• Logo

Allied Publications

Americas
ഫോ​മാ ജൂ​നി​യ​ർ അ​ഫ​യേ​ഴ്‌​സ് സ​ബ് ക​മ്മ​റ്റി ഉ​ദ്ഘാ​ട​നം നട‌ന്നു
Share
ന്യൂയോ​ർ​ക്ക് : ഫോ​മാ ജൂ​നി​യ​ർ അ​ഫ​യേ​ഴ്‌​സ് സ​ബ് ക​മ്മ​റ്റി​യു​ടെ ഔ​പ​ചാ​രി​ക​മാ​യ ഉദ്ഘാ​ട​നം മേ​യ് 12 ശ​നി​യാ​ഴ്ച 8.30ന് ന​ട​ത്തപ്പെട്ടു. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ 5th 12th grade കു​ട്ടി​ക​ളെ ല​ക്ഷൃ​മാ​ക്കി അ​വ​രു​ടെ താ​ത്പ​രൃ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന കൊ​ടു​ത്തു​കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്മ​റ്റിയാണ് ജൂ​നിയ​ർ അ​ഫ​യേ​ഴ്‌​സ്. പു​തി​യ​താ​യി രൂ​പീ​ക​രി​ച്ച ജൂനിയ​ർ അ​ഫ​യേ​ഴ്‌​സ് സ​ബ് ക​മ്മ​റ്റി പു​തു ത​ല​മു​റ​യി​ലെ കു​ട്ടി​ക​ൾ​ക്ക് ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​കാം എ​ന്ന പ്ര​ത്യാ​ശ​യി​ലാ​ണ് സം​ഘാ​ട​ക​ർ.

ജൂ​നിയ​ർ അ​ഫ​യേ​ഴ്‌​സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മു​ഖൃ അ​തി​ഥി കേ​ര​ള ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ പേ​ഴ്സ​ൺ ​കെ. വി. ​മ​നോ​ജ് കു​മാ​ർ ആ​യി​രി​ക്കും. വാ​ർ​ട്ട​ൻ ബി​സിന​സ് സ്കൂ​ൾ ഓ​ഫ് ദി ​യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് പെ​ൻ​സി​ൽ​വാ​നി​യാ​യി​ൽ നി​ന്നും സ്വ​ർ​ണ്ണ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള്ള ജ​സ്റ്റി​ൻ കു​ഞ്ചെ​റി​യ ഈ​അ​വ​സ​ര​ത്തി​ൽ മെ​സേ​ജ് ന​ൽ​കു​ന്ന​താ​യി​രി​ക്കും .

ഫോ​മ​യു​ടെ എ​ല്ലാ റീ​ജണുക​ളി​ൽ​നി​ന്നും 5th 12th ഗ്രേ​ഡി​ലു​ള്ള കു​ട്ടി​ക​ളി​ൽ നി​ന്നും ര​ണ്ട് അം​ബാ​സ​ഡേ​ഴ്സ് അ​ട​ങ്ങു​ന്ന ടീം ​ജൂ​നി​യ​ർ അ​ഫ​യേ​ഴ്‌​സി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ തെരഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ​യി​നം പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. ജി​യോ​പാ​ർ​ഡി മാ​സ്റ്റ​ർ മൈ​ൻ​ഡ് ടീം ​ഷൈ​നി അ​ബൂ​ബ​ക്ക​ർ (സൗ​ത് ഈ​സ്റ്റ് റീ​ജി​യ​ൻ), പ​ത്മ​രാ​ജ് നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്ത​ത്തി​ൽ (വെ​സ്റ്റേ​ൺ/​സ​ൺ​ഷൈ​ൻ) റീ​ജണുക​ളി​ൽ നി​ന്നും ചെ​റി​യ ഒ​രു ജി​യോ​പാ​ർ​ഡി മ​ത്സ​ര​വും ന​ട​ത്തു​ന്ന​താ​ണ്. വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​വും ഉ​ണ്ടാ​കും.

ക​മ്മ​റ്റി ചെ​യ​ർ പേ​ഴ്സ​ൺ ജൂ​ബി വ​ള്ളി​ക്ക​ളം (ഷിക്കാ​ഗോ), സെ​ക്ര​ട്ട​റി സി​ജു ഫി​ലി​പ്പ് (അ​റ്റ്ലാ​ന്റാ) , നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ജാ​സ്മി​ൻ പ​രോ​ൾ (കാ​ലി​ഫോ​ർ​ണി​യ), വൈ​സ് ചെ​യ​ർ പേ​ഴ്സ​ൺ നെ​വി​ൻ ജോ​സ് (ടാം​ബ), ക​മ്മ​റ്റി മെ​മ്പ​ർ​സ് ഷൈ​നി അ​ബൂ​ബ​ക്ക​ർ (അ​റ്റ്ലാ​ന്റാ), പ​ത്മാ​രാ​ജ് നാ​യ​ർ (ഡെ​ൽ​വെ​ർ), വി​ജ​യ് പു​ത്ത​ൻ വീ​ട്ടി​ൽ (ന്യൂ ​ജെ​ഴ്സി)​എ​ന്നി​വ​രാ​ണ്.

ജൂനിയ​ർ അ​ഫ​യേ​ഴ്‌​സ് ക​മ്മ​റ്റി മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ചവയ്ക്കു​ന്ന​തി​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് ഫോ​മാ പ്ര​സി​ഡ​ന്റ് ജേ​ക്ക​ബ് തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഓ​ജ​സ് ജോ​ൺ, ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക​ട​വി​ൽ, വൈ​സ് പ്ര​സി​ഡ​ന്റ്‌ സ​ണ്ണി വ​ള്ളി​ക​ളം, ജോ​യി​ന്റ് സെ​ക്ര​ട്ട​റി ഡോ. ​ജ​യ്മോ​ൾ ശ്രീ​ധ​ർ ,ജോ​യി​ന്റ് ട്ര​ഷ​റ​ർ ജ​യിം​സ് ജോ​ർ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്