• Logo

Allied Publications

Americas
ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന നി​മി​ഷം; മ​ല​യാ​ളി പൈ​തൃ​ക മാ​സ​മാ​യി "മേ​യ്'​യെ പ്ര​ഖ്യാ​പി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: മേ​യ് മാ​സത്തെ മ​ല​യാ​ളി പൈ​തൃ​ക മാ​സ​മാ​യി പ്ര​ഖ്യാ​പി​ച്ച് ന്യൂ​യോ​ർ​ക്ക്. സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സി​ന്‍റെ പ്ര​മേ​യ​ത്തി​ന്മേ​ലാ​ണ് പ്ര​ഖ്യാ​പ​നം.

ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ലും സ്റ്റേ​റ്റി​ന്‍റെ​യും സി​റ്റി​യു​ടെ​യും പ്ര​മു​ഖ സ്ഥാ​ന​ങ്ങ​ളി​ലും വി​വി​ധ സേ​വ​ന രം​ഗ​ങ്ങ​ളി​ലും മ​ല​യാ​ളി​ക​ളു​ടെ സാ​ന്നി​ധ്യ​വും സേ​വ​ന​വും എ​ടു​ത്തു​പ​റ​ഞ്ഞാ​ണു മേ​യ് മാ​സത്തെ മ​ല​യാ​ളി മാ​സ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന പ്ര​മേ​യം സെ​ന​റ്റ​ർ സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് സെ​ന​റ്റ് അം​ഗ​ങ്ങ​ൾ ഒ​ന്ന​ട​ങ്കം ഇ​തി​നെ പി​ന്താ​ങ്ങി. 2023 മേ​യ് മാ​സം മ​ല​യാ​ളി പൈ​തൃ​ക മാ​സ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നാ​യി ഗ​വ​ർ​ണ​ർ കാ​ത്തി ഹൊ​ക്കു​ൾ താ​ത്പ്പ​ര്യ​പ്പെ​ട​ണം എ​ന്നാ​ണ് സ്റ്റേ​റ്റ് ഗ​വ​ർ​ണ്ണ​ർ കാ​ത്തി ഹോ​ക്കി​ളി​നു കൊ​ടു​ത്ത പ്ര​മേ​യ​ത്തി​ൽ (ലെ​ജി​സ്ലേ​റ്റീ​വ് റെ​സൊ​ല്യൂ​ഷ​ൻ) പ​റ​ഞ്ഞ​ത്.



കെ​വി​ന്‍റെ ഉ​പ​ദേ​ശ​ക സ​മി​തി​യി​ലെ അം​ഗം കൂ​ടി​യാ​യ അ​ജി​ത് കൊ​ച്ചൂ​സ് എ​ന്ന അ​ജി​ത് എ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നു ഡ​സ​നോ​ളം മ​ല​യാ​ളി​ക​ൾ പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

2012ലെ ​സെ​ൻ​സ​സ് അ​നു​സ​രി​ച്ച് അ​മേ​രി​ക്ക​യി​ൽ ആ​കെ 6,44,097 മ​ല​യാ​ളി​ക​ൾ കു​ടി​യേ​റി​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​വ​രി​ൽ ഏ​റ്റ​വും അ​ധി​കം പേ​രും താ​മ​സി​ക്കു​ന്ന​ത് ന്യൂ​ജ​ഴ്സി​യി​ലെ ബെ​ർ​ഗെ​ൻ കൗ​ണ്ടി​യി​ലും ന്യൂ​യോ​ർ​ക്കി​ലെ റോ​ക്‌​ലാ​ൻ​ഡ് കൗ​ണ്ടി​യി​ലും ആ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

പ്ര​സ്തു​ത വം​ശ​ജ​രു​ടെ ഈ ​രാ​ജ്യ​ത്തി​നു​ള്ള സം​ഭാ​വ​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്തും അ​മേ​രി​ക്ക​ക്കാ​രു​ടെ ന​ല്ല ഭാ​വി​ക്കാ​യു​ള്ള മ​ല​യാ​ളി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​നി​ച്ചും മേ​യ് മാസത്തെ ന്യൂ​യോ​ർ​ക്ക് സം​സ്ഥാ​ന​ത്ത് മ​ല​യാ​ളി​ക​ളു​ടെ മാ​സ​മാ​യി പ്ര​ഖ്യാ​പി​ക്കു​വാ​നാ​ണ് നി​യ​മ​നി​ർ​മ്മാ​ണ സ​ഭാ ഗ​വ​ർ​ണ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്‌.

