• Logo

Allied Publications

Australia & Oceania
ന്യൂ​സി​ല​ൻ​ഡ് മ​ല​യാ​ളി​ക​ളു​ടെ സി​നി​മ ‘പ​പ്പ’ തി​യ​റ്റ​റു​ക​ളി​ൽ
Share
തി​രു​വ​ന​ന്ത​പു​രം: ന്യൂ​സി​ല​ൻ​ഡി​ലെ മ​ല​യാ​ളി​ക​ളു​ടെ പ​ച്ച​യാ​യ ജീ​വി​ത ക​ഥ ആ​ദ്യ​മാ​യി ചി​ത്രീ​ക​രി​ച്ച പ​പ്പ എ​ന്ന ചി​ത്രം കേരളത്തിലെ തി​യ​റ്റ​റു​ക​ളിൽ റിലീസ് ചെയ്തു. ന്യൂ​സി​ല​ൻ​ഡ് മ​ല​യാ​ളി​യാ​യ ഷി​ബു ആ​ൻ​ഡ്രൂ​സ് ക​ഥ എ​ഴു​തി ഛായാ​ഗ്ര​ഹ​ണ​വും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ചി​ത്ര​മാ​ണി​ത്.

ന്യൂ​സി​ല​ൻ​ഡി​ൽ ചി​ത്രീ​ക​രി​ച്ച ഹ​ണ്ട്ര​ട്ട് എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​ന​വും കാ​മ​റാ​യും നി​ർ​വ​ഹി​ക്കു​ക​യും രാ​ജീ​വ് അ​ഞ്ച​ലി​ന്‍റെ ജ​ടാ​യു പാ​റ​യെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ കാ​മ​റാ​മാ​നാ​യും പ്ര​വ​ർ​ത്തി​ച്ച ഷി​ബു​ ആ​ൻ​ഡ്രു​സി​ന്‍റെ പു​തി​യ ചി​ത്ര​മാ​ണ് പ​പ്പ. ഗോ​ൾ​ഡ​ൻ എ​ജ് ഫി​ലിം​സും വി​ൻ​വി​ൻ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​നും വേ​ണ്ടി വി​നോ​ഷ് കു​മാ​ർ മ​ഹേ​ശ്വ​ര​ൻ ചി​ത്രം നി​ർ​മി​ക്കു​ന്നു.

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ചി​ത്ര​മാ​യ സെ​ക്ക​ന്‍റ് ഷോ, ​മ​മ്മൂ​ട്ടി ചി​ത്ര​മാ​യ ഇ​മ്മാ​നു​വേ​ൽ, ആ​ർ.​ജെ.മ​ഡോ​ണ, അ​തേ​ഴ്സ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളിൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ അ​നി​ൽ ആ​ന്‍റോ​യാ​ണ് പ​പ്പ​യി​ൽ നാ​യ​ക വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഷാ​രോ​ൾ ആ​ണ് നാ​യി​ക.

വ്യ​ക്തി ബ​ന്ധ​ങ്ങ​ൾ​ക്ക് വി​ല​ക​ൽ​പ്പി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് വ​ലി​യൊ​രു നൊ​മ്പ​ര​മാ​യി ചി​ത്രം മാ​റു​മെ​ന്ന് ഷി​ബു​ ആ​ൻ​ഡ്രൂ​സ് പ​റ​ഞ്ഞു. ന​ല്ല ഗാ​ന​ങ്ങ​ളും വ്യ​ത്യ​സ്ത​മാ​യ അ​വ​ത​ര​ണ​വും പ​പ്പ എ​ന്ന ചി​ത്ര​ത്തെ പു​തി​യൊ​രു അ​നു​ഭ​വ​മാ​ക്കി മാ​റ്റും.

തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം അ​രു​ദ്ധ​തി നാ​യ​ർ. ഗാ​ന​ങ്ങ​ൾ എ​ങ്ങാ​ണ്ടി​യൂ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ, ദി​വ്യ​ശ്രീ നാ​യ​ർ. സം​ഗീ​തം ജ​യേ​ഷ് സ്റ്റീ​ഫ​ൻ, ആ​ലാ​പ​നം സി​ത്താ​ര, ന​രേ​ഷ് അ​യ്യ​ർ, നൈ​ഗ സാ​നു. എ​ഡി​റ്റിം​ഗ്, ക​ള​റിം​ഗ് നോ​ബി​ൻ തോ​മ​സ്. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ജീ​വ​ൻ ജോ​ർ​ജ്. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ അ​നീ​ജ ജോ​ർ​ജ്. സ്റ്റി​ൽ ര​വി​ശ​ങ്ക​ർ വേ​ണു​ഗോ​പാ​ൽ, സ​നീ​ഷ് തോ​മ​സ്, സു​കേ​ഷ് ഭ​ദ്ര​ൻ. പോ​സ്റ്റ​ർ ഡി​സൈ​ൻ ഒ.​സി.​രാ​ജു. പി​ആ​ർ​ഒ അ​യ്മ​നം സാ​ജ​ൻ.

അ​നി​ൽ ആ​ന്‍റോ, ഷാ​രോ​ൾ, വി​നോ​ഷ് കു​മാ​ർ, നൈ​ഗ സാ​നു എ​ന്നി​വ​രോ​ടൊ​പ്പം ഇം​ഗ്ലീ​ഷ് താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു. ചി​ത്രം കൃ​പാ നി​ധി സി​നി​മാ​സാ​ണ് തി​യ​റ്റ​റി​ൽ എ​ത്തി​ച്ച​ത്.

ആ​വേ​ശ​ത്തി​ര​യി​ൽ ആ​റാ​ടാ​നൊ​രു​ങ്ങി മെ​ൽ​ബ​ൺ; സ്റ്റീ​ഫ​ൻ ദേ​വ​സി ഒ​രു​ക്കു​ന്ന സം​ഗീ​ത മാ​മാ​ങ്കം ജൂ​ലൈ 21ന്.
മെ​ൽ​ബ​ൺ: സ്റ്റീ​ഫ​ൻ ദേ​വ​സി നേ​തൃ​ത്വം ന​ൽ​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക്ക​ൽ ക​ൺ​സെ​ർ​ട്ട് മെ​ൽ​ബ​ണി​ൽ ജൂ​ലൈ 21ന് ​അ​ര​ങ്ങേ​റും.
മെ​ൽ​ബ​ണി​ൽ നാ​ട​കോ​ത്സവം: പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ര്‍​ക്ക് സ്വീകരണം നൽകി.
മെ​ൽ​ബ​ൺ: നാ​ട​കോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ കെ.വി. ഗ​ണേ​ഷ്, സു​നി​ൽ സു​ഖ​ദ, ​അ​പ്പു​ണ്ണി ശ​ശി, എ​സ് .പി.
ഓ​സ്ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റ് മ​രി​ച്ചു.
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ എം​ടെ​ക് വി​ദ്യാ​ർ​ഥി കു​ത്തേ​റ്റ് മ​രി​ച്ചു.
ഓ​സ്ട്രേ​ലി​യ​ൻ വ​നി​താ എം​പി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു.
ക്യൂ​ൻ​സ്‌​ലാ​ൻ​ഡ്: മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ എം​പി ബ്രി​ട്ടാ​നി ലോ​ഗ.
മെ​ല്‍​ബ​ണ്‍ രൂ​പ​ത​യി​ലെ എ​സ്എം​വൈ​എം അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു.
കാ​ക്ക​നാ​ട്: മി​ഷ​ന്‍ സ​ന്ദേ​ശ​വു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ എ​സ്എം​വൈ​എം മെ​ല്‍​ബ​ണ്‍ രൂ​പ​ത പ്ര​തി​നി​ധി​ക​ളെ എ​സ്എം​വൈ​എം ഗ്ലോ​ബ​ല്‍ സ​മി​ത