• Logo

Allied Publications

Europe
പാ​ത്രി​യ​ര്‍​ക്കീ​സ് ബാ​വ യു​കെ ഭ​ദ്രാ​സ​ന​ത്തി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി
Share
ല​ണ്ട​ന്‍: ആ​ക​മാ​ന യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ന്‍ മോ​റാ​ന്‍ മോ​ര്‍ ഇ​ഗ്നാ​ത്തി​യോ​സ് അ​പ്രേം ര​ണ്ടാ​മ​ന്‍ പാ​ത്രി​യ​ര്‍​ക്കീ​സ് ബാ​വ​യു​ടെ സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​യി. ബാ​വ മേയ് 11 മു​ത​ല്‍ 15 വ​രെ​യാ​ണ് യു​കെ ഭ​ദ്രാ​സ​നം സ​ന്ദ​ര്‍​ശി​ച്ച​ത്.

ഇംഗ്ലണ്ടി​ലെ മാ​ഞ്ച​സ്റ്റർ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് എ​ത്തി​യ പ​രി​ശു​ദ്ധ പി​താ​വി​ന് മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും, എം​എ​സ്ഒ​സി യു​കെ കൗ​ണ്‍​സി​ലും, മാ​ഞ്ച​സ്റ്റ​ര്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ സ്വീ​ക​ര​ണം ന​ല്‍​കി. വെള്ളിയാഴ്ച ​പ​രി​ശു​ദ്ധ പി​താ​വ് മാ​ഞ്ച​സ്റ്റർ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ര്‍​ത്ത​ഡോ​ക്സ് ഇ​ട​വ​കാം​ഗ​ങ്ങ​ളു​മാ​യി സ്നേ​ഹ സം​ഗ​മം ന​ട​ത്തി.

യു​കെ​യി​ലെ സ​ഭ​യു​ടെ 36 പ​ള്ളി​ക​ളി​ല്‍ നി​ന്നു​മു​ള്ള ആ​ത്മീ​യ മ​ക്ക​ള്‍​ക്കാ​യി മേ​യ് 13 ശ​നി​യാ​ഴ്ച യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ബോ​ള്‍​ട്ട​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ച വി​ശു​ദ്ധ മ​ദ്ബ​ഹാ​യി​ല്‍ പ​രി​ശു​ദ്ധ പി​താ​വി​ന്‍റെ മു​ഖ്യ​കാ​ര്‍​മ്മി​ക​ത്വ​ത്തി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​ത്തോ​ടെ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു.



മ​ല​ങ്ക​ര​യി​ല്‍ നി​ന്നും എ​ത്തി​ച്ചേ​ര്‍​ന്ന അ​ഭി​വ​ന്ദ്യ പി​താ​ക്ക​മാ​രാ​യ ഡോ. ​ജോ​സ​ഫ് മാ​ര്‍ ഗ്രീ​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലി​ത്ത, ഡോ. ​കു​ര്യാ​ക്കോ​സ് മാ​ര്‍ തേ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലി​ത്ത, ഡോ. ​മാ​ത്യൂ​സ് മാ​ര്‍ അ​ന്തീ​മോ​സ് മെ​ത്രാ​പ്പോ​ലി​ത്ത,യുകെ പാ​ത്രി​യാ​ര്‍​ക്ക​ല്‍ വി​കാ​രി അ​ഭി​വ​ന്ദ്യ മോ​ര്‍ ഒ​സ്താ​ത്തി​യോ​സ് ഐ​സ​ക് മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​ര്‍ സ​ഹ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.ഭ​ദ്രാ​സ​ന​ത്തി​ലെ വൈ​ദി​ക​ര്‍,കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍,ഭ​ക്ത സം​ഘ​ട​ന​ക​ള്‍ തു​ട​ങ്ങി ഏ​ക​ദേ​ശം ര​ണ്ടാ​യി​ര​ത്തി​ല്‍ അ​ധി​കം വി​ശ്വാ​സി​ക​ള്‍ വി ​കു​ര്‍​ബാ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

ശനിയാഴ്ച ​വൈ​കി​ട്ട് നാലിന് പു​തി​യ​താ​യി പ​ണി ക​ഴി​പ്പി​ച്ച മാ​ഞ്ച​സ്റ്റ​ര്‍ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള​ളി​യു​ടെ വി​ശു​ദ്ധ മൂ​റോ​ന്‍ അ​ഭി​ഷേ​ക കൂ​ദാ​ശ പ​രി​ശു​ദ്ധ പാ​ത്രി​യ​ര്‍​ക്കീ​സ് ബാ​വ​യു​ടെ മു​ഖ്യ കാ​ര്‍​മി​ക​ത​ത്വ​ത്തി​ല്‍ ന​ട​ത്തി.

ഞാ​യ​റാ​ഴ്ച പ​രി​ശു​ദ്ധ പി​താ​വി​ന്‍റെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബാന അ​ര്‍​പ്പി​ച്ചു.​തു​ട​ര്‍​ന്ന് പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി. വൈ​കി​ട്ട് പ​രി​ശു​ദ്ധ പി​താ​വിന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ എം​എ​സ്ഒ​സി യു​കെ കൗ​ണ്‍​സി​ല്‍ യോ​ഗം ചേ​ര്‍​ന്നു. തിങ്കളാഴ്ച സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കി ബാ​വ നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങി.

ഭ​ദ്രാ​സ​ന​ത്തി​ലെ വൈ​ദി​ക​രും കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളും, വി​വി​ധ ക​മ്മി​റ്റി​ക​ളും മാ​ഞ്ചെ​സ്റ്റർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ ക​മ്മി​റ്റി​ക​ളും ച​ട​ങ്ങു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.