• Logo

Allied Publications

Americas
കെ​എ​ച്ച്എ​ൻ​എ ഡാ​ളസ് റീ​ജ​ൻ ര​ജി​സ്ട്രേ​ഷ​ന് ആ​രം​ഭം
Share
ഡാ​ള​സ്: ന​വം​ബ​ർ 23 മു​ത​ൽ 25 വ​രെ ഹൂ​സ്റ്റ​ൺ സ​ത്യാ​ന​ന്ദ സ​ര​സ്വ​തി ന​ഗ​റി​ൽ ന​ട​ക്കു​ന്ന ഹി​ന്ദു മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ ഡാ​ള​സ് റീ​ജ​ൻ ര​ജി​സ്ട്രേ​ഷ​ന് ശു​ഭാ​രം​ഭം. 13നു ​ഡാ​ള​സ് ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം കു​റി​ച്ച​ത്.

ഡാ​ള​സ് ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര ഉ​ച്ച പൂ​ജ​ക്കു​ശേ​ഷം, ക്ഷേ​ത്ര തി​രു​മു​റ്റ​ത്ത് ‘പ​റ​യെ​ടു​പ്പോ​ടു’ കൂ​ടി പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

ഓ​ഡി​റ്റോ​റി​യം നി​റ​ഞ്ഞ് ക​വി​ഞ്ഞ ജ​നാ​വ​ലി, ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി അ​മേ​രി​ക്ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​എ​ച്ച്എ​ൻ​എ​യ്ക്കു നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ എ​ല്ലാ മ​ല​യാ​ളി ഹി​ന്ദു കു​ടും​ബ​ങ്ങ​ളെ​യും ഒ​രേ കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്താ​ൻ സാ​ധി​ക്കും എ​ന്ന​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് എ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ജി.​കെ.​പി​ള്ള, സ്ഥാ​പ​ക അ​ധ്യ​ക്ഷ​ൻ കെ.​ജി. മ​ന്മ​ഥ​ൻ നാ​യ​ർ, മു​ൻ പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. നാ​യ​ർ, കെ​എ​ച്ച്എ​സ് ചെ​യ​ർ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ക​ൺ​വെ​ൻ​ഷ​ൻ ചെ​യ​ർ ര​ഞ്ജി​ത്ത് പി​ള്ള, ശാ​ന്ത​മ്മ എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യി നി​ല​വി​ള​ക്ക് കൊ​ളു​ത്തി കെ​എ​ച്ച്എ​ൻ​എ ഡാ​ള​സ് റീ​ജ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​എ​ച്ച്എ​ൻ​എ എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി സ​ഞ്ജീ​വ് ഷ​ണ്മു​ഖം പി​ള്ള സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് കേ​ശ​വ​ൻ നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​പി​ൻ പി​ള്ള, കേ​ര​ള അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, എ​ൻ​എ​സ്എ​സ് നോ​ർ​ത്ത് ടെ​ക്സ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് വി​നു പി​ള്ള തു​ട​ങ്ങി അ​നേ​കം വി​ശി​ഷ്ട വ്യ​ക്തി​ക​ള്‍ ച​ട​ങ്ങി​നു സാ​ക്ഷ്യം വ​ഹി​ച്ചു.

ജി.​കെ.​പി​ള്ള ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന ക​ൺ​വെ​ൻ​ഷ​നി​ലേ​ക്കു ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു. ഈ ​മ​ഹാ​സം​ഗ​മം ഒ​രു വ​ൻ വി​ജ​യ​മാ​ക്കാ​ൻ കെ.​ജി. മ​ന്മ​ഥ​ൻ നാ​യ​ർ, വ​ട​ക്കേ അ​മേ​രി​ക്ക​യി​ലു​ള്ള മ​ല​യാ​ളി ഹി​ന്ദു കു​ടും​ബ​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു.

അ​മേ​രി​ക്ക​യി​ൽ അ​ങ്ങോ​ള​മി​ങ്ങോ​ള​മു​ള്ള കേ​ര​ള ഹി​ന്ദു യു​വ​ത​ല​മു​റ​യു​ടെ കൂ​ട്ടാ​യ്മ വ​ള​ർ​ത്തു​ന്ന​തി​ൽ കെ​എ​ച്ച്എ​ൻ​എ വ​ഹി​ക്കു​ന്ന പ​ങ്കി​നെ​ക്കു​റി​ച്ചു ടി.​എ​ൻ.​നാ​യ​ർ സൂ​ചി​പ്പി​ച്ചു. തു​ട​ർ​ന്ന് സ​ദ​സി​നെ സം​ബോ​ധ​ന ചെ​യ്ത ര​ഞ്ജി​ത്ത് പി​ള്ള, ലിം​ഗ​പ്രാ​യ ഭേ​ദ​മ​ന്യേ അ​മേ​രി​ക്ക​ൻ ഹി​ന്ദു കു​ടും​ബാം​ഗ​ങ്ങ​ളി​ൽ കെ​എ​ച്ച്എ​ൻ​എ ന​ൽ​കു​ന്ന സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മൂ​ല്യ​ങ്ങ​ളു​ടെ സം​ഭാ​വ​ന​യെ കു​റി​ച്ച് വ​ള​രെ വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ച്ചു.



ഹി​ന്ദു വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി​ട്ടു​ള്ള എ​ച്ച് കോ​റി​ന്‍റെ (ഹി​ന്ദു കോ​ർ) പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​മ്പ​ർ ഡോ.​ബി​ജു പി​ള്ള വി​ശ​ദീ​ക​രി​ച്ചു.

