• Logo

Allied Publications

Delhi
ആ​ർ​ത്ത​വ ആ​രോ​ഗ്യ​വും ശു​ചി​ത്വ​വും; ക്യാ​മ്പ​യി​ന് തു​ട​ക്ക​മാ​യി
Share
ഫ​രീ​ദാ​ബാ​ദ്: ആ​ർ​ത്ത​വ ആ​രോ​ഗ്യ​വും ശു​ചി​ത്വ​വും എ​ന്ന വി​ഷ​യ​ത്തി​ൽ അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠ​വും യു​നെ​സ്‌​കോ ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി ക്യാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു.

സീ​മ ത്രി​ഖ എം​എ​ൽ​എ, യു​നെ​സ്‌​കോ ന്യൂ​ഡ​ൽ​ഹി മ​ൾ​ട്ടി​സെ​ക്ട​റ​ൽ റീ​ജി​യ​ണ​ൽ ഓ​ഫീ​സി​ലെ ജെ​ൻ​ഡ​ർ സ്‌​പെ​ഷ്യ​ലി​സ്റ്റ് ഡോ. ​ഹു​മ മ​സൂ​ദ്, യു​നെ​സ്‌​കോ ന്യൂ​ഡ​ൽ​ഹി മ​ൾ​ട്ടി​സെ​ക്ട​റ​ൽ റീ​ജി​യ​ണ​ൽ ഓ​ഫീ​സ് പ്രോ​ഗ്രാം സ്‌​പെ​ഷ്യ​ലി​സ്റ്റും വി​ദ്യാ​ഭ്യാ​സ മേ​ധാ​വി​യു​മാ​യ ഡോ. ​ജോ​യ്‌​സ് പോ​ൺ, ജി​ഇ​ഡി ഗ്രൂ​പ്പി​ന്‍റെ സി20 ​കോ​ർ​ഡി​നേ​റ്റ​റും ലിം​ഗ​സ​മ​ത്വ​വും സ്ത്രീ ​ശാ​ക്തീ​ക​ര​ണ​വും സം​ബ​ന്ധി​ച്ച യു​നെ​സ്‌​കോ ചെ​യ​റു​മാ​യ ഡോ. ​ഭ​വാ​നി റാ​വു,

ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഹോ​ളി​സ്റ്റി​ക് ഹെ​ൽ​ത്ത് സി20 ​വ​ർ​ക്കിം​ഗ് ഗ്രൂ​പ്പി​ന്‍റെ കോ​ർ​ഡി​നേ​റ്റ​ർ ഡോ.​പ്രി​യ നാ​യ​ർ, ഫ​രീ​ദാ​ബാ​ദ് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​പു​നി​ത ഹ​സി​ജ, ഫ​രീ​ദാ​ബാ​ദ് അ​മൃ​ത ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​സ​ഞ്ജീ​വ് സിം​ഗ്, പി ​ആ​ൻ​ഡ് ജി ​ക​മ്യൂ​ണി​ക്കേ​ഷ​ൻ ബ്രാ​ൻ​ഡ് ഡ​യ​റ​ക്ട​ർ ഡോ. ​കൃ​തി ദേ​ശാ​യി തു​ട​ങ്ങി​യ​വ​ർ മൊ​ഡ്യൂ​ളു​ക​ളു​ടെ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ആ​ർ​ത്ത​വ​ത്തെ കു​റി​ച്ച് സ​മ​ഗ്ര കാ​ഴ്ച​പ്പാ​ട് ന​ൽ​കു​ന്ന ടീ​ച്ചിം​ഗ് ലേ​ണിം​ഗ് മൊ​ഡ്യൂ​ളു​ക​ൾ​ക്ക് സ്‌​പോ​ട്ട്ലൈ​റ്റ് റെ​ഡ് എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പ​ടെ ആ​ർ​ത്ത​വാ​വ​സ്ഥ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ സ്‌​പോ​ട്ട് ലൈ​റ്റ് റെ​ഡ് സ​ഹാ​യി​ക്കും.

അം​ഗ​പ​രി​മി​തി​യു​ള്ള പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വി​വി​ധ ഗ്രൂ​പ്പു​ക​ളി​ലെ കൗ​മാ​ര​ക്കാ​ർ​ക്ക് സ്‌​കൂ​ൾ​ദേ​ശീ​യ​അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ സൗ​ഹാ​ർ​ദ​പ​ര​മാ​യ ഒ​രു അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക, അ​വ​രെ ശാ​ക്തീ​ക​രി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളാ​ണ് മൊ​ഡ്യൂ​ളു​ക​ൾ വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്.


