• Logo

Allied Publications

Americas
ക്രി​സ്തു വി​ഭാ​വ​നം ചെ​യ്‌​ത ദൈ​വ​രാ​ജ്യം കെ​ട്ടി​പ്പ​ടു​ക്കാ​ൻ എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ള​ണം: ബി​ഷ​പ്പ് ഡോ. ​ഉ​മ്മ​ൻ ജോ​ർ​ജ്
Share
ന്യൂ​യോ​ർ​ക്ക്: ക്രൈ​സ്‌​ത​വ സ​ഭ​ക​ൾ മാ​ത്ര​മ​ല്ല, ഇ​ത​ര മ​ത​സ്ഥ​രെ​യും ഉ​ൾ​ക്കൊ​ണ്ടു​ള്ള കൂ​ട്ടാ​യ്‌​മ ആ​ച​രി​ക്കു​വാ​ൻ നാം ​ത​യാ​റാ​ക​ണ​മെ​ന്നും എ​ങ്കി​ൽ മാ​ത്ര​മേ ക്രി​സ്തു വി​ഭാ​വ​നം ചെ​യ്‌​ത ദൈ​വ​രാ​ജ്യം കെ​ട്ടി​പ്പ​ടു​ക്കാ​ൻ സാ​ധി​ക്കു​വെ​ന്നും സി​എ​സ്ഐ കൊ​ല്ലം​കൊ​ട്ടാ​ര​ക്ക​ര ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ്പ് ഡോ. ​ഉ​മ്മ​ൻ ജോ​ർ​ജ്.

ന്യൂ​യോ​ർ​ക്കി​ലെ മ​ല​യാ​ളി ക്രൈ​സ്‌​ത​വ കൂ​ട്ടാ​യ്‌​മ​യാ​യ സെ​ന്‍റ് തോ​മ​സ് എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പു​തി​യ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.



വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ റ​വ. ഫാ. ​ജോ​ൺ തോ​മ​സ്, റോ​യ് സി. ​തോ​മ​സ്, റ​വ. സാം ​എ​ൻ. ജോ​ഷ്വാ എ​ന്നി​വ​ർ ഫെ​ഡ​റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു. തു​ട​ർ​ന്ന് എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ദ് ​എ​ക്യൂ​മെ​നി​സ്‌​റ്റി​ന്‍റെ എ​ഡി​റ്റ​ർ ഇ​ൻ ചാ​ർ​ജ് തോ​മ​സ് ജേ​ക്ക​ബ് പു​തി​യ ല​ക്ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​ത്തി​ന് മു​ഖ്യാ​തി​ഥി ബി​ഷ​പ്പ് ഡോ. ​ഉ​മ്മ​ൻ ജോ​ർ​ജി​നെ ക്ഷ​ണി​ക്കു​ക​യും ആ​ദ്യ കോ​പ്പി പ്ര​സി​ഡ​ന്‍റ് റ​വ. ഷാ​ജി കൊ​ച്ചു​മ്മ​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്‌​തു.

ഈ​സ്റ്റേ​ൺ ലോം​ഗ് ഐ​ല​ന്‍റി​ലു​ള്ള ശാ​ലേം മാ​ര്‍​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റ​വ. ഷാ​ജി കൊ​ച്ചു​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​മ​ൻ​സ് ഫോ​റം ക​ൺ​വീ​ന​ർ ഷേ​ർ​ലി പ്ര​കാ​ശ് വേ​ദ​വാ​യ​ന ന​ട​ത്തി. എ​ക്യൂ​മെ​നി​ക്ക​ൽ ഗാ​യ​ക​സം​ഘ​വും ശാ​ലേം മാ​ർ​ത്തോ​മ്മ ച​ർ​ച് ഗാ​യ​ക​സം​ഘ​വും ഗാ​ന​ശു​ശ്രു​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.



വി​വി​ധ സ​ഭ​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു റ​വ. ഫാ. ​ജോ​ൺ തോ​മ​സ്, റ​വ. ഫാ. ​ജോ​ർ​ജ് മാ​ത്യു (ഓ​ർ​ത്ത​ഡോ​ക്സ്), റ​വ. സാം ​എ​ൻ. ജോ​ഷ്വാ, റ​വ. ജോ​ൺ ഡേ​വി​ഡ്‌​സ​ൺ (സി​എ​സ്‌​ഐ), റ​വ. ഷാ​ജി കൊ​ച്ചു​മ്മ​ൻ, റ​വ. വി.​ടി. തോ​മ​സ്, റ​വ. പി.​എം. തോ​മ​സ്, റ​വ. ജെ​സ്. എം. ​ജോ​ർ​ജ് (മാ​ർ​ത്തോ​മ്മ) എ​ന്നീ വൈ​ദീ​ക​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.



എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ​ൺ തോ​മ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ തോ​മ​സ് വ​ർ​ഗീ​സ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ജി​ൻ​സി ബി​നീ​ഷ് തോ​മ​സ് പ​രി​പാ​ടി​യു​ടെ എം​സി​യാ​യി​രു​ന്നു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്