• Logo

Allied Publications

Europe
എം​എം​എ ഓ​ൾ യു​കെ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് 25ന്
Share
ഓ​ക്ക്‌​വു​ഡ്: എം​എം​എ ഓ​ൾ യു​കെ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് മൂ​ന്നാം സീ​സ​ൺ ജൂ​ൺ 25ന് ​മെ​യ്ഡ് സ്റ്റോ​ണി​ൽ ന​ട​ക്കും. ഓ​ക്ക്‌​വു​ഡ് മൈ​താ​ന​വും സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് മൈ​താ​ന​വും മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​കും.

തൊ​ട്ട​ടു​ത്താ​യി ചേ​ർ​ന്നു കി​ട​ക്കു​ന്ന ഈ ​ര​ണ്ടു മൈ​താ​ന​ങ്ങ​ളി​ലും ഒ​രേ സ​മ​യം ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് കൊ​ണ്ട് ത​ന്നെ ഒ​രു ദി​വ​സ​ത്തെ സ​മ​യ​ക്ര​മം പാ​ലി​ച്ചു​കൊ​ണ്ട് മ​ത്സ​ര​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ഉ​ൾ​പ്പെ​ടെ എം​എം​എ​യു​ടെ ഒ​രു വ​ർ​ഷ​ത്തെ എ​ല്ലാ ദൗ​ത്യ​ങ്ങ​ൾ​ക്കും മി​ക​ച്ച പി​ന്തു​ണ​യു​മാ​യി മു​ഖ്യ സ്പോ​ൺ​സ​ർ​മാ​രാ​യ ക്യു ​ലീ​ഫ് കെ​യ​ർ മു​ന്നി​ൽ ത​ന്നെ​യു​ണ്ട്. 25ന് ​രാ​വി​ലെ 8.30 ന് ​ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ക്കു​മെ​ന്നും വൈ​കു​ന്നേ​രം 5.30ന് ​സ​മ്മാ​ന​ദാ​ന​ത്തോ​ടെ സ​മാ​പി​ക്കു​മെ​ന്നും സ്പോ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഷൈ​ജ​ൻ തോ​മ​സും ബി​ജു ബ​ഹ​നാ​നും അ​റി​യി​ച്ചു.

എ​ട്ട് മി​ക​ച്ച ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ചാ​മ്പ്യ​ന്മാ​ർ​ക്ക് 750 പൗ​ണ്ടും ട്രോ​ഫി​യും റ​ണ്ണേ​ഴ്സ് അ​പ്പി​ന് 450 പൗ​ണ്ടും ട്രോ​ഫി​യും ല​ഭി​ക്കും. മൂ​ന്നാം സ്ഥാനക്കാർക്ക് 200 പൗ​ണ്ടും ട്രോ​ഫി​യും നൽകും. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​ത് പോ​ലെ മി​ക​ച്ച ബാറ്റർക്കും ബൗ​ള​ർ​ക്കും ക്യാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ല​ഭി​ക്കും.

മ​ത്സ​രം കാ​ണാ​ൻ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി എം​എം​എ പ്ര​സി​ഡ​ന്‍റ് ബൈ​ജു ഡാ​നി​യേ​ൽ, സെ​ക്ര​ട്ട​റി ബൈ​ജു ത​ങ്ക​ച്ച​ൻ, ട്ര​ഷ​റ​ർ വ​ർ​ഗീ​സ് സ്ക​റി​യ എ​ന്നി​വ​ർ അ​റി​യി​ച്ചു. ക​ളി​ക്കാ​ർ​ക്കും കാ​ണി​ക​ൾ​ക്കും വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്നു​ണ്ടെ​ന്നും ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും പ്രോ​ഗ്രാം ആ​ൻ​ഡ് മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ ലാ​ലി​ച്ച​ൻ ജോ​സ​ഫ് എം​എം​എ അ​റി​യി​ച്ചു.

അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