• Logo

Allied Publications

Middle East & Gulf
പു​ക​വ​ലി വി​രു​ദ്ധ ബോധവത്കരണ പ​രി​പാ​ടി​ സംഘടിപ്പിച്ച് ആൻഡി​ സ്മോ​ക്കിം​ഗ് സൊ​സൈ​റ്റി
Share
ദോ​ഹ: ആ​ഗോ​ള താ​പ​ന​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വു​മൊ​ക്കെ ഓ​രോ പ്ര​ദേ​ശ​ങ്ങ​ളി​ലും ഗു​രു​ത​ര​മാ​യ പാ​രി​സ്ഥി​തി​ക പ്ര​തി​സ​ന്ധി​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന സ​മ​കാ​ലി​ക ലോ​ക​ത്ത് പു​ക​വ​ലി വി​രു​ദ്ധ ബോധവത്കരണ പ​രി​പാ​ടി​ക​ള്‍​ക്ക് പ്രാ​ധാ​ന്യ​മേ​റു​ക​യാ​ണെ​ന്ന് ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​റി​ലെ ആൻഡി​ സ്മോ​ക്കിം​ഗ് സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച ടേ​ബി​ള്‍ ടോ​ക്കി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​രോ​ഗ്യ​പ​ര​വും സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വും പാ​രി​സ്ഥി​തി​ക​വു​മാ​യ മാ​ന​ങ്ങ​ളു​ള്ള ഒ​രു ദു​ര​ന്ത​മാ​യി പു​ക​വ​ലി മാ​റി​യി​രി​ക്കു​ന്നു​വെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച ബോധവത്കരണ പ​രി​പാ​ടി​ക​ള്‍ ഏ​തെ​ങ്കി​ലും ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​മി​ത​പ്പെ​ടു​ത്താ​തെ തു​ട​ര്‍​ച്ച​യാ​യി ന​ട​ക്ക​ണ​മെ​ന്നും ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ നി​രീ​ക്ഷി​ച്ചു.

വൈ​ജ്ഞാ​നി​ക വി​സ്ഫോട​നം തീ​ര്‍​ക്കു​ന്ന സ​മ്മ​ര്‍​ദ്ധ​ങ്ങ​ളും അ​നി​ശ്ചി​ത​ത്വ​ങ്ങ​ളും കൗ​മാ​ര​ക്കാ​രേ​യും മു​തി​ര്‍​ന്ന​വ​രേ​യും മാ​ന​സി​ക സം​ഘ​ര്‍​ഷ​ങ്ങ​ളി​ലേ​ക്കാ​ണ് പ​ല​പ്പോ​ഴും ന​യി​ക്കു​ന്ന​ത്. ഈ ​സം​ഘ​ര്‍​ഷ​ങ്ങ​ലും സ​മ്മ​ര്‍​ദ്ധ​ങ്ങ​ളും ക്രി​യാ​ത്മ​ക​മാ​യ രീ​തി​യി​ല്‍ കൈ​കാ​ര്യം ചെ​യ്യാ​നാ​വാ​തെ വ​രു​മ്പോ​ഴാ​ണ് പ​ല​രും ല​ഹ​രി​യി​ല്‍ അ​ഭ​യം തേ​ടു​ന്ന​തെ​ന്ന് ആ​ൻഡി സ്മോ​ക്കിം​ഗ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ബ്ദു​ല്‍ റ​ഷീ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മാ​ന​സി​ക സ​മ്മ​ര്‍​ദ്ധ​ങ്ങ​ളി​ല്‍ നി​ന്നും ആ​ശ്വാ​സം ല​ഭി​ക്കു​മെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് ആ​രം​ഭി​ക്കു​ന്ന പ​ല ശീ​ല​ങ്ങ​ളും സ​മ്മ​ര്‍​ദ്ധ​ങ്ങ​ള്‍ വ​ര്‍​ധിപ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ക. ആ​രോ​ഗ്യ​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ ബോ​ധ​വ​ല്‍​ക്ക​ര​ണ​വും കൗ​ണ്‍​സി​ലിം​ഗു​ക​ളു​മൊ​ക്കെ ഈ ​രം​ഗ​ത്ത് കൂ​ടു​ത​ലാ​യി ന​ട​ക്കേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​ക​വ​ലി ഒ​രു സാ​മൂ​ഹ്യ തി​ന്മ​യാ​ണെ​ന്നും സ​മൂ​ഹ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കും വ​ള​ര്‍​ച്ച​ക്കും ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണെ​ന്നും ടേ​ബി​ള്‍ ടോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്ത ആ​ൻഡി സ്മോ​ക്കിം​ഗ് സൊ​സൈ​റ്റി ചെ​യ​ര്‍​മാ​ന്‍ ഡോ. ​എം.​പി. ഹ​സ​ന്‍ കു​ഞ്ഞി പ​റ​ഞ്ഞു.

