• Logo

Allied Publications

Europe
ഇ​ന്ത്യ​യി​ലെ ജ​ർ​മ​ന്‍ എം​ബ​സി ഷെ​ങ്ക​ന്‍ വീ​സ പ്രോ​സ​സിം​ഗ് സ​മ​യം എ​ട്ട് ആ​ഴ്ച​യാ​യി കു​റ​ച്ചു
Share
ബ​ര്‍​ലി​ന്‍: ഇ​ന്ത്യ​യി​ലെ ജ​ർ​മ​ന്‍ എം​ബ​സി ഷെം​ഗ​ന്‍ വീ​സ പ്രോ​സ​സിം​ഗ് സ​മ​യം എ‌​ട്ട് ആ​ഴ്ച​യാ​യി കു​റ​ച്ചു. പ്രോ​സ​സിം​ഗ് സ​മ​യം കു​റ​ച്ച​തി​നാ​ല്‍ ഷെം​ഗ​ന്‍ വീ​സ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ പൗ​ര​ന്മാ​ര്‍​ക്ക് വീ​സ വേ​ഗ​ത്തി​ല്‍ ല​ഭി​ക്കും.

പ്രോ​സ​സിം​ഗ് സ​മ​യം എ​ട്ടാ​ഴ്ച​യാ​യി കു​റ​ച്ച​താ​യി ഇ​ന്ത്യ​യി​ലെ ജ​ർ​മ​ന്‍ എം​ബ​സി​യി​ലെ ഡ​പ്യൂ​ട്ടി ഹെ​ഡ് ഓ​ഫ് മി​ഷ​ന്‍ ജോ​ര്‍​ജ് എ​ന്‍​സ്വൈ​ല​ര്‍ പ​റ​ഞ്ഞു. ഇ​പ്പോ​ള്‍ ഏ​ക​ദേ​ശം എ​ട്ട് ആ​ഴ്ച​യാ​ണ് ഇ​തി​ന്‍റെ പ്രേ​സി​സിം​ഗ് സ​മ​യം ക​ണ​ക്കാ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ർ​മ​ന്‍ എം​ബ​സി കൂ​ടു​ത​ല്‍ ശ്ര​മ​ങ്ങ​ള്‍ തു​ട​രു​മെ​ന്നും അ​തി​നാ​ല്‍ പ്രോ​സ​സിം​ഗ് സ​മ​യം ഇ​നി​യും കു​റ​യു​മെ​ന്നും എ​ന്‍​സ്വൈ​ല​ര്‍ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ സ​ന്ദ​ര്‍​ശ​ക​രെ ആ​ക​ര്‍​ഷി​ക്കു​ക എ​ന്ന​താ​ണ് രാ​ജ്യ​ത്തി​ന്റെ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യി​ല്‍ നി​ന്ന് ജ​ർ​മ​നി​യി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു. മേ​ല്‍​പ്പ​റ​ഞ്ഞ​വ​യ്ക്ക് പു​റ​മേ, ബ്യൂ​റോ​ക്രാ​റ്റി​ക് വെ​ല്ലു​വി​ളി​ക​ളെ എ​ന്‍​സ്വൈ​ല​ര്‍ അം​ഗീ​ക​രി​ക്കു​ക​യും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

2022ല്‍ ​മൊ​ത്തം 76,352 ഇ​ന്ത്യ​ക്കാ​ര്‍ ജ​ർ​മ​ൻ എം​ബ​സി​ക​ളി​ൽ ഷെ​ങ്ക​ന്‍ വീ​സ​യ്ക്ക് അ​പേ​ക്ഷി​ച്ചു. വീ​സ അ​പേ​ക്ഷാ ഫീ​സാ​യി 6.1 മി​ല്യ​ണി​ല​ധി​കം യൂ​റോ ല​ഭി​ച്ചു. ഷെ​ങ്ക​ന്‍ വീ​സ സ്റ്റാ​റ്റി​സ്റ്റി​ക്സ് ഡേ​റ്റ പ്ര​കാ​രം ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​പേ​ക്ഷ ഫീ​സ് ല​ഭി​ച്ച​ത് മും​ബൈ കോ​ണ്‍​സു​ലേ​റ്റി​ലാ​ണ്.

മൊ​ത്തം 4.4 ദ​ശ​ല​ക്ഷം യൂ​റോ വീ​സ ഫീ​സ് ല​ഭി​ച്ചു. ന്യൂ​ഡ​ല്‍​ഹി, ബം​ഗ​ളൂ​രു കോ​ണ്‍​സു​ലേ​റ്റു​ക​ള്‍​ക്ക് യ​ഥാ​ക്ര​മം 1.1 മി​ല്യ​ൻ യൂ​റോ​യും 508,000 യൂ​റോ​യും ഷെം​ഗ​ൻ വീ​സ അ​പേ​ക്ഷ ഫീ​സാ​യി ല​ഭി​ച്ചു.

അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ ന​യി​ക്കു​ന്ന ധ്യാ​ന​ത്തി​നു തു​ട​ക്കമായി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ക​ല്യാ​ൺ താ​ബോ​ർ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ വി​സി ന​യി​ക്കു​ന്ന ധ്യാ​നം ആ​രം​ഭി​ച്ചു.
കെ. ​അ​ശോ​ക് കു​മാ​റി​ന് ജ​പ്പാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​വാ​ർ​ഡ്.
ചെ​ന്നൈ: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജാ​പ്പ​നീ​സ് സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ർ കെ.
ഡൂ​യി​സ്ബു​ര്‍​ഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ നോ​ര്‍​ത്ത് റൈ​ന്‍ വെ​സ്റ്റ്ഫാ​ലി​യ സം​സ്ഥാ​ന​ത്തി​ലെ ഡൂ​യി​സ്ബു​ര്‍​ഗ് ന​ഗ​ര​ത്തി​ല്‍ കു​ടി​യേ​റി​യ പു​തി​യ മ​ല​യാ​ള
റോ​മാ രൂ​പ​ത അ​സം​ബ്ലി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു.
റോം: ​റോ​മി​ലെ സ​ൻ ജോ​വാ​നി ലാ​റ്റ​റാ​നോ ബ​സി​ലി​ക്ക​യി​ൽ റോ​മാ രൂ​പ​ത​യു​ടെ അ​സം​ബ്ലി​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു.
മോണ്‍. കൂവക്കാട്ടിനെ ആര്‍ച്ച്ബിഷപ്പായി പ്രഖ്യാപിച്ചു.
ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​യ നി​​​യു​​​ക്ത ക​​​ര്‍ദി​​​നാ​​​ള്‍ മോ​​​ണ്‍.