• Logo

Allied Publications

Americas
രാ​ഹു​ൽ ഗാ​ന്ധി​യു​ടെ യു​എ​സ് സ​ന്ദ​ർ​ശ​നം: ഒ​രു​ക്ക​ങ്ങ​ൾ അ​ന്തി​മ​ഘ‌​ട്ട​ത്തി​ലെ​ന്ന് സാം ​പി​ട്രോ​ഡ
Share
ന്യൂ​യോ​ർ​ക്ക്: മേ​യ് അ​വ​സാ​നം അ​മേ​രി​ക്ക‌​യി​ലെ​ത്തു​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ വ​ര​വേ​ൽ​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ സാം ​പി​ട്രോ​ഡ. സാ​ൻ​ഫ്രാ​ൻ​സി​സ്കോ, വാ​ഷിം​ഗ്ട​ൺ ഡി​സി, ന്യൂ​യോ​ർ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് രാ​ഹു​ൽ ഗാ​ന്ധി അ​മേ​രി​ക്ക‌​യി​ലെ​ത്തു​ന്ന​ത്.

സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, ടെ​ക് സം​രം​ഭ​ക​ർ, സി​വി​ൽ സൊ​സൈ​റ്റി, ബി​സി​ന​സ്, മാ​ധ്യ​മ​ങ്ങ​ൾ, രാ​ഷ്ട്രീ​യ​ക്കാ​ർ, നേ​താ​ക്ക​ൾ എ​ന്നി​വ​രു​മാ​യി രാ​ഹു​ൽ സം​സാ​രി​ക്കും. സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ലും ന്യൂ​യോ​ർ​ക്കി​ലും അ​ദ്ദേ​ഹം പ്ര​വാ​സി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ​ന്ദ​ർ​ശ​നം പ്ര​വാ​സി​ക​ളെ ഊ​ർ​ജ​സ്വ​ല​രാ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യു​എ​സ്എ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് എ​ബ്ര​ഹാം പ​റ​ഞ്ഞു. യു​എ​സി​ലെ എ​ൻ​ആ​ർ​ഐ​ക​ൾ​ക്ക് രാ​ഹു​ലു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന് മൊ​ഹീ​ന്ദ​ർ സിം​ഗ് ഗി​ൽ​സി​യാ​ൻ അ​റി​യി​ച്ചു.

ജൂ​ൺ നാ​ലി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലെ ജാ​വി​റ്റ്സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ‌​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് www.rgvisitusa.comൽ ​ര​ജി​സ്റ്റ​ർ ചെ​യ്യാം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 646 732 5119, 917 749 8769, 848 256 3381, 201 421 5303, 917 544 4137 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കു​ക അ​ല്ലെ​ങ്കി​ൽ iocusaorg@gmail.com എ​ന്ന വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടു​ക.

ര​ണ്ടു വ​യ​സു​കാ​ര​ൻ കാ​ഞ്ചി വ​ലി​ച്ചു; ബെ​ഡി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന അ​മ്മ വെ​ടി​യേ​റ്റു മ​രി​ച്ചു.
കലി​ഫോ​ര്‍​ണി​യ: ര​ണ്ടു വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ കൈ​യി​ലി​രു​ന്ന തോ​ക്കി​ൽ​നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ് അ​മ്മ മ​രി​ച്ചു.
പ​ക്ഷി ഇ​ടി​ച്ച് യു​എ​സ് വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ചു, ഉ​ട​ൻ തി​രി​ച്ചി​റ​ക്കി.
ന്യൂ​യോ​ർ​ക്ക്: എ​ഞ്ചി​നി​ൽ പ​ക്ഷി ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്നു തീ​പി​ടി​ച്ച അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി
ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം: ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ താ​നേ​ദ​ർ രം​ഗ​ത്ത്.
ഡെ​ട്രോ​യി​റ്റ്: ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം ഇ​ല്ലാ​താ​ക്കാ​നു​ള്ള നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ പ​ദ്ധ​തി​ക്കെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ
യു​എ​സ് എം​ബ​സി "നെ​ക്‌​സ​സ്' ബി​സി​ന​സ് ഇ​ൻ​കു​ബേ​റ്റ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി: സ്റ്റാ​ർ​ട്ട​പ്പ് ക​മ്പ​നി​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു.
ചെ​ന്നൈ: ന്യൂ​ഡ​ൽ​ഹി​യി​ലെ അ​മേ​രി​ക്ക​ൻ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​മു​ഖ ബി​സി​ന​സ് ഇ​ൻ​കു​ബേ​റ്റ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​യ "നെ​ക്സ​സ്
വോ​യ്‌​സ് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ ഡ​യ​റ​ക്‌​ട​റാ​യി കാ​രി ലേ​ക്കി​നെ തെ​ര​ഞ്ഞെ​ടു​ത്തു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: മു​ൻ വാ​ർ​ത്താ അ​വ​താ​ര​ക​യും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കാ​രി​യു​മാ​യ കാ​രി ലേ​ക്കി​നെ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട