• Logo

Allied Publications

Delhi
സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി സെ​മി​നാ​ർ ന‌​ട​ത്തി ശ്രീ​ക​ല പി. ​വി​ജ​യ​ൻ
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക​ന്‍റോ​ൺ​മെ​ന്‍റി​ലെ മൗ​ണ്ട് സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​ഹി​ത്യ​ക​വി​താ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി അ​ക്കാ​ദ​മി​ക് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

500ൽ ​അ​ധി​കം ഹൈ​സ്കൂ​ൾ, സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ​ക്ത​മാ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്ന സെ​മി​നാ​ർ എ​ഴു​ത്തു​കാ​രു​ടെ ഫോ​റ​മാ​യ മോ​ട്ടി​വേ​ഷ​ണ​ൽ സ്ട്രി​പ്സി​ന്‍റെ മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​റും ലോ​ജി​സ്റ്റി​ക്സ് മേ​ധാ​വി​യു​മാ​യ എ​ഴു​ത്തു​കാ​രി ശ്രീ​ക​ല പി. ​വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു.

എ​ഴു​ത്തു​കാ​രി ശ്രീ​ക​ല ബം​ഗ​ളൂ​രു​വി​ലെ സൗ​ന്ദ​ര്യ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ അ​ക്കാ​ദ​മി​ക് ഇ​ൻ​ചാ​ർ​ജ് കൂ​ടി​യാ​ണ്. പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ സാ​ഹി​ത്യ താ​ത്പ​ര്യം ഉ​ണ​ർ​ത്തു​ന്ന​തി​ന്‍റെ പ്ര​സ​ക്തി​യെ​യും പ്രാ​ധാ​ന്യ​ത്തെ​യും കു​റി​ച്ച് അ​വ​ർ സം​സാ​രി​ക്കു​ക​യും മോ​ട്ടി​വേ​ഷ​ണ​ൽ സ്ട്രി​പ്സി​ന്‍റെ വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്തു.

സാ​ഹി​ത്യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ നേ​ടി​യേ​ക്കാ​വു​ന്ന ആ​ഗോ​ള എ​ക്സ്പോ​ഷ​ർ അ​വ​ർ ഉ​യ​ർ​ത്തി​ക്കാ​ട്ടി. 197ൽ ​അ​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ഴു​ത്തു​കാ​രു​ടെ സാ​ന്നി​ധ്യ​മു​ള്ള സ​ജീ​വ​മാ​യ റൈ​റ്റേ​ഴ്സ് ഫോ​റ​മാ​ണ് മോ​ട്ടി​വേ​ഷ​ണ​ൽ സ്ട്രി​പ്പ്സ്.

ഈ ​ഫോ​റ​ത്തി​ലേ​ക്കു​ള്ള പ്ര​തി​മാ​സ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം ഓ​രോ മാ​സ​വും 7.5 ദ​ശ​ല​ക്ഷം ക​വി​യു​ന്നു. സെ​മി​നാ​റി​ൽ മോ​ട്ടി​വേ​ഷ​ണ​ൽ സ്ട്രി​പ്പ്സ് ലി​സ്റ്റ് ചെ​യ്ത അം​ഗം ഗു​ർ​പ്രീ​ത് കൗ​റി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബ്ര​ദ​ർ ടോ​മി വ​ർ​ഗീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മൗ​ണ്ട് സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ മി​ഡി​ൽ സ്കൂ​ൾ അ​ക്കാ​ദ​മി​ക് കോ​ർ​ഡി​നേ​റ്റ​ർ മോ​ണി​ക്ക​യാ​ണ് പ​രി​പാ​ടി ഏ​കോ​പി​പ്പി​ച്ച​ത്.

മോ​ട്ടി​വേ​ഷ​ണ​ൽ സ്ട്രി​പ്പ്സ് സ്ഥാ​പ​ക​ൻ ഷി​ജു എ​ച്ച്. പ​ള്ളി​ത്താ​ഴേ​ത്ത് പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ ത​ന്നെ വി​ദ്യാ​ർ​ഥി​ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നാ​യി സ്കൂ​ളി​നു​ള്ളി​ൽ സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട സ്കൂ​ൾ അ​ധി​കൃ​ത​രെ അ​ഭി​ന​ന്ദി​ച്ചു.

ഡ​ൽ​ഹി​യി​ൽ ഉ​ത്ത​ര ശി​വ​ഗി​രി തീ​ർ​ഥാ​ട​നം ജ​നു​വ​രി 5ന് ​കൊ​ടി​യേ​റും.
ന്യൂഡ​ൽ​ഹി: ശ്രീ ​നാ​രാ​യ​ണ ധ​ർ​മ്മ പ​രി​പാ​ല​ന യോ​ഗം ഡ​ൽ​ഹി യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ൽ​കാ​ജി ശാ​ഖാ ന​മ്പ​ർ 4353ന്‍റെ ​നേ​തൃ​ത്വ​ത്തി​ൽ ’അ​
കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഞാ​യ​റാ​ഴ്ച.
ഗു​രു​ഗ്രാം: ശാ​ന്തി​ഗ്രാം വി​ദ്യാ നി​കേ​ത​ൻ സ്കൂ​ൾ മ​ണ്ഡ​വാ​റിന്‍റെയും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​ന മാ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജ​ത്
ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ത്തി.
ക്രി​സ്മ​സ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ക​ത്തീ​ഡ്ര​ലി​ൽ ക്രി​സ്മ​സ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
ക്രി​സ്മ​സ് ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ഫ​രി​ദാ​ബാ​ദ് ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ക്രി​സ്മ​സ് ശു​ശ്രൂ​ഷ​ക​ൾ​ക്ക് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണികു​ള​ങ്ങ​ര ന