ന്യൂയോർക്ക്: ഫോമാ കൾച്ചറൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മദേഴ്സ് ഡേ സ്പെഷ്യൽ മ്യൂസിക് നൈറ്റ് അമ്മമാർക്ക് നവ്യാനുഭവമായി.
മേയ് 14ന് വെകുന്നേരം അരങ്ങേറിയ മദേഴ്സ് ഡേ ആഘോഷങ്ങളിൽ പ്രശസ്ത സിനിമാ താരം ശ്വേതാ മേനോൻ മുഖ്യാതിഥിയായിരുന്നു. മിസോറി മേയർ റോബിൻ ഇലക്കാട്ട് പ്രത്യേക ക്ഷണിതാവായിരുന്നു. ഫോമാ കൾച്ചറൽ കമ്മിറ്റി ചെയർമാൻ ബിജു തുരുത്തിമാലിൽ എല്ലാവർക്കും സ്വാഗതമാശംസിച്ചു.
അമേരിക്കയിൽ ജനിച്ച് വളർന്ന ഒൻപത് കുട്ടികളുടെ ഗാനങ്ങളായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം. റിയാനാ ഡാനിഷ്, മാളവിക ബ്രിജേഷ്, നിവേദ് അനൂപ്, ജെറിൻ ജോർജ്, അപർണ ഷിബു, ജെസ്ലിൻ പാമ്പാടി, അശ്വിക അനിൽ നായർ, റേച്ചൽ ഉമ്മൻ, ഋഷി മനോജ് എന്നിവരായിരാണ് ഗാനങ്ങൾ ആലപിച്ചത്.
ചെയർമാൻ ബിജു തുരുത്തിമാലിൽ, വൈസ് ചെയർമാൻ പോൾസൺ കുളങ്ങര നാഷണൽ കമ്മിറ്റി മെമ്പർ തോമസ് ഉമ്മൻ, സെക്രട്ടറി ഡാനിഷ് തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ.
അഷിത ശ്രീജിത്ത്, ജെസി ജോർജ്, ഷീല ഷാജു എന്നിവരായിരുന്നു പരിപാടിയുടെ എംസിമാർ, സാജൻ മോളോപ്ലാക്കൽ ജാക്സൺ പൂയപ്പാടം എന്നിവരായിരുന്നു ടെക്നിക്കൽ ടീം.
ശ്വേതാ മേനോൻ, മേയർ റോബിൻ ഇലക്കാട്ട്, ഫോമാ പ്രസിഡന്റ് ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണികടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളികളം, ജോയിന്റ് സെക്രട്ടറി ഡോ. ജയ്മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജയിംസ് ജോർജ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
കൾച്ചറൽ കമ്മിറ്റി സെക്രട്ടറി ഡാനിഷ് തോമസ് പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിയർപ്പിച്ചു.
|