ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ പാലംമംഗലാപുരി ശാഖയുടെ ഉൽഘാടനം വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ നിലവിളക്കു കൊളുത്തി നിർവഹിച്ചു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, കേന്ദ്രക്കമ്മിറ്റി ഇൻ്റേണൽ ഓഡിറ്റർ കെവി ബാബു തുടങ്ങിയവർ പങ്കെടുത്തു. ദ്വാരക ഏരിയ ചെയർമാൻ എസ്. ഉണ്ണികൃഷ്ണൻ വരണാധികാരി ആയിരുന്നു.
ജയപ്രകാശ് പി.ഡി (ചെയർമാൻ), അനിൽകുമാർ .എസ് (വൈസ് ചെയർമാൻ), അനന്തകൃഷ്ണപിള്ള (സെക്രട്ടറി), ഫിലിപ്പ് പി. വർഗീസ് (ജോയിന്റ് സെക്രട്ടറി), ഉണ്ണികൃഷ്ണ മേനോൻ (ജോയിന്റ് സെക്രട്ടറി), രാജേഷ് കുമാർ (ട്രെഷറർ), ആർ. മഹാദാസൻ (ജോയിന്റ് ട്രെഷറർ),
സജീവ് .വി (ഇന്റേണൽ ഓഡിറ്റർ) എന്നിവരെയും സീമ ജോളി (വനിതാ വിഭാഗം കൺവീനറായി), ഡെയ്സി സാബു (ജോയിന്റ് കൺവീനർ), സിന്ധു ടി.എം (ജോയിന്റ് കൺവീനർ) എന്നിവരെയും തെരെഞ്ഞെടുത്തു.
കൂടാതെ ജനറൽ കൗൺസിൽ, നിർവാഹക സമിതി അംഗങ്ങളായി അരുൺ നായർ, ശരത്, സിബിൻ സാബു, ഹരിഹരസുദൻ ടിവി, ഹരികുമാർ കെ, മനോജ് ജോസഫ്, ഗോപിനാഥൻ പിള്ള എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
|