• Logo

Allied Publications

Europe
"വോ​ക്ക് വി​ത്ത് ബി​ന്ദു'... ബി​ന്ദു​വി​ന്‍റെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കി ഗ്ലോ​സ്റ്റ​ര്‍ സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ര്‍ കാ​ത​ലി​ക് ച​ര്‍​ച്ച് വ​നി​താ ഫോ​റം
Share
ഗ്ലോ​സ്റ്റ​ര്‍: പ​ല സ്വ​പ്ന​ങ്ങ​ളും അ​വ​ശേ​ഷി​പ്പി​ച്ചാ​കും പ​ല​പ്പോ​ഴും ഒ​രു ജീ​വ​ന്‍ ന​ഷ്ട​മാ​കു​ന്ന​ത്. ചി​ല ആ​ഗ്ര​ഹ​ങ്ങ​ള്‍ അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട​വ​ര്‍ ഏ​റ്റെ​ടു​ത്ത് പൂ​ര്‍​ത്തി​യാ​ക്കും. ഗ്ലോ​സ്റ്റ​ര്‍ സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ര്‍ കാ​ത​ലി​ക് ച​ര്‍​ച്ചി​ലെ വു​മ​ൺ​സ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ "വോ​ക്ക് വി​ത്ത് ബി​ന്ദു' എ​ന്ന ചാ​രി​റ്റി പ്രോ​ഗ്രാം ഇ​ത്ത​ര​ത്തി​ലൊ​രു ആ​ഗ്ര​ഹ പൂ​ര്‍​ത്തീ​ക​ര​ണ​മാ​ണ്.

അ​റു​പ​തോ​ളം പേ​ര്‍ നാ​ലു മൈ​ല്‍ ദൂ​രം ബി​ന്ദു​വി​നെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് ഒ​രേ മ​ന​സോ​ടെ ന​ട​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍... എ​ല്ലാ​ത്തി​ലും നേ​തൃ​നി​ര​യി​ലു​ണ്ടാ​യ വ്യ​ക്തി പെ​ട്ടെ​ന്നൊ​രു ദി​വ​സം കാ​ന്‍​സ​ര്‍ തി​രി​ച്ച​റി​യു​ക​യും ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ മ​രി​ക്കു​ക​യും ചെ​യ്താ​ല്‍ ആ ​വേ​ര്‍​പാ​ട് താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്. അ​ത്ത​ര​മൊ​രു വേ​ര്‍​പാ​ടാ​യി​രു​ന്നു വു​മ​ണ്‍​സ് ഫോ​റ​ത്തി​നെ സം​ബ​ന്ധി​ച്ച് ബി​ന്ദു​വി​നെ ന​ഷ്ട​മാ​യ​പ്പോ​ഴു​ണ്ടാ​യ​ത്.‌‌



ഈ ​വ​ര്‍​ഷം ഫെ​ബ്രു​വ​രി 28നാ​ണ് വു​മ​ണ്‍​സ് ഫോ​റം കോ​ര്‍​ഡി​നേ​റ്റ​റാ​യ ബി​ന്ദു ലി​ജോ കാ​ന്‍​സ​ര്‍ ബാ​ധി​ച്ചു മ​രി​ച്ച​ത്. നി​ര​വ​ധി ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും സാ​മൂ​ഹി​ക ആ​ത്മീ​യ പ​രി​പാ​ടി​ക​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ബി​ന്ദു.

ചാ​രി​റ്റി​ക്ക് വേ​ണ്ടി വു​മ​ണ്‍​സ് ഫോ​റ​ത്തി​ന് ബി​ന്ദു ന​ല്‍​കി​യ ആ​ശ​യം ആ​യി​രു​ന്നു ഈ "​ന​ട​ത്തം'. ഞാ​യ​റാ​ഴ്ച രാ​വി​ലെ കു​ര്‍​ബാ​ന ക​ഴി​ഞ്ഞ് കു​റ​ച്ച് വ​നി​താ അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത് അ​ന്ന് ആ ​പ​രി​പാ​ടി വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി. എ​ന്നാ​ല്‍ തീ​ര്‍​ത്തും അ​പ്ര​തീ​ക്ഷി​ത​മാ​യി അ​ധി​കം വൈ​കാ​തെ ബി​ന്ദു ഈ ​ലോ​ക​ത്തോ​ട് വി​ട പ​റ​ഞ്ഞു.