"കീ​പ്‌ ഗേ​ൾ​സ് ഇ​ൻ സ്‌​കൂ​ൾ' എ​ന്ന യു​നെ​സ്‌​കോ​യു​ടെ​യും പി ​ആ​ൻ​ഡ് ജി ​വി​സ്പ​ർ ഇ​ന്ത്യ​യു​ടെ​യും സം​യു​ക്ത ഉ​ദ്യ​മ​ത്തി​ന് കീ​ഴി​ൽ ആ​ർ​ത്ത​വ ആ​രോ​ഗ്യ​വും ശു​ചി​ത്വ​വും ആ​ധാ​ര​മാ​ക്കി​യു​ള്ള ഒ​രു ദേ​ശീ​യ സ​ർ​വേ​യും ഗ്യാ​പ് അ​നാ​ലി​സി​സ് റി​പ്പോ​ർ​ട്ടും പു​റ​ത്തി​റ​ക്കി.

മോ​ഡ്യൂ​ൾ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ഫ​രീ​ദാ​ബാ​ദി​ലെ അ​നാ​ഥാ​ല​യ​ത്തി​ൽ നി​ന്നു​ള്ള 35 പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ആ​ർ​ത്ത​വാ​രോ​ഗ്യ കി​റ്റും വി​ത​ര​ണം ചെ​യ്തു.

ആ​ർ​ത്ത​വം സ്വാ​ഭാ​വി​ക പ്ര​ക്രി​യ ആ​ണെ​ങ്കി​ലും ഇ​ന്നും അ​തി​നെ ചു​റ്റി​പ്പ​റ്റി മി​ത്തു​ക​ളും മി​ഥ്യാ ധാ​ര​ണ​ക​ളും തു​ട​രു​ന്നു​വെ​ന്ന് ഡോ. ​ഹു​മ മ​സൂ​ദ് പ​റ​ഞ്ഞു. ആ​ർ​ത്ത​വ ശു​ചി​ത്വ ഉ​പ​ക​ര​ണ​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ​വും എ​ല്ലാ​വ​ർ​ക്കും പ്രാ​പ്യ​മാ​കാ​ൻ വി​വി​ധ പ​ദ്ധ​തി​ക​ൾ വ​ഴി ഭാ​ര​ത സ​ർ​ക്കാ​രും തീ​വ്ര ശ്ര​മം ന​ട​ത്തു​ന്ന​താ​യി ഹു​മ മ​സൂ​ദ് ചൂ​ണ്ടി​ക്കാ​ട്ടി.

സാ​മ്പ​ത്തി​ക സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് അ​തീ​ത​മാ​യി എ​ല്ലാ സ്ത്രീ​ക​ൾ​ക്കും ആ​ർ​ത്ത​വ ശു​ചി​ത്വ​വും സാ​നി​റ്റ​റി പാ​ഡു​ക​ളു​ടെ ല​ഭ്യ​ത​യും ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്ന് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത സീ​മ ത്രി​ഖ പ​റ​ഞ്ഞു.

ആ​ർ​ത്ത​വ ശു​ചി​ത്വ​ത്തിന്‍റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച് സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക​ര​ട​ക്കം ബോ​ധ​വാ​ന്മാ​രും ബോ​ധ​വ​തി​ക​ളും ആ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​വ​ർ കൂ​ട്ടി ചേ​ർ​ത്തു.

യു​നെ​സ്‌​കോ ഇ​ന്ത്യ ഒ​രു സ​ർ​വേ​യും ഗ്യാ​പ് അ​നാ​ലി​സി​സ് റി​പ്പോ​ർ​ട്ടും ച​ട​ങ്ങി​ൽ അ​വ​ത​രി​പ്പി​ച്ചു. ഇ​ന്ത്യ​യി​ലെ ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ആ​ർ​ത്ത​വ​ത്തെ പ​റ്റി​യു​ള്ള അ​നു​ഭ​വ​ങ്ങ​ളും കാ​ഴ്ച​പ്പാ​ടു​ക​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​വ​യാ​ണ് ഷോ​ർ​ട്ട് ഫി​ലി​മു​ക​ൾ.

ആ​ർ​ത്ത​വ ആ​രോ​ഗ്യ​ത്തി​ന്‍റെ​യും ശു​ചി​ത്വ മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും വി​വി​ധ വ​ശ​ങ്ങ​ൾ പ​ക​ർ​ത്തി​യ ഷോ​ർ​ട്ട് ഫി​ലി​മു​ക​ളു​ടെ പ​ര​മ്പ​ര​യു​ടെ പ്ര​ദ​ർ​ശ​ന​വും ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു.

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.