തു​ട​ർ​ന്ന് ഡാ​ള​സ് ഫോ​ർ​ട്ട് വോ​ർ​ത്തി​ൽ ക​ലാ​സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ മി​നി ശ്യാം, ​ദി​വ്യ സ​ന​ൽ, രാ​ഖി അ​നൂ​പ്, ദി​വ്യ മേ​നോ​ൻ, ല​ക്ഷ്മി വി​നു, ലി​പ്സ വി​ജ​യ്, അ​ഞ്ജ​ലി ന​ന്ദ​ൻ, അ​ന​ഘ നാ​യ​ർ എ​ന്നി​വ​രെ കെ​എ​ച്ച്എ​ൻ​എ ആ​ദ​രി​ച്ചു.

കെ​എ​ച്ച്എ​ൻ​എ ഡാ​ള​സ് റീ​ജ​ൻ ആ​ദ്യ പ്രീ​മി​യം ര​ജി​സ്ട്രേ​ഷ​ൻ ഫോം ​കെ.​ജി. മ​ന്മ​ഥ​ൻ നാ​യ​ർ, ടി.​എ​ൻ. നാ​യ​ർ, രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​രി​ൽ നി​ന്നും ജി.​കെ.​പി​ള്ള സ്വീ​ക​രി​ച്ചു.

സ​ജി നാ​യ​ർ, സ​ന്തോ​ഷ് കു​മാ​ർ, സ​തീ​ഷ് ച​ന്ദ്ര​ൻ, ര​വീ​ന്ദ്ര​ൻ നാ​യ​ർ, അ​രു​ൺ വി​ദ്യാ​ധ​ര​ൻ, സു​ഗ​ത​ൻ മാ​ലോ​ഡ്, ജ്യോ​തി​ക് ത​ങ്ക​പ്പ​ൻ, മ​നോ​ജ് കു​മാ​ർ, രാ​കേ​ഷ് സി, ​ശാ​ന്ത​മ്മ നാ​യ​ർ, സ​ച്ചി​ൻ ത​ങ്ക​ച്ച​ൻ, വി​പി​ൻ പി​ള്ള തു​ട​ങ്ങി​യ പ്ര​മു​ഖ​രും ര​ജി​സ്ട്രേ​ഷ​ൻ ഫോം ​സ​മ​ർ​പ്പി​ച്ച​വ​രി​ൽ​പ്പെ​ടും.

ക​ൺ​വെ​ൻ​ഷ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ശോ​ക​ൻ കേ​ശ​വ​ൻ, ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗം അ​നി​ൽ ആ​റ​ന്മു​ള, പൊ​ങ്കാ​ല കോ ​ചെ​യ​ർ ഗി​രി​ജ ബാ​ബു, പ്രോ​സ​ഷ​ൻ ചെ​യ​ർ അ​നി​ത മ​ധു, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​മ്പ​ർ സു​ജി വാ​സ​വ​ൻ, ര​ജി​സ്ട്രേ​ഷ​ൻ ചെ​യ​ർ സു​ബി​ൻ, പ്ര​തീ​ഷ​ൻ പ​ന​ഞ്ചേ​രി, എ​ന്നി​വ​രും പ​രി​പാ​ടി​ക​ളി​ൽ സാ​ന്നി​ധ്യ​മാ​യി. ര​വി എ​ട​ത്വ, ബോ​ബി റെ​റ്റി​ന, സൂ​ര്യ എ​ന്നി​വ​ർ ശു​ഭാ​രം​ഭ​ത്തി​ൽ മീ​ഡി​യ സാ​ന്നി​ധ്യ​മാ​യി.



ഹൃ​ദ്യ​വും ഗം​ഭീ​ര​വു​മാ​യി ശു​ഭാ​രം​ഭം ന​ട​ത്തു​ന്ന​തി​നാ​യി കെ​എ​ച്ച്എ​ൻ​എ ഡാ​ള​സ് ടീം ​നേ​തൃ​നി​ര​യി​ലു​ള്ള അ​നൂ​പ് ര​വീ​ന്ദ്ര​നാ​ഥ്, രാ​ഖി അ​നൂ​പ്, ഹി​മ ര​വീ​ന്ദ്ര​നാ​ഥ്, ര​മേ​ശ്, വി​നീ​ത പ്ര​ശാ​ന്ത്, പൂ​ർ​ണി​മ രാ​ഗേ​ഷ്, മ​നോ​ജ് കു​മാ​ർ, രാ​ഗേ​ഷ്, പ്ര​ശാ​ന്ത്, ദി​വ്യ മേ​നോ​ൻ, ജ്യോ​തി​ക് എ​ന്നി​വ​ർ വ​ഹി​ച്ച പ​ങ്കു സ്തു​ത്യ​ർ​ഹ​മാ​ണെ​ന്നു കെ​എ​ച്ച്എ​ൻ​എ എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി സ​ഞ്ജീ​വ് ഷ​ണ്മു​ഖം പി​ള്ള അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക്ഷ​ണം സ്വീ​ക​രി​ച്ച എ​ത്തി​ച്ചേ​ർ​ന്ന എ​ല്ലാ വി​ശി​ഷ്ട വ്യ​ക്തി​ക​ൾ​ക്കും അ​നൂ​പ് ര​വീ​ന്ദ്ര​നാ​ഥ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. പ​രി​പാ​ടി​ക​ൾ​ക്ക് തി​ര​ശീ​ല ഇ​ട്ടു കൊ​ണ്ട് രൂ​പേ​ഷ് കു​മാ​ർ, അ​യ്യ​പ്പ​ൻ കു​ട്ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ ന​ട​ന്ന ചെ​ണ്ട​മേ​ളം കേ​ര​ള ഹി​ന്ദു ക്ഷേ​ത്ര പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ഒ​രു ഓ​ര്‍​മ പു​തു​ക്ക​ല്‍ ആ​യി മാ​റി.

"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്