ബി​ന്ദു എ​ല്ലാ​വ​രെ​യും ഒ​രു​മി​പ്പി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു. ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന നി​മി​ഷ​ത്തി​ല്‍ പോ​ലും വ​ലി​യ പ്രാ​ർ​ഥ​ന​യാ​യി​രു​ന്നു ബി​ന്ദു​വി​നാ​യി വ​നി​താ അം​ഗ​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. അ​ത്ര പ്രി​യ​പ്പെ​ട്ട വ്യ​ക്തി​യാ​യി​രു​ന്നു എ​ല്ലാ​വ​ര്‍​ക്കും ബി​ന്ദു.

ഇ​പ്പോ​ഴി​താ വു​മ​ണ്‍​സ് ഫോ​റം ബി​ന്ദു​വി​ന്‍റെ ഓ​ർ​മ​യി​ലൂ​ടെ ആ ​ന​ട​ത്തം ഒ​രി​ക്ക​ല്‍ കൂ​ടി പൂ​ര്‍​ത്തി​യാ​ക്കി. മാ​റ്റ്സ​ൺ സെ​ന്‍റ് അ​ഗ​സ്‌​റ്റി​ൻ ദേ​വാ​ല​യ​ത്തി​ൽ നി​ന്ന് കോ​ണി​ഹി​ൽ സെ​മി​ത്തേ​രി​യി​ലെ ബി​ന്ദു​വി​ന്‍റെ കു​ഴി​മാ​ട​ത്തി​ലേ​ക്ക് വു​മ​ണ്‍​സ് ഫോ​റം അം​ഗ​ങ്ങ​ളും ബി​ന്ദു​വി​നെ സ്‌​നേ​ഹി​ക്കു​ന്ന​വ​രും ന​ട​ന്നു.



സം​ഘം ബി​ന്ദു​വി​ന്‍റെ കു​ഴി​മാ​ട​ത്തി​ലെ​ത്തി പ്രാ​ർ​ഥി​ച്ചു. വി​കാ​രി ഫാ. ​ജി​ബി​ന്‍ വാ​മ​റ്റ​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ലെ ജ​ന​പ​ങ്കാ​ളി​ത്ത​വും ശ്ര​ദ്ധേ​യ​മാ​യി. ബി​ല്‍​ജി ലോ​റ​ന്‍​സ് പ​ല്ലി​ശേ​രി, അ​ല്‍​ഫോ​ണ്‍​സ് ആ​ന്‍റ​ണി, ഷൈ​നി ജെ​ഗി , എ​ൽ​സ റോ​യ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​റു​പ​തോ​ളം പേ​ര്‍ വോ​ക്ക് വി​ത്ത് ബി​ന്ദു​വി​ല്‍ പ​ങ്കെ​ടു​ത്തു.

ചാ​രി​റ്റി​ക്ക് വേ​ണ്ടി മു​ന്നൂ​റോ​ളം പൗ​ണ്ട് സ​മാ​ഹ​രി​ക്കു​ക​യും ചെ​യ്തു. എ​ല്ലാ​വ​ര്‍​ഷ​വും ബി​ന്ദു​വി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി ഒ​രു ചാ​രി​റ്റി​വാ​ക്ക് ന​ട​ത്താ​നും സം​ഘം തീ​രു​മാ​നി​ച്ചു. എ​പ്പോ​ഴെ​ങ്കി​ലു​മൊ​ക്കെ ജീ​വി​ത​ത്തി​ല്‍ ക​ളം ഒ​ഴി​യേ​ണ്ട​വ​രാ​ണ് ന​മ്മ​ള്‍. ആ ​ക​ളം ഒ​ഴി​യു​മ്പോ​ള്‍ ചി​ല ന​ന്മ​ക​ള്‍ മ​റ്റു​പ​ല​രി​ലേ​ക്കും പ​ക​ര്‍​ന്നു ന​ല്‍​കും.