ഈ ​വ​ര്‍​ഷ​ത്തെ ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​ന പ്ര​മേ​യ​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​ത്ത ന​മു​ക്ക് ഭ​ക്ഷ​ണ​മാ​ണ് വേ​ണ്ട​ത്, പു​ക​യി​ല​യ​ല്ല' എ​ന്ന ആ​ശ​യം വ​ള​രെ പ്ര​സ​ക്ത​മാ​ണ്. ലോ​ക​ത്ത് മ​തി​യാ​യ ഭ​ക്ഷ​ണ​ത്തി​ന്റെ അ​ഭാ​വം സൃ​ഷ്ടി​ക്കു​ന്ന പ്ര​തി​സ​ന്ധി അ​നു​ദി​നം രൂ​ക്ഷ​മാ​കു​മ്പോ​ള്‍ സ​മൂ​ഹ​ത്തെ കാ​ര്‍​ന്നു തി​ന്നു​ന്ന പു​ക​യി​ല കൃ​ഷി​ക​ള്‍ അ​വ​സാ​നി​പ്പി​ച്ച് ജ​ന​സ​ഞ്ച​യ​ങ്ങ​ള്‍​ക്ക് ആ​രോ​ഗ്യം പ​ക​രു​ന്ന ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടെ കൃ​ഷി പ്രോ​ല്‍​സാ​ഹി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഈ ​പ്ര​മേ​യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്.

പു​ക​വ​ലി പോ​ലെ ത​ന്നെ വേ​പിം​ഗ് പോ​ലെ​യു​ള്ള ഹാ​ബി​റ്റു​ക​ളും കൗ​മാ​ര​ക്കാ​രി​ല്‍ വ​ള​രു​ന്നു​വെ​ന്ന​ത് അ​ത്യ​ന്തം ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും സ​മൂ​ഹം വ​ള​രെ ജാ​ഗ്ര​ത പു​ല​ര്‍​ക​ത്ത​ണ​മെ​ന്നും മെ​ഡ് ടെ​ക് കോ​ര്‍​പ​റേ​ഷ​ന്‍ ചീ​ഫ് മാ​ര്‍​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ര്‍ അ​ഖ്ദ​ര്‍ കു​ദ​ല്‍ ഉ​ദ്‌​ബോ​ധി​പ്പി​ച്ചു.

