• Logo

Allied Publications

Americas
അരിസോണ ഇന്ത്യൻ നഴ്സസ്‌ അസോസിയേഷൻ അന്താരാഷ്ട്ര നഴ്‌സസ് ദിനമാഘോഷിച്ചു
Share
ഫീനിക്സ്‌: അരിസോണ ഇന്ത്യൻ നഴ്സസ്‌ അസോസിയേഷന്‍റെ (AZINA) ഈ വർഷത്തെ നഴ്സസ് ദിനാഘോഷങ്ങൾ മേയ്‌ 13 ശനിയാഴ്ച വിപുലമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. ചാന്‍റലർ സിറ്റിയിലെ ഇന്‍റർനാഷണൽ അസംബ്ലി ഓഫ്‌ ഗോഡ്‌ ചർച്ചിന്‍റെ ഹാളാണ് ആഘോഷ പരിപാടികൾക്ക് വേദിയായത്.

ചാന്‍റലർ സിറ്റി മേയർ കെവിൻ ഹാർട്കെ അധ്യക്ഷപദം അലങ്കരിച്ച ചടങ്ങിൽ കൗൺസിൽ അംഗമായ ക്രിസ്റ്റിൻ എല്ലിസ്‌, അരിസോണ സ്റ്റേറ്റ്‌ യുണിവേഴ്സിറ്റി ഡീൻ ആൻഡ്‌ പ്രഫസർ ഡോ. ജീൻ കാർഷ്മർ, കൊറിയൻ അമേരിക്കൻ നഴ്സസ്‌ അസോസിയേഷൻ എക്സിക്യുട്ടീവ്‌
ഡയറക്‌ടർ ഡോ. സൺ ജോൺസ്‌, ഇന്‍റർനാഷണൽ അസംബ്ലി ഓഫ്‌ ഗോഡ്‌ ചർച്ചിന്‍റെ പാസ്റ്റർ ഡോ. റോയ്‌ ചെറിയാൻ എന്നിവർ അതിഥികളായിരുന്നു.

കെരൺ കോശി പ്രാർഥനാ ഗാനവും, ഓസ്റ്റിൻ ബിനു, അനിത ബിനു (അസീന ട്രഷറർ ) എന്നിവർ ചേർന്ന് അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയഗാനങ്ങളും ആലപിച്ചു. തുടർന്ന് മുഖ്യ
അതിഥികൾ ചേർന്ന് നിലവിളക്കു തെളിയിച്ചതോടെ ഈ വർഷത്തെ നഴ്സസ് ദിനാഘോഷങ്ങൾക്ക് ഔപചാരികമായ തുടക്കമായി.

സംഘടനയുടെ പ്രസിഡന്‍റ് എലിസബത്ത്‌ സുനിൽ സാം സ്വാഗതം ആശംസിച്ചതോടൊപ്പം സംഘടനയുടെ ഇതുവരെയുള്ള വളർച്ചയുടെ നാൾവഴികളെക്കുറിച്ചും, പ്രവർത്തങ്ങളെക്കുറിച്ചും സദസ്സിനു വിശദീകരിച്ചു. മേയർ കെവിൻ ഹാർട്‌കെ തന്‍റെ അധ്യക്ഷപ്രസംഗത്തിൽ അസീനയുടെ പ്രവർത്തനങ്ങളെ ശ്ലാഘിക്കുകയും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുന്നതോടൊപ്പം എല്ലാവിധ സഹായ സഹകരണവും വാഗ്ദാനം ചെയ്യുകയും ഉണ്ടായി.
തുടർന്ന് ക്ഷണിക്കപ്പെട്ട അതിഥികൾ വളരെ പ്രചോദനാത്മകമായ രീതിയിൽ നഴ്സസ്‌ ദിനസന്ദേശങ്ങൾ നൽകി.

അസീനയുടെ ഈ വർഷത്തെ നഴ്സിംഗ്‌ എക്സലൻസ്‌ അവാർഡ്‌ ഡോ. അമ്പിളി ഉമയമ്മ, ഡോ. ഗിരിജ മേനോൻ എന്നിവർക്ക് സമ്മാനിച്ചു. നഴ്സിംഗ്‌ മേഖലയിൽ അവർ ചെയ്തിട്ടുള്ള
പ്രവർത്തനമികവിനുള്ള അംഗീകാരമായാണ് ഈ അവാർഡ് നൽകപ്പെടുന്നത്. ഡോ. അമ്പിളി അസീനയുടെ സ്ഥാപക പ്രസിഡന്റും ഇപ്പോഴത്തെ അഡ്വൈസറി ബോർഡ്‌ മെംബറുമാണ്‌. ഡോ. ഗിരിജ മേനോൻ അസീന യുടെ മുൻ ഇവന്റ്‌ കമ്മിറ്റി ചെയറായി പ്രവർത്തിച്ചിട്ടുണ്ട്. അസീനയുടെ
ഈ വർഷത്തെ ‘സ്റ്റുഡന്റ്‌ സ്കോളർഷിപ്പ് അവാർഡിന് അർഹയായത്‌ മേരി മിനു ജോജിയാണ്‌.

