീ​ണ്ടു​നി​ൽ​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ങ്
യെ​ച്ചൂ​രി ഇ​ന്ത്യ​യെ വീ​ണ്ടെ​ടു​ക്കു​ന്ന​തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ച്ച നേ​താ​വ്: കേ​ളി.
റി​യാ​ദ്: ക​ലു​ഷി​ത​മാ​യ ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ന് ദി​ശാ​ബോ​ധം ന​ൽ​കു​ന്ന​തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ച്ച നേ​താ​വാ​യി​രു​ന്നു അ​ന്ത​രി​ച്ച സി​പി​എം ജ​