മു​തി​ര്‍​ന്ന കെ.​എം.​സി.​സി നേ​താ​വ് ഡോ. ​എം.​പി. ഷാ​ഫി ഹാ​ജി, ഖ​ത്ത​ര്‍ ഇ​ന്ത്യ​ന്‍ ഓ​തേ​ര്‍​സ് ഫോ​റം പ്ര​സി​ഡ​ണ്ട് ഡോ.​കെ.​സി.​സാ​ബു, ലോ​ക കേ​ര​ള സ​ഭ അം​ഗ​വും ഐ​സി​ബി​എ​ഫ് മാ​നേ​ജിം​ഗ് ക​മ്മ​റ്റി അം​ഗ​വു​മാ​യ അ​ബ്ദു​ല്‍ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, എ​ഞ്ചി​നി​യേ​ര്‍​സ് ഫോ​റം പ്ര​സി​ഡ​ണ്ട് മി​ബു ജോ​സ്, പ്ര​വാ​സി ഭാ​ര​തി വൈ​സ് പ്ര​സി​ഡ​ണ്ട് ഡോ. ​ഷീ​ല ഫി​ലി​പ്പോ​സ്, മെ​ന്റ് ട്യൂ​ണ്‍ ഇ​ക്കോ വേ​വ്സ് ഖ​ത്ത​ര്‍ ക​മ്മ​റ്റി ചെ​യ​ര്‍​മാ​നും മാ​പ്പി​ള​ക​ലാ അ​ക്കാ​ദ​മി പ്ര​സി​ഡ​ണ്ടു​മാ​യ മു​ത്ത​ലി​ബ് മ​ട്ട​ന്നു​ര്‍, കു​വാ​ഖ് പ്ര​സി​ഡ​ണ്ട് നൗ​ഷാ​ദ് അ​ബു, ഐ.​സി.​സി യൂ​ത്ത് വിം​ഗ് പ്ര​തി​നി​ധി അ​ബ്ദു​ല്ല പൊ​യി​ല്‍,

പ്രൈ​ഡ് ഓ​ഫ് ഇ​ന്ത്യാ അ​വാ​ര്‍​ഡ് ജേ​താ​വ് ഡോ. ​സി​മി പോ​ള്‍, ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ന​ഴ്സ​സ് ഇ​ന്‍ ഖ​ത്ത​ര്‍ ഫെ​സി​ലി​റ്റീ​സ് കോ​ര്‍​ഡി​നേ​റ്റ​ര്‍ ഷൈ​ജു.​ടി.​കെ, അ​ധ്യാ​പി​ക​യും ക​ലാ​കാ​രി​യും സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്ലൂ​വ​ന്‍​സ​റു​മാ​യ ലി​ജി അ​ബ്ദു​ല്ല , ദോ​ഹ അ​ല്‍ മ​ദ്റ​സ അ​ല്‍ ഇ​സ് ലാ​മി​യ മാ​നേ​ജിം​ഗ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ബി​ലാ​ല്‍ ഹ​രി​പ്പാ​ട്, അ​ല്‍ മ​വാ​സിം ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷ​ഫീ​ഖ് ഹു​ദ​വി, ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ.​ജോ​ണ്‍, ഗ്ര​ന്ഥ​കാ​രി​യും കൗ​ണ്‍​സി​ല​റു​മാ​യ ഡോ. ​ഹ​ന്ന മൊ​യ്തീ​ന്‍, മെ​ഡ് ടെ​ക് കോ​ര്‍​പ​റേ​ഷ​ന്‍ ലൈ​ഫ് സ​യ​ന്‍​സ് വി​ഭാ​ഗം മേ​ധാ​വി രെ​ശ് വി​ന്‍ അ​ഷ്‌​റ​ഫ്, ഡ​യ​റ​ക്ട​ര്‍ ഹാ​ഫി​സ് ഹ​സ​ന്‍ കു​ഞ്ഞി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

ആ​ന്റി സ്മോ​ക്കിം​ഗ് സൊ​സൈ​റ്റി സ്ഥാ​പ​ക​നും സിഇഒയു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ഷ​റ​ഫു​ദ്ധീ​ന്‍ ത​ങ്ക​യ​ത്തി​ല്‍, മു​ഹ​മ്മ​ദ് റ​ഫീ​ഖ് ത​ങ്ക​യ​ത്തി​ല്‍ , ഫൗ​സി​യ അ​ക്ബ​ര്‍ , അ​മീ​ന്‍ സി​ദ്ധീ​ഖ് എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി

സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.
കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധമ​ന്ത്രി​യും ആ​ക്ടിം​ഗ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ്