• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ കുടുംബങ്ങൾക്കായി ആരാധനക്രമ ക്വിസ് മത്സരം
Share
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വർഷം ആചരിക്കുന്ന ആരാധനാ ക്രമ വർഷത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി നടക്കുന്ന ആരാധനക്രമ ക്വിസ് മത്സരങ്ങളിൽ യുണിറ്റ് തല മത്സരങ്ങൾക്കായുള്ള നൂറ് ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചതായി പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു അറിയിച്ചു .

രൂപതയുടെ വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും ഔദ്യോഗിക ന്യൂസ് ബുള്ളെറ്റിനായ ദനഹായിലും ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഇടവക/മിഷൻ /പ്രൊപ്പോസഡ്‌ മിഷൻ തലങ്ങളിൽ ആയിരിക്കും ആദ്യ ഘട്ട മത്സരങ്ങൾ നടക്കുന്നത് ഇതിൽ യോഗ്യത നേടുന്നവർക്ക് തുടർന്ന് ഓൺലൈൻ ആയി നടക്കുന്ന റീജണൽ തല മത്സരത്തിലും അതെ തുടർന്ന് രൂപതാതലത്തിൽ നവംബർ 25 ന് ഫൈനൽ മത്സരവും നടക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് .

രൂപതയുടെ പ്രതിവാര ന്യൂസ് ബുള്ളറ്റിനായ ദനഹായിലും സോഷ്യൽ മീഡിയ പേജുകളിലും ഇപ്പോൾ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങളെ ആസ്പദമാക്കിയാണ് ഇടവക, റീജണൽ തലങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കുക , ഇതുവരെ പ്രസിദ്ധീകരിച്ച ചോദ്യങ്ങൾ രൂപതയുടെ വെബ്‌സൈറ്റിലും ലഭ്യമാക്കിയിട്ടുണ്ട് .

50 ആഴ്ചകളിൽ ദനഹായിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ ആരാധന ക്രമ ചോദ്യങ്ങളും (1001 ചോദ്യങ്ങൾ )പരിശുദ്ധൻ പരിശുദ്ധർക്ക് എന്ന രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിരേഖയിൽ നിന്നുള്ള ചോദ്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കും നവംബർ 25 ന് നടക്കുന്ന രൂപതാ തല മത്സരം . രൂപതാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ,രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും നൽകും കുടുംബങ്ങൾക്കുള്ള ആരാധനക്രമ ക്വിസ് മത്സരത്തിന്‍റെ നിയമങ്ങളും , മാർഗനിർദേശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് .

ആരാധനക്രമ വർഷത്തിൽ വിശ്വാസികൾ സഭയുടെ ആരാധനാക്രമത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുവാനും ,ആരാധനക്രമ വത്സരത്തിൽ സജീവ പങ്കാളിത്തം ഉറപ്പ് വരുത്തുവാനും ആരാധനക്രമത്തെക്കുറിച്ചുള്ള ധാരണ കൂടുതൽ ബലപ്പെടുത്തുവാനും എല്ലാ രൂപതാ മക്കളുടെയും സജീവമായ പങ്കാളിത്തം ആരാധനക്രമ ക്വിസ് 2023 ൽ ഉണ്ടാകുവാനുള്ള പ്രാർഥനാ സഹായവും അഭ്യർഥിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.

ചോദ്യങ്ങൾ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭ്യമാകും

eparchyofgreatbritain.org/eparchialliturgicalquiz2

ഇ​ന്ത്യ​ക്കാർക്ക് വൻ അവസരം; വിദഗ്ധ തൊഴിലാളികളെ തേ​ടി ജ​ര്‍​മ​നി.
ബെ​ര്‍​ലി​ന്‍: രാ​ജ്യ​ത്തെ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വു പ​രി​ഹ​രി​ക്കാ​നൊ​രു​ങ്ങി ജ​ർ​മ​നി.
ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി കസാനിൽ.
ക​​​​​​സാ​​​​​​ൻ: യു​​​​​​ക്രെ​​​​​​യ്നി​​​​​​ൽ സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​നു സാ​​​​​​ധ്യ​​​​​​ത​​​​​​മാ​​​​​​യ​​​​​​തെ​​​​​​ല്ലാം ചെ​​​​
ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​ടെ വി​സ്‌​മ​യ​ക്കാ​ഴ്‌​ച​ക​ളു​മാ​യി നീ​ലാം​ബ​രി 26ന്‌.
പൂ​ള്‍: ആ​ലാ​പ​ന വൈ​ഭ​വ​ത്തി​ന്‍റെയും നൃ​ത്ത ചാ​രു​ത​യു​ടെ​യും വി​സ്‌​മ​യ​ക്കാ​ഴ്‌​ച​ക​ളു​മാ​യി നീ​ലാം​ബ​രി നാ​ലാം സീ​സ​ണ്‍ എ​ത്തു​ക​യാ​യി.
കൊ​ച്ചി യു​കെ എ​യ​ർ ഇ​ന്ത്യ​ സ​ർ​വീ​സു​ക​ൾ വ​ർ​ധി​പ്പി​ക്കു​ക: നി​വേ​ദ​നം നൽകി ഒ​ഐ​സി​സി യു​കെ.
മാ​ഞ്ച​സ്റ്റ​ർ: കൊ​ച്ചി യു​കെ യാ​ത്ര​യ്ക്കാ​യി എ​യ​ർ ഇ​ന്ത്യ വി​മാ​ന സ​ർ​വീ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ നീ​ണ്ട കാ​ല​ത്തെ ആ
ഡോ. ​ജോ​സ​ഫ് മാ​ര്‍ ഇ​വാ​നി​യോ​സ് എ​പ്പി​സ്കോ​പ്പ​യെ ജ​ര്‍​മ​ൻ മാ​ര്‍​ത്തോ​മ്മാ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍ ആ​ദ​രി​ച്ചു.
ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര മാ​ര്‍​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ പ​തി​നാ​ലാ​മ​ത് ഭ​ദ്രാ​സ​ന​മാ​യി രൂ​പം കൊ​ണ്ട യു​കെ യൂ​റോ​പ്പ് ആ​ഫ്രി​ക്ക ഭ​ദ്ര