അ​ത്ത​ര​ത്തി​ല്‍ ബി​ന്ദു ത​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​രി​ലേ​ക്ക് കൈ​മാ​റി​യ​താ​ണ് ഈ ​ചാ​രി​റ്റി വാ​ക്ക്. ഇ​നി​യും ഇ​തു തു​ട​രും. സ​മൂ​ഹ​ന​ന്മ​യ്ക്കാ​യി മ​റ്റു​പ​ല​രും ഇ​ത് ഏ​റ്റെ​ടു​ക്കു​മ്പോ​ള്‍ സ്വ​ര്‍​ഗ​ത്തി​ലി​രു​ന്ന് ബി​ന്ദു​വി​ന്‍റെ ആ​ത്മാ​വ് സ​ന്തോ​ഷി​ക്കു​ന്നു​ണ്ടാ​കും.

വു​മ​ണ്‍​സ് ഫോ​റ​ത്തി​ന് ത​ങ്ങ​ളു​ടെ പ്രി​യ സു​ഹൃ​ത്തി​ന് മ​ന​സു കൊ​ണ്ട് ന​ല്‍​കാ​നു​ള്ള വാ​ക്കും ഇ​താ​ണ്... ഈ ​ന​ട​ത്തം തു​ട​രും, വ​രും വ​ര്‍​ഷ​ങ്ങ​ളി​ലും... നീ ​ന​ല്‍​കി​യ ന​ന്മ അ​ണ​യാ​തെ സൂ​ക്ഷി​ക്കാ​ന്‍ എ​ന്നും ശ്ര​മി​ക്കും.

ക്രി​സ്മ​സ് ആ​ല്‍​ബം "അ​തി​പൂ​ജി​ത​മാം ക്രി​സ്മ​സ്' റി​ലീ​സ് ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ 36 വ​ർ​ഷ​മാ​യി ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ല്‍ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സ് ഇ​ത്ത​വ​ണ​യ
ജോ​സ് കു​മ്പി​ളു​വേ​ലി​യെ കു​ള​ത്തൂ​ര്‍ ലി​റ്റി​ല്‍ ഫ്ല​വ​ര്‍ ഇ​ട​വ​ക ആ​ദ​രി​ച്ചു.
കോ​ട്ട​യം: യൂ​റോ​പ്പി​ലെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും ലോ​ക കേ​ര​ള​സ​ഭ​യി​ല്‍ ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള അം​ഗ​വും ഗാ​ന​ര​ച​യി​താ​വു​മാ​യ ജോ​സ് ക
ബൈ​ബി​ൾ സി​നി​മ​യു​ടെ ​പോ​സ്റ്റ​ർ വ​ത്തി​ക്കാ​നി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ്ര​കാ​ശ​നം ചെ​യ്തു.
റോം: ​ലോ​ക​സി​നി​മ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​മാ​യി ത്രി ​ഡി​യി​ൽ ഒ​രു​ങ്ങു​ന്ന ബൈ​ബി​ൾ സി​നി​മ​യു​ടെ ത്രി ​ഡി ടൈ​റ്റി​ൽ പോ​സ്റ്റ​ർ വ​ത്തി​ക്കാ​നി​ൽ ഫ്രാ​
നോത്ര്‌ദാം ക​ത്തീ​ഡ്ര​ൽ ഇ​ന്നു തു​റ​ക്കും.
പാ​രീ​സ്: തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്നു പു​ന​ർ​നി​ർ​മി​ച്ച പാ​രീ​സി​ലെ നോത്ര്‌ദാം ക​ത്തീ​ഡ്ര​ൽ ഇ​ന്നും നാ​ളെ​യും ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ വി​ശ്വാ​
ഭാരതസഭയ്ക്കാകെ അഭിമാന നിമിഷം: മാർ തോമസ് തറയിൽ.
വ​ത്തി​ക്കാ​ൻ സി​റ്റി: മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ടി​ന്‍റെ ക​ർ​ദി​നാ​ൾ സ്ഥാ​ന​ല​ബ്‌​ധി ഭാ​ര​ത​സ​ഭ​യ്ക്കും പ്രത്യേകിച്ച്‌ സീ​റോ​മ​ല​ബാ​ർ സ​ഭ​യ്ക്കും അ​ഭ