• Logo

Allied Publications

Americas
ലോ​ട്ട​റി വ​ഴി കി​ട്ടി​യ 58.94 ല​ക്ഷം അ​വ​ർ​ക്കി​രി​ക്ക​ട്ടെ! സൗ​ലെ​മാ​ൻ സ​ന​യ്ക്ക് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം
Share
ന്യൂ​യോ​ർ​ക്ക്: ലോ​ട്ട​റി​യ​ടി​ച്ച് ല​ഭി​ച്ച ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ഉ​പ​യോ​ഗി​ച്ചു ഗ്രാ​മ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സ്‌​കൂ​ൾ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ‌തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ് സൗ​ലെ​മാ​ൻ സ​ന എ​ന്ന ആ​ഫ്രി​ക്ക​ൻ​അ​മേ​രി​ക്ക​ൻ വം​ശ​ജ​ൻ. നോ​ർ​ത്ത് ക​രോ​ലി​ന ലോ​ട്ട​റി വ​ഴി​യാ​ണ് സ​ന​യെ ഭാ​ഗ്യം ക​ടാ​ക്ഷി​ച്ച​ത്.

82.7 ല​ക്ഷം രൂ​പ ലോ​ട്ട​റി അ​ടി​ച്ച​തി​ൽ നി​കു​തി ക​ഴി​ച്ച് 58.94 ല​ക്ഷം സ​ന​യ്ക്കു ല​ഭി​ക്കും. ഈ ​തു​ക മു​ഴു​വ​ൻ സ്കൂ​ൾ നി​ർ​മി​ക്കാ​ൻ മാ​റ്റി​വ​യ്ക്കു​മെ​ന്ന് സ​ന അ​റി​യി​ച്ചു. ന്യൂ​ബേ​ൺ നി​വാ​സി​യും മാ​ലി സ്വ​ദേ​ശി​യു​മാ​യ സൗ​ലെ​മാ​ൻ സ​ന, മാ​ലി​യി​ലെ ത​ന്‍റെ ഗ്രാ​മ​ത്തി​ലാ​ണ് സ്കൂ​ൾ നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ത​ന്‍റെ ഗ്രാ​മ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കു പ​ഠി​ക്കാ​ൻ ന​ല്ലൊ​രു കെ​ട്ടി​ട​മോ മേ​ശ​യോ പോ​ലു​മി​ല്ല. അ​തി​നാ​ൽ ത​നി​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി ല​ഭി​ച്ച ഈ ​മ​ഹാ​ഭാ​ഗ്യം അ​വ​രു​ടെ കൂ​ടി സ​ന്തോ​ഷ​ത്തി​നാ​യി വി​നി​യോ​ഗി​ക്കു​ക​യാ​ണെ​ന്നു സ​ന പ​റ​ഞ്ഞു.

സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഒ​രു സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക സം​ഘം രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. എ​ൻ​സി എ​ഡ്യൂ​ക്കേ​ഷ​ൻ ലോ​ട്ട​റി​യു​ടെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ ഹാ​ൻ​ഡി​ലി​ലാ​ണ് സ​ന ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് സ​ന​യു​ടെ തീ​രു​മാ​ന​ത്തെ അ​ഭി​ന​ന്ദി​ച്ചു സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച​ത്.

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.