• Logo

Allied Publications

Europe
കാ​ന്‍റ​ര്‍​ബ​റി റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ 24ന്
Share
കാ​ന്‍റ​ര്‍​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ൺ 24ന് ​കാ​ന്‍റ​ർ​ബ​റി റീ​ജ​ണി​ലെ റെ​ഡ്ഹി​ൽ സെ​ന്‍റ് തെ​രേ​സ ദേ​വാ​ല​യ​ത്തി​ൽ ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. പു​തു​താ​യി രൂ​പീ​ക​രി​ക്ക​പ്പെ​ട്ട കാ​ന്‍റ​ര്‍​ബ​റി റീ​ജ​ണി​ൽ ആ​ദ്യ​മാ​യാ​ണ് ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ നടക്കു​ന്ന​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ വി​ശു​ദ്ധ ബ​ലി അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. പ്ര​ശ​സ്ത ധ്യാ​ന ഗു​രു​വും റോം ​യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ​സ​റും, ബം​ഗ​ളൂ​രു ക​ർ​മ​ലാ​രം തി​യോ​ള​ജി കോ​ള​ജ് വി​സി​റ്റിം​ഗ് പ്ര​ഫ​സ​റു​മാ​യ ഫാ. ​ഇ​ഗ്‌​നേ​ഷ്യ​സ് കു​ന്നും​പു​റ​ത്ത് ഒ​സി​ഡി ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ ന​യി​ക്കും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ​ർ പേ​ഴ്സ​ണും അ​നു​ഗ്ര​ഹീ​ത കൗ​ൺ​സി​ല​റും തി​രു​വ​ച​ന പ്ര​ഘോ​ഷ​ക​കൂ​ടി​യാ​യ സി​സ്റ്റ​ര്‍ ആ​ന്‍ മ​രി​യ എ​സ്എ​ച്ച് വി​ശു​ദ്ധ ഗ്ര​ന്ഥ സ​ന്ദേ​ശ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ക​യും ശു​ശ്രു​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്യും.

കാ​ന്‍റ​ർ​ബ​റി റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഫാ.​മാ​ത്യു മു​ള​യോ​ലി​ൽ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ക​യും ക​ൺ​വ​ൻ​ഷ​ന് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്യും.

ക​ൺ​വെ​ൻ​ഷ​നി​ൽ രാ​വി​ലെ ഒ​ൻ​പ​ത​ര​യ്ക്ക് ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം നാ​ലു മ​ണി​വ​രെ ന​ട​ത്ത​പ്പെ​ടു​ന്ന തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ലും തി​രു​വ​ച​ന ശു​ശ്രു​ഷ​യി​ലും പ​ങ്കു​ചേ​ർ​ന്ന് ദൈ​വീ​ക കൃ​പ​ക​ളും അ​നു​ഗ്ര​ഹ​ങ്ങ​ളും പ്രാ​പി​ക്കു​ന്ന​തി​ന് എ​ല്ലാ​വ​രെ​യും സ്‌​നേ​ഹ​പൂ​ര്‍​വം ക്ഷ​ണി​ച്ചു കൊ​ള്ളു​ന്ന​താ​യി ഫാ. ​മാ​ത്യു, ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഡോ​ൺ​ബി, സെ​ക്ര​ട്ട​റി ജോ​സ​ഫ് ക​രു​മ​ത്തി എ​ന്നി​വ​ർ അ​റി​യി​ച്ചു.

കു​മ്പ​സാ​ര​ത്തി​നും സ്പി​രി​ച്യു​ൽ ഷെ​യ​റി​ങ്ങി​നും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. ല​ഘു​ഭ​ക്ഷ​ണ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ബ​ന്ധ​പ്പെ​ടു​ക: ഡോ​ൺ​ബി 079218 24640, ജോ​സ​ഫ് 077605 05659. വേ​ദി​യു​ടെ വി​ലാ​സം: സെ​ന്‍റ് തെ​രേ​സ ആ​ർ​സി ച​ർ​ച്ച്, വെ​ൽ​ഡ​ൺ വേ, ​മെ​ർ​സ്താം, റെ​ഡ്ഹി​ൽ, ആ​ർ​എ​ച്ച്1 3 ക്യൂ​എ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.