• Logo

Allied Publications

Americas
ടെക്സസ് അറ്റോർണി ജനറലിനെ ഇംപീച്ച്ചെയ്തു, അപലപിച്ചു ട്രംപും ടെഡ് ക്രൂസും
Share
ടെക്സസ് : കൈക്കൂലി, പൊതുവിശ്വാസം ദുരുപയോഗം ചെയ്യൽ എന്നിവ ഉൾപ്പെടെയുള്ള ആരോപണങ്ങൾക്ക് വിധേയനായ ടെക്സസ് സ്റ്റേറ്റ് അറ്റോർണി ജനറലും റിപ്പബ്ലിക്കനുമായ കെൻ പാക്സ്റ്റണിനെ റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള ജനപ്രതിനിധി സഭ ശനിയാഴ്ച ഇംപീച്ച് ചെയ്തു.12123 വോട്ടുകൾക്കാണ് ജനപ്രതിനിധി സഭയുടെ തീരുമാനം .

സ്റ്റേറ്റ് സെനറ്റിലെ വിചാരണയുടെ ഫലം വരെ പാക്‌സ്റ്റണിനെ ഓഫീസിൽ നിന്ന് ഉടനടി സസ്‌പെൻഡ് ചെയ്യുന്നതിനും റിപ്പബ്ലിക്കൻ ഗവർണർ ഗ്രെഗ് ആബട്ടിനെ ടെക്‌സസിന്‍റെ മുൻനിര അഭിഭാഷകനായി മറ്റൊരാളെ നിയമിക്കാൻ അധികാരപ്പെടുത്തുകയും ചെയ്യുന്നു.

ടെക്‌സസിന്‍റെ ചരിത്രത്തിൽ ഇത്തരമൊരു വിധി നേരിടുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥൻ എന്ന നിലയിൽ, സെനറ്റ് വിചാരണ തീർപ്പാക്കുന്നതുവരെ പാക്‌സ്റ്റണിനെ ഓഫീസിൽ നിന്ന് നീക്കം ചെയ്യും. റിപ്പബ്ലിക്കൻ ഗവർണർ ഗ്രെഗ് ആബട്ട് ഇടക്കാല പകരക്കാരനെ നിയമിക്കും. പാക്സ്റ്റണിന്‍റെ ഭാര്യ ആഞ്ചല അംഗമായ സെനറ്റിൽ അന്തിമ നീക്കം ചെയ്യലിന് മൂന്നിൽ രണ്ട് വോട്ട് ആവശ്യമാണ്.

ഒരു വ്യക്തിയും നിയമത്തിന് അതീതരായിരിക്കരുത്, കുറഞ്ഞത് ടെക്സസ് സ്റ്റേറ്റിലെ ഉന്നത നിയമ നിർവഹണ ഉദ്യോഗസ്ഥനായിരിക്കരുത്, പാക്സ്റ്റണിനെക്കുറിച്ച് അന്വേഷിച്ച കമ്മിറ്റിയിലെ റിപ്പബ്ലിക്കൻ അംഗം പ്രതിനിധി ഡേവിഡ് സ്പില്ലർ പ്രസ്താവനയിൽ പറഞ്ഞു.
.
സ്റ്റേറ്റ് റിപ്പബ്ലിക്കൻമാരുടെ നേതൃത്വത്തിൽ ടെക്സസ് അറ്റോർണി ജനറൽ ചരിത്രപരമായ ഇംപീച്ച്മെന്റ് നടപടികൾക്ക് വിധേയനായപ്പോൾ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ശനിയാഴ്ച കെൻ പാക്സ്റ്റണിന് തന്‍റെ പൂർണ പിന്തുണ നൽകി.

“ഞാൻ ടെക്‌സസിനെ സ്നേഹിക്കുന്നു, "ഇത് വളരെ അന്യായമായ ഒരു പ്രക്രിയയാണെന്ന് അത് സംഭവിക്കാനോ മുന്നോട്ട് പോകാനോ അനുവദിക്കരുത്” ട്രംപ് എഴുതി.

യുഎസ് സെനറ്റർ ടെഡ് ക്രൂസും (ആർടെക്സസ്) പാക്‌സ്റ്റണിനെ പിന്തുണച്ചു, ഇംപീച്ച്‌മെന്റ് നടപടികളെ ശനിയാഴ്ച ട്വീറ്റുകളുടെ ഒരു പരമ്പരയിൽ "പരിഹാസമെന്നാണ്‌ ടെഡ് വിശേഷിപ്പിച്ചത് .

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഫാ. ജോ​സ​ഫ് ​ത​ച്ചാ​റ​യ്ക്ക് ഹൂ​സ്റ്റ​ണി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഫൊ​റോ​നാ ഇ​ട​വ​ക​യി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി ര​ണ്ടു വ​ർ​ഷം സേ​വ​ന​മ​നു​ഷ്ടി​ച്ച​ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്
ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും.
തി​രു​വ​ന​ന്ത​പു​രം: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യി ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കെ​പ
റീ​നി അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു.
വാഷിംഗ്ടൺ ഡിസി: ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് മൂ​ലേ​ത്ത​റ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ (ബാ​ബു) ഭാ​ര്യ റീ​നി (റീ​നി മ​മ്പ​ലം70) അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​
പ്ര​ധാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ടു​ത്ത മ​ത്സ​രം; ട്രം​പി​ന് നേ​രി​യ മു​ൻ‌​തൂ​ക്ക​മെ​ന്ന് സ​ർ​വേ.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രം ക​ടു​ക്കു​മെ​ന്ന് പു​തി​യ സ​ർ​വേ.