• Logo

Allied Publications

Americas
നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​ന യു​വ​ജ​ന സ​ഖ്യ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​ന (20232026) യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നോ​ർ​ത്ത് അ​മേ​രി​ക്ക​യൂ​റോ​പ്പ് ഭ​ദ്രാ​സ​നാധി​പ​ൻ ഡോ. ​ഐ​സ​ക് മാ​ർ പീ​ല​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ നി​ർ​വ​ഹി​ച്ചു.

സൂം ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ചേ​ർ​ന്ന ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ റ​വ. ജോ​ർ​ജ് ഏ​ബ്ര​ഹാം പ്രാ​രം​ഭ പ്രാ​ർ​ഥ​ന ന​ട​ത്തി. ഭ​ദ്രാ​സ​ന യു​വ​ജ​ന സ​ഖ്യം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജി ജോ​ബി സ്വാ​ഗ​തം ആ​ശം​സി​ച്ചു. അ​ല​ക്സാ​ൻ​ഡ​ർ പാ​പ്പ​ച്ച​ൻ ഗാ​നം ആ​ല​പി​ച്ചു.

സാ​ക്ഷ്യം ന​ഷ്ട​പ്പെ​ട്ട സ​മൂ​ഹ​മാ​ണ് നി​രാ​ശ​യി​ലും ത​ക​ർ​ച്ച​യി​ലും ജീ​വി​തം ന​യി​ക്കു​ന്ന​ത്. മ​റ്റു​ള്ള​വ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദ്ദേ​ശം ന​ൽ​കാ​ൻ സാ​ധി​ക്കാ​തെ ജീ​വി​തം മാ​റു​മ്പോ​ൾ സാ​ക്ഷ്യം ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ​യി​ലേ​ക്ക് ന​മ്മു​ടെ ജീ​വി​തം അ​ധ​പ​തി​ക്കു​ന്നു. ഓ​രോ രം​ഗ​ങ്ങ​ളി​ലും ക​ർ​ത്താ​വി​ന്‍റെ സാ​ക്ഷി​ക​ളാ​യി ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന​ത് എ​ത്ര​യും ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും എ​പ്പി​സ്കോ​പ്പ തി​രു​മേ​നി പറഞ്ഞു. തു​ട​ർ​ന്ന് ഭ​ദ്രാ​സ​ന യു​വ​ജ​ന സ​ഖ്യ​ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നിർവഹിച്ചതാ‌യും അദ്ദേഹം പ്ര​ഖ്യാ​പി​ച്ചു.

ജീ​വി​ത​ത്തി​ന്‍റെ പൂ​ർ​ണ​ത ക്രി​സ്തു​വി​ൽ എ​ന്ന മു​ഖ്യ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച് റ​വ. പ്ര​മോ​ദ് സ​ഖ​റി​യ മാ​ത്യു (വി​കാ​ർ എ​പ്പി​പ്പി​നി മാ​ർ​ത്തോ​മാ ച​ർ​ച്ച്) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റ​വ.​റ​ജി ഐ​സ​ക്ക് (അ​സി​സ്റ്റ​ന്‍റ് വി​കാ​രി സെ​ന്‍റ് മാ​ത്യൂ​സ് ച​ർ​ച്ച് ടൊ​റ​ന്‍റോ), റ​വ. ഏ​ബ്ര​ഹാം തോ​മ​സ് (ഡാ​ള​സ് മാ​ര്‍​ത്തോ​മ്മ അ​സി​സ്റ്റ​ന്‍റ് വി​കാ​രി), മു​ൻ ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജി ടോം ​തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യം ട്ര​ഷ​റ​ർ അ​നീ​ഷ് വ​ർ​ഗീ​സ് ന​ന്ദി പ​റ​ഞ്ഞു. തി​രു​മേ​നി​യു​ടെ പ്രാ​ർ​ഥ​ന​യ്ക്കും ആ​ശീ​ർ​വാ​ദ​ത്തി​നും ശേ​ഷം യോ​ഗ ന​ട​പ​ടി​ക​ൾ സ​മാ​പി​ച്ചു. ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യം ഭ​ദ്രാ​സ​ന അ​സം​ബ്ലി പ്ര​തി​നി​ധി വി​ൻ​സി​യാ​യി​രു​ന്നു മൊ​ഡ​റേ​റ്റ​ർ. റ​വ. സാം ​ടി. ഈ​ശോ, യു​വ​ജ​ന​സ​ഖ്യം വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​നേ​ഷ് തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഹെ​ല​ൻ ജോ​ബി മം​ഗ​ല​ത്തേ​ട്ട്‍ കെ​സി​സി​എ​ൻ​എ ക​ൺ​വ​ൻ​ഷ​ൻ ക​ലാ​തി​ല​കം.
ഡി​ട്രോ​യി​റ്റ്: ടെ​ക്‌​സ​സ് സം​സ്ഥാ​ന​ത്തെ സാ​ൻ അ​ന്‍റോ​ണി​യോ​യി​ലെ ഹെ​ൻ​റി ഗൊ​ൺ​സാ​ലെ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ച് ജൂ​ലൈ 4, 5, 6, 7 തീ​യ​തി​ക​
ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് സ​മാ​പി​ച്ചു.
പെ​ൻ​സി​ൽ​വേ​നി​യ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് സ​മാ​പി
ഷീ​ബാ അ​ബ്രാ​ഹം ന​ഴ്‌​സിം​ഗ് മേ​ഖ​ല‌​യോ​ട് വി​ട​പ​റ​ഞ്ഞു; യാ​ത്ര​യ​യ​പ് ന​ൽ​കി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ.
ഡാ​ള​സ്: മും​ബൈ​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച ന​ഴ്‌​സിം​ഗ് പ്ര​യാ​ണ​ത്തി​ന് അ​മേ​രി​ക്ക​യി​ല്‍ ഡാ​ള​സി​ല്‍ വി​രാ​മ​മി​ട്ടു ഷീ​ബാ അ​ബ്രാ​ഹം.
ഫൊ​ക്കാ​ന സാ​ഹി​ത്യ ആ​ചാ​ര്യ പു​ര​സ്കാ​രം കോ​ശി ത​ല​യ്ക്ക​ലി​ന്.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന സാ​ഹി​ത്യ ആ​ചാ​ര്യ പു​ര​സ്കാ​രം പ്ര​ഫ. കോ​ശി ത​ല​യ്ക്ക​ലി​ന്.
ട്രം​പി​നെ​തി​രാ​യ വ​ധ​ശ്ര​മ​ത്തി​ന് ഉ​പ​യോ​ഗി​ച്ച തോ​ക്ക് നി​രോ​ധി​ക്ക​ണ​മെ​ന്ന് ബൈ​ഡ​ൻ.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റും റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യു​മാ​യ ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രാ​യ വ​ധ​ശ്ര​മ​ത്തി​ന് ഉ​പ​യോ​ഗി