• Logo

Allied Publications

Middle East & Gulf
വനിതാവേദി കുവൈറ്റ്‌ "കനിവ് 2023' 19ന്
Share
കുവൈറ്റ് സിറ്റി: കുവൈറ്റിലെ വനിതകളുടെ പൊതുകൂട്ടായ്മയായ വനിതാവേദി കുവൈറ്റിന്‍റെ ഈ വർഷത്തെ സാംസ്കാരിക പരിപാടി "കനിവ് 2023' വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നു മുതൽ അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽവച്ചു നടക്കപ്പെടും. ആഘോഷപരിപാടികളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായയെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പരിപാടിയുടെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനത്തിൽ വനിതാകമ്മിഷൻ അധ്യക്ഷ പി സതീദേവി മുഖ്യാതിഥിയായി പങ്കെടുക്കും. പ്രശസ്ത നർത്തകി മൻസിയ വിപിയും, വയലിനിസ്റ്റ് ശ്യാം കല്യാണും ചേർന്ന് അവതരിപ്പിക്കുന്ന കലാവിരുന്ന്‌ സാംസ്കാരിക മേളയുടെ ഭാഗമായി ഉണ്ടായിരിക്കും.

കുവൈറ്റിലെ വിവിധ സംഘടനകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള നാടൻപാട്ടു മത്സരത്തോടെയാണ് ആഘോഷപരിപാടികൾ ആരംഭിക്കുക. തുടർന്ന്, വനിതാവേദിയുടെ വിവിധ യൂണിറ്റുകളിലെ അംഗങ്ങളുടെ വ്യത്യസ്ത കലാപരിപാടികൾ മേളയുടെ ഭാഗമായി അരങ്ങേറും.

കഴിഞ്ഞ 23 വർഷമായി വനിതാവേദി നടത്തികൊണ്ടിരിക്കുന്ന കലാസംസ്കാരിക സാമൂഹ്യ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് "കനിവ് 2023' സംഘടിപ്പിക്കുന്നത്. കുവൈറ്റിലും നാട്ടിലും വിവിധജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിവരുന്ന വനിതാവേദി കുവൈറ്റ്‌, ഈ സംസ്കാരികമേളയുടെ ഭാഗമായും ജീവകാരുണ്യപ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തും.

വേറിട്ടപ്രവർത്തനങ്ങൾ വഴി കുവൈറ്റ്‌ മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമായി മാറിയ വനിതാവേദിയുടെ പ്രവർത്തനങ്ങൾക്കും കനിവ് 2023 സാംസ്കാരിക മേളക്കും സമൂഹത്തിന്റെ നിർലോഭമായ പിന്തുണ ലഭിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.

പ്രസിഡന്‍റ് അമീന അജ്നാസ് , ജനറൽ സെക്രട്ടറി ആശാലത ബാലകൃഷ്ണൻ, ജനറൽ കൺവീനർ ബിന്ദു ദിലീപ്, ട്രഷറർ അഞ്ജന സജി, വൈസ്പ്രസിഡന്‍റ് ഷിനി റോബർട്ട്‌, ജോയിന്‍റ് സെക്രട്ടറി പ്രസീത ജിതിൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

അ​ൽ മ​ദ്‌​റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ ഫ​ർ​വാ​നി​യ വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ഫ​ർ​വാ​നി​യ: അ​ൽ മ​ദ്‌​റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ കെെ​കോ​ർ​ത്ത് ന​വ​യു​ഗം; കാ​ത്തു​നി​ൽ​ക്കാ​തെ ഷ​രു​ൺ മ​ട​ങ്ങി.
അ​ൽ​ഹ​സ: ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ കൈ​കോ​ർ​ത്ത സ​ന്മ​ന​സു​ക​ളു​ടെ ശ്ര​മം വി​ഫ​ല​മാ​ക്കി കാ​ൻ​സ​ർ രോ​ഗി​യാ​യ യു​വാ​വ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.
പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ര​ന് 33 കോ​ടി​യു​ടെ ലോ​ട്ട​റി.
അ​ബു​ദാ​ബി: മ​ല​യാ​ളി​ക​ള​ട​ക്കം നി​ര​വ​ധി പേ​ര്‍​ക്ക് വ​ന്‍​തു​ക​യു​ടെ ഭാ​ഗ്യ​സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി​യ അ​ബു​ദാ​ബി ബി​ഗ് ടി​ക്ക​റ്റി​ന്‍റെ 256ാമ​
ബി​നോ​യ് ത​ങ്ക​ച്ച​നും കു​ടും​ബ​ത്തി​നും യാ​ത്ര​യ​യ​പ്പ് ന​ൽ​കി കോ​സ് കു​വൈ​റ്റ് ചാ​പ്റ്റ​ർ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ നി​ന്നും യു​കെ​യി​ലേ​ക്ക് പോ​കു​ന്ന ബി​നോ​യ് ത​ങ്ക​ച്ച​നും കു​ടും​ബ​ത്തി​നും കോ​സ് കു​വൈ​റ്റ് ചാ​പ്റ്റ​ർ യാ​ത്ര​യ​യ​പ
കേ​ളി കി​യ പു​ര​സ്‌​കാ​ര വി​ത​ര​ണം എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​യി.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കു​ടും​ബ​വേ​ദി​യു​ടെ​യും അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ വി​ദ്യാ​ഭ്യാ​സ പ്രോ​