മാസ്റ്റേഴ്സ്‌ ഇൻ നഴ്സ്‌ പ്രാക്ടീഷണർ കോഴ്സ്‌ ചെയ്യുന്ന മിനു അസീനയുടെ മുൻ മെംബർഷിപ്പ്‌ ചെയർ ആയിരുന്നു. സാറാമ്മ മാത്യുവിനെ ‘ലൈഫ്റ്റൈം അച്ചീവ്‌മന്റ്‌’ അവാർഡ്‌ നൽകി ആദരിച്ചു. ഇൻഡ്യൻ നഴ്സസിന്റെ നാഷനൽ സംഘടനയായ നോർത്ത് അമേരിക്കൻ ഇന്ത്യൻ നഴ്സസ് അസോസിയേഷ ന്റെ (നൈന) "മേയ്ക്‌ എ ഡിഫറെൻസ്‌" നഴ്സസ്‌ അവാർഡ്‌ കരസ്ഥമാക്കിയ അസീനയുടെ ഇവന്റ്‌ ആൻഡ്‌ അവാർഡ്‌ കമ്മിറ്റി ചെയർ സുമ ജേക്കബിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി അസീന ഭാരവാഹികൾ അറിയിച്ചു.

വൈസ്‌ പ്രസിഡന്റ്‌ ലക്ഷ്മി നായറുടെ നേതൃത്വത്തിൽ "അസീന മെന്റൽ ഹെൽത്‌ ഇനിഷിയറ്റിവ്‌ " (AMHI) എന്ന പുതിയ ഒരു സംരംഭം കുട്ടികൾക്കുവേണ്ടി തുടക്കം കുറിച്ചു. കുട്ടികളുടെ
മാനസീകാരോഗ്യത്തിന്‌ മുൻഗണന നൽകേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി മാതാപിതാക്കളെയും കുട്ടികളെയും ബോധവാന്മാരാക്കുന്ന ഒരു ലഘു നാടകം യൂത്ത്‌ ചാംബിയൻസ്‌ അവതരിപ്പിച്ചു. ആമി(AMHI) ലീഡേഴ്സും വോളന്‍റിയേഴ്സും മേയ്‌ 6 നു ഫീനിക്സ്‌ സ്റ്റീൽ ഇൻഡ്യൻ സ്കൂൾ പാർക്കിൽ സംഘടിപ്പിച്ച അവെയർനസ്‌ പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

കെയർ ഹോമുകളിൽ സീനിയർ സിറ്റിസൺസിന്റെ ജീവിതത്തെ മെച്ചപ്പെടുത്താൻ സഹായമാകുന്ന " കെയർ ജീനി" എന്ന പുതിയ സംരംഭത്തെ ചെറിയാൻ ജേക്കബ്‌ അവതരിപ്പിച്ചു. അസീന സെക്രട്ടറി അൻജു രസ്തോഗി ഈ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും
കൃതഞ്ഞത രേഖപ്പെടുത്തി. തുടർന്ന് അസീനയുടെ ഭാരവാഹികൾ കേക്ക്‌ മുറിച്ച്‌ അസീന ജന്മദിനം ആഘോഷിച്ചു. റാഫിൾ റ്റിക്കറ്റ്‌ വിന്നേഴ്സിനു മസാല കോഫീ മുസിക്കൽ ഷോയിലേക്കുള്ള ടിക്കറ്റുകളും കെയർ ജീനിയുടെ പ്രോഡക്റ്റും സമ്മാനിച്ചു. വോളന്റിയറിംഗ്‌ ചെയ്ത യൂത്തിനു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. തുടർന്ന് ലഘുഭക്ഷണത്തോടെ ഈ വർഷത്തെ നഴ്സിംഗ് ദിനാഘോഷങ്ങൾക്ക് സമാപനമായി.

സാൻ ഹൊസെയിൽ മിഷൻ ലീഗിന് നവനേതൃത്വം.
കാ​ലി​ഫോ​ർ​ണി​യ: സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ഇ​ട​വ​ക​യി​ലെ ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗി​ന് ന​വ നേ​തൃ​ത്വം.
ജോ ​ബൈ​ഡ​നെ ഫോ​ണി​ൽ വി​ളി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: സ്ഥാ​ന​മൊ​ഴി​യു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ‌​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഫോ​ണി​ൽ സം​സാ​രി​ച്ചു.
മി​സ് ഇ​ന്ത്യ യു​എ​സ്എ കി​രീ​ടം കെ​യ്റ്റ്ലി​ന്.
വാഷിംഗ്ടൺ​: ന്യൂ​ജ​ഴ്സി​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ കെ​യ്റ്റ്ലി​ൻ സാ​ന്ദ്ര നീ​ൽ മി​സ് ഇ​ന്ത്യ യു​എ​സ്എ ആ​യി തെര​ഞ്ഞെ​ട
കാലി​ഫോ​ർ​ണി​യ​യി​ൽ പ​ക്ഷി​പ്പ​നി വ്യാ​പ​കം; സം​സ്ഥാ​ന​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.
കാലി​ഫോ​ർ​ണി​യ: പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ലി​ഫോ​ർ​ണി​യ സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.
അ​പ​ക​ട​ദൃ​ശ്യം ചി​ത്രീ​ക​രി​ച്ച സ്ത്രീ​യെ അ​റ​സ്റ്റ് ചെ​യ്ത് ​പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി.
ഫോ​ർ​ട്ട് വ​ർ​ത്ത്: അ​പ​ക​ട​ദൃ​ശ്യം വി​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യ സ്ത്രീ​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നി​ടെ അ​മി​ത​ബ​ലം പ്ര​യോ​ഗി​ച്ച​തി​ന് പോ​ലീ​സ് ഉ​ദ്