ന്യൂയോർക്ക്: ജൂണ്‍ 9, 10, 11 തീയതികളില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക കേരള സഭാ മേഖലാ സമ്മേളനത്തിന് ആശംസകൾ നേർന്ന് ഫൊക്കാന. ആദ്യമായാണ് ലോക കേരള സഭയുടെ മേഖലാ സമ്മേളനം അമേരിക്കയിൽ നടക്കുന്നത്.
കേരളത്തിന് പുറത്തു ജീവിക്കുന്ന മലയാളികളുടെ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ക്കൊപ്പം ചേര്‍ന്ന് ലോക മലയാളി സമൂഹത്തെ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒത്തുകൂടുന്ന വേദിയെ സന്തോഷപൂർവം സാഗതം ചെയ്യുകയാണ്.
പ്രവാസലോകത്തിന്റെ പ്രശ്നങ്ങൾ ഭരണകൂടത്തിന്റെ മുന്നിൽ എത്തിക്കാൻ കിട്ടുന്ന ഒരു വേദിയെ ഫൊക്കാന ഒരിക്കലും തള്ളിപ്പറയില്ല. പ്രവാസികളുടെ ഉന്നമനമാണ് ഫൊക്കാനയുടെ ലക്ഷ്യമെന്നും ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, സെക്രട്ടറി ഡോ. കല ഷഹി, ട്രഷർ ബിജു ജോൺ, മുൻ വൈസ് പ്രസിഡന്റ് ഷാജി വർഗീസ്, ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോത്തൻ, വൈസ് പ്രസിഡന്റ് ചക്കോ കുര്യൻ, ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാൻ, അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ, ജോയിന്റ് ട്രഷർ ഡോ. മാത്യു വർഗീസ്, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ, വിമെൻസ് ഫോറം ചെയർപേഴ്സൺ ഡോ. ബ്രിജിറ്റ് ജോർജ്, കൺവെൻഷൻ ചെയർമാൻ വിപിൻ രാജ് എന്നിവർ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്, നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ, നോര്‍ക്കാ റസിഡന്റ് വൈസ് ചെയര്മാന് പി.ശ്രീരാമകൃഷ്ണന്, ചീഫ് സെക്രട്ടറി വി.പി. ജോയി തുടങ്ങി പ്രമുഖർ സമ്മേളനത്തില്‍ പങ്കെടുക്കും.
|