മ​ല​ങ്ക​ര ആ​ർ​ച്ച് ഡി​യോ​സി​സ് ഓ​ഫ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ ച​ർ​ച്ച് ഇ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ആ​ർ​ച്ച് ബി​ഷ​പ്പ് അ​ഭി​വ​ന്ദ്യ മോ​ർ തീ​ത്തൂ​സ് എ​ൽ​ദോ തി​രു​മേ​നി​യു​ടെ ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ് ഹാ​ളി​നു​ള്ളി​ലെ മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലു​മു​ള്ള പ്രാ​ർ​ഥ​ന​യും ഭ​ര​ണാ​ധി​കാ​രി​ക​ളോ​ടും പ്ര​ത്യേ​കി​ച്ച് ഗ​വ​ർ​ണ​ർ കാ​ത്തി​യോ​ടും സെ​ന​റ്റ​ർ കെ​വി​നോ​ടു​മു​ള്ള മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ക​ട​പ്പാ​ടും ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ്രാ​രം​ഭ പ്ര​സ്താ​വ​ന​യും മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​നം ന​ൽ​കി​യ മു​ഹൂ​ർ​ത്ത​ങ്ങ​ളാ​യി​രു​ന്നു.



മ​ല​യാ​ളി​ക​ളെ സം​ഘ​ടി​പ്പി​ച്ച് സെ​ന​റ്റ് ഹാ​ളി​ൽ എ​ത്തി​ച്ച അ​ജി​ത് എ​ബ്ര​ഹാം, ഗ​വ​ർ​ണ​റു​ടെ ഏ​ഷ്യ​ൻ ക​മ്യൂ​ണി​റ്റി അ​ഫ​യേ​ഴ്സ് ഡ​യ​റ​ക്ട​ർ ബ​ഫ​ലോ​യി​ൽ നി​ന്നു​ള്ള സി​ബു നാ​യ​ർ എ​ന്നി​വ​ർ​ക്കും വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ​ക്കും കെ​വി​ൻ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ പ്ര​ത്യേ​കം ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​യോ​ർ​ക്ക് പ്ര​സി​ഡ​ന്‍റ് ഡോ.അ​ന്ന ജോ​ർ​ജ്, ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ലീ​ല മാ​രേ​ട്ട്, ക​ലാ​വേ​ദി സം​ഘ​ട​ന​യു​ടെ ചെ​യ​ർ​മാ​ൻ സി​ബി ഡേ​വി​ഡ്, വൈ​സ്‌​മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റീ​ജ​ന​ൽ ഡ​യ​റ​ക്‌ട​ർ കോ​ര​സ​ൺ വ​ർ​ഗീ​സ്, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും സെ​ന്‍റ് തോ​മ​സ് എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ന്‍റെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ മാ​ത്യു​ക്കു​ട്ടി ഈ​ശോ, കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോസി​യേ​ഷ​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് റെ​ജി കു​രി​യ​ൻ, എ​ഫ് ബീ​മാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മേ​രി ഫി​ലി​പ്പ്, ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ക​മ്മി​റ്റി അം​ഗം ഏ​ലി​യാ​മ്മ അ​പ്പു​കു​ട്ട​ൻ, വേ​ൾ​ഡ് യോ​ഗ ക​മ്യൂണി​റ്റി ചെ​യ​ർ​മാ​ൻ ഗു​രു​ജി ദി​ലീ​പ്‌​കു​മാ​ർ ത​ങ്ക​പ്പ​ൻ, കൊ​ട്ടി​ലി​യ​ൻ റ​സ്റ്റോ​റ​ന്‍റ് ഉ​ട​മ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​നും സെ​ന​റ്റ​ർ കെ​വി​ന്‍റെ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​വും കൂ​ടി​യാ​യ അ​ജി​ത് എ​ബ്ര​ഹാം (അ​ജി​ത് കൊ​ച്ചൂ​സ്) സി​റ്റി​യി​ലെ പ്ര​മു​ഖ ഐ​ടി വി​ദ​ഗ്ധ​നും ന​സോ യൂ​ണി​വേ​ഴ്സി​റ്റി മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗവും കൂ​ടി​യാ​ണ്.

അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5