റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ അസീസിയ രക്ഷാധികാരി സമിതി അംഗവും ഏരിയ ട്രഷററുമായ റഫീഖ് അരിപ്രയ്ക്ക് അസീസിയ ഏരിയ രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി.
കഴിഞ്ഞ 30 വർഷമായി സൗദിയിൽ പ്രവാസ ജീവിതം നയിക്കുന്ന റഫീഖ് മലപ്പുറം അരിപ്ര സ്വദേശിയാണ്. 18 വർഷത്തോളമായി ബിൻസാഗർ കമ്പനിയിൽ സെയിൽസ് മാനായി ജോലി ചെയ്തു വരികയായിരുന്നു.
കേളി അസീസിയ യൂണിറ്റ് ജോയിന്‍റ് സെക്രട്ടറി, ഏരിയ കമ്മറ്റി അംഗം, ഏരിയ ട്രഷറർ, ഏരിയ രക്ഷാധികാരി സമിതി അംഗം, കേളി കേന്ദ്ര സാംസ്കാരിക കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
അസീസിയ ഗ്രേറ്റ് ഇന്‍റർ നാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യാത്രയയപ്പു ചടങ്ങിൽ അസീസിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഹസൻ പുന്നയൂർ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി റഫീഖ് ചാലിയം സ്വാഗതം പറഞ്ഞു. ഏരിയ പ്രഡിഡന്‍റ് ഷാജി റസാഖ് ആമുഖ പ്രഭാഷണം നടത്തി.
കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ടി ആർ സുബ്രഹ്മണ്യൻ, പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായ്, ഷമീർ കുന്നുമ്മൽ, ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡന്‍റ് പ്രിയ വിനോദ്, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, ജോയിന്‍റ് സെക്രട്ടറി സുനിൽ കുമാർ, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര കമ്മറ്റി അംഗങ്ങളായ രാമകൃഷ്ണൻ, കിഷോർ ഇ നിസാം, ലിബിൻ പശുപതി, കേന്ദ്ര സ്പോർട്സ് കമ്മിറ്റി അംഗം ഷറഫുദ്ദീൻ, കേളി അസീസിയ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ലജീഷ് നരിക്കോട്, സുധീർ പോരേടം, സുഭാഷ്, അജിത്, കേളി അസീസിയ ഏരിയ കമ്മിറ്റി അംഗങ്ങളായ ലാലു, സൂരജ്, ഷാജി മൊയ്തീൻ, മാലാസ് ഏരിയ കമ്മിറ്റി അംഗം സുജിത് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
അസീസിയ ഏരിയ രക്ഷാധികാരി കമ്മിറ്റിയുടെ ഉപഹാരം കൺവീനർ ഹസൻ പുന്നയൂരും, അസീസിയ ഏരിയ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി റഫീഖ് ചാലിയവും, അസീസിയ യൂണിറ്റ് കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി സുധീർ പോരേടവും, അൽഫനാർ യൂണിറ്റ് കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി ലാലുവും, അൽ മനാഹ് യൂണിറ്റ് കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി സുഭാഷും, സിമന്റ് യൂണിറ്റ് കമ്മറ്റിയുടെ ഉപഹാരം പ്രസിഡന്‍റ് ഷാജി മൊയ്തീനും, അസീസിയ ഏരിയയിലെ സുഹൃത്തുക്കളുടെ ഉപഹാരം ഷാജി റസാക്കും കൈമാറി. സാമൂഹ്യ പ്രവർത്തകനും സുഹൃത്തുമായ ജബ്ബാർ പൂവാർ ചടങ്ങിൽ സന്നിഹിതനായിരുന്നു.
|