• Logo

Allied Publications

Africa
അ​ൾ​ജീ​രി​യ​യി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു; 34 മരണം
Share
അ​ൽ​ജെ​ഴ്സ്: വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ അ​ൾ​ജീ​രി​യ​യി​ൽ പ​ട​ർ​ന്നു​പി​ടി​ച്ച കാ​ട്ടു​തീ​യി​ൽ അ​ക​പ്പെ​ട്ട് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​യ 10 സൈ​നി​ക​ർ ഉ​ൾ​പ്പെ​ടെ 34 പേ​ർ മ​രി​ച്ചു. 197 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലു​ള്ള തീ​ര​പ്ര​ദേ​ശ​മാ​യ ബെ​ജാ​യ​യി​ലാ​ണ് കാ​ട്ടു​തീ ഏ​റ്റ​വു​മ​ധി​കം നാ​ശം വി​ത​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ത്തി​നി​ടെ ഈ ​പ്ര​ദേ​ശ​ത്ത് മാ​ത്രം 23 പേ​രാ​ണ് മ​രി​ച്ച​ത്. ഈ ​മേ​ഖ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​യ 10 സൈ​നി​ക​ർ തീ ​വ്യാ​പി​ച്ച പ്ര​ദേ​ശ​ത്ത് കു​ടു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു.

530 ട്ര​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് 8,000 അ​ഗ്നി​ര​ക്ഷാ സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

സു​ഡാ​നി​ല്‍ കോ​ണ്‍­​വെ​ന്‍റി​​ന് നേ​രെ ബോം​ബാ​ക്ര​മ​ണം; മ​ല​യാ​ളി വൈ​ദി​ക​നും സ​ന്യ​സ്ത​രും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.
ഖാ​ര്‍​ത്തൂം: വ​ട​ക്ക് ­ കി​ഴ​ക്ക​ന്‍ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ സു­​ഡാ­​നി​ല്‍ സ​ന്യാ​സ ഭ​വ​ന​ത്തി​ന് നേ​രെ ബോം​ബാ​ക്ര­​മ​ണം.
ഇ​ന്ത്യ​യി​ലേ​ക്ക് വി​മാ​ന സ​ര്‍​വീ​സു​മാ​യി ഉ​ഗാ​ണ്ട എ​യ​ര്‍​ലൈ​ന്‍​സ്.
കൊ​ച്ചി: ഇ​ന്ത്യ​യി​ലേ​ക്ക് നേ​രി​ട്ടു​ള്ള സ​ര്‍​വീ​സു​മാ​യി ഉ​ഗാ​ണ്ട എ​യ​ര്‍​ലൈ​ന്‍​സ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.
സിം​ബാ​ബ്‌​വെ​യി​ല്‍ വി​മാ​നാ​പ​ക​ടം; ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​യും മ​ക​നും മ​രി​ച്ചു.
ഹരാരെ: സിം​ബാ​ബ്‌​വെ​യി​ല്‍ സ്വ​കാ​ര്യ വി​മാ​നം ത​ക​ർന്ന് ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​യും മ​ക​നും മ​രി​ച്ചു.
നൈ​ജ​റി​ൽ സൈ​നി​ക ന​ട​പ​ടി; നൂ​റി​ല​ധി​കം ജി​ഹാ​ദി​ക​ളെ വ​ധി​ച്ചു.
നി​യാ​മി: നൈ​ജ​റി​ൽ നൂ​റി​ല​ധി​കം ജി​ഹാ​ദി​സ്റ്റു​ക​ളെ വ​ധി​ച്ച​താ​യി പ​ട്ടാ​ള​ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.
നെ​​​ൽ​​​സ​​​ൺ മണ്ടേലയുടെ കൊച്ചുമകൾ അന്തരിച്ചു.
കേ​​​പ്ടൗ​​​ൺ: നെ​​​ൽ​​​സ​​​ൺ മ​​​ണ്ടേ​​​ല​​​യു​​​ടെ കൊ​​​ച്ചു​​​മ​​​ക​​​ൾ സൊ​​​ളേ​​​കാ മ​​​ണ്ടേ​​​ല (43) കാ​​​ൻ​​​സ​​​ർ​​​മൂ​​​ലം അ​​​ന്ത​​​രി​​​ച്ചു