റോഥർഹാം: 26ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ വച്ച് നടക്കുന്ന യുക്മയുടെ അഞ്ചാമത് കേരളപൂരം വള്ളംകളിയുടെ ഒരുക്കങ്ങൾ പുരോഗമിച്ച് വരുന്നു.
യുക്മ സംഘടിപ്പിക്കുന്ന പരിപാടികളിൽ ഏറ്റവും കൂടുതൽ ജനപങ്കാളിത്തമുള്ള കേരളപൂരം വള്ളംകളി ഏറ്റവും മികച്ച രീതിയിൽ നടത്തുവാനുള്ള പരിശ്രമങ്ങളാണ് യുക്മ ദേശീയ സമിതി പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, ട്രെഷറർ ഡിക്സ് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ യുക്മ ദേശീയ സമിതി നടത്തി വരുന്നത്.
വള്ളംകളിയിൽ പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റൻമാരുടെ യോഗം ഇന്ന് വെകുന്നേരം മൂന്നിന് നടക്കും. വള്ളംകളി മത്സരം നടക്കുന്ന റോഥർഹാമിലെ മാൻവേഴ്സ് ലെയ്ക്ക് ഓഫീസിൽ വച്ചാണ് യോഗം നടക്കുന്നത്.
യോഗത്തിൽ വച്ച് വള്ളംകളിയിൽ പങ്കെടുക്കുന്ന ടീമുകൾക്ക് വള്ളംകളി സംബന്ധിച്ചുള്ള പൊതുവായ മാർഗനിർദേശങ്ങൾ ഇവന്റ് കോർഡിനേറ്റർ അഡ്വ.എബി സെബാസ്റ്റ്യൻ, രജിസ്ട്രേഷൻ ചുമതലയുള്ള ദേശിയ സമിതിയംഗം ജയകുമാർ നായർ എന്നിവർ നൽകും.
തുടർന്ന് വള്ളംകളിയുടെ ഹീറ്റ്സുകളുടെ നറുക്കെടുപ്പും നടക്കും. വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ടീമുകളുടേയും ക്യാപ്റ്റൻമാർ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും.
അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി മത്സരം കുറ്റമറ്റ രീതിയിൽ നടത്തുവാനുള്ള ക്രമീകരണങ്ങളാണ് നടന്ന് വരുന്നത്. 26ന് നടക്കുന്ന വള്ളംകളിയും കേരളപൂരവും ഒരു ചരിത്ര വിജയമാക്കുവാനുള്ള ഒരുക്കങ്ങളാണ് യുക്മ ദേശിയ, റീജിയണൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന് വരുന്നത്.
ദേശിയ സമിതിയിൽ നിന്നും വള്ളംകളി മത്സരത്തിന്റെ ചുമതല വൈസ് പ്രസിഡന്റ് ഷീജോ വർഗീസിനാണ്. മുൻ വർഷങ്ങളിലേത് പോലെ ഈ വർഷവും സിനിമ, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖർ വിശിഷ്ടാതിഥികളായി എത്തിച്ചേരുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
വള്ളംകളിയോട് അനുബന്ധിച്ചുള്ള കലാപരിപാടികളിൽ കേരളത്തിന് മാത്രം സ്വന്തമായ തിരുവാതിര കളി മുതൽ പുലികളി വരെയുള്ള തനത് കലാരൂപങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. യുക്മ ദേശീയ വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോ, ജോയിന്റ് സെക്രട്ടറി സ്മിത തോട്ടം, യുക്മ ലയ്സൺ ഓഫീസർ മനോജ്കുമാർ പിള്ള, മുൻ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ എന്നിവരുടെ മേൽനോട്ടത്തിൽ കലാപരിപാടികളുടെ പരിശീലനം നടന്ന് വരുന്നു.
യുകെയിലെ പ്രമുഖരായ ഒരു സംഘം കലാകാരൻമാരാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. ഈ വർഷം കാണികളായി കൂടുതൽ പേർ വള്ളംകളി മത്സരത്തിന് എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
വള്ളംകളി വൻ വിജയമാക്കി തീർക്കുവാൻ യുക്മ ദേശിയ ജോയിന്റ് സെക്രട്ടറി പീറ്റർ താണോലിൽ, ജോയിന്റ് ട്രെഷറർ അബ്രാഹം പൊന്നുംപുരയിടം, ദേശിയ സമിതി അംഗങ്ങളായ സാജൻ സത്യൻ, ഷാജി തോമസ്, ടിറ്റോ തോമസ്, സണ്ണിമോൻ മത്തായി, അഡ്വ. ജാക്സൺ തോമസ്, ജിജോ മാധവപ്പള്ളിൽ, ബിനോ ആന്റണി, സണ്ണി ഡാനിയൽ,
സന്തോഷ് ജോൺ, റീജിയണൽ പ്രസിഡന്റുമാരായ വർഗീസ് ഡാനിയൽ, ബിജു പീറ്റർ, ജയ്സൺ ചാക്കോച്ചൻ, സുരേന്ദ്രൻ ആരക്കോട്ട്, സുജു ജോസഫ്, ജോർജ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ച് വരികയാണ്.
വള്ളംകളി മത്സരങ്ങൾ കാണുന്നതിനും അതിനോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികൾ ആസ്വദിക്കുന്നതിനും റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിലേക്ക് എത്തിച്ചേരുവാൻ എല്ലാവരേയും യുക്മ ദേശീയ സമിതി സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി കുര്യൻ ജോർജ് അറിയിച്ചു.
വള്ളംകളി സ്പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും: ഡോ.ബിജു പെരിങ്ങത്തറ 07904785565, കുര്യൻ ജോർജ്ജ് 07877348602, ഷീജോ വർഗ്ഗീസ് 07852931287.
ഇന്നത്തെ യോഗം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: Manvers Waterfront Boat Club, Station Road, WathuponDearne, Rotherham, South Yorkshire. S63 7DG.
|