• Logo

Allied Publications

Americas
ചി​കി​ത്സ​യ്ക്കെ​തി​രേ പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള റിംഗ് വേമിന്‍റെ ​കേ​സു​ക​ൾ ന്യൂ​യോ​ർ​ക്കി​ൽ ക​ണ്ടെ​ത്തി
Share
ന്യൂ​യോ​ർ​ക്ക്: ചി​കി​ത്സ​യ്ക്കെ​തി​രെ പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള റിംഗ് വേ​മി​ന്‍റെ കേ​സു​ക​ൾ ന്യൂ​യോ​ർ​ക്കി​ൽ ക​ണ്ടെ​ത്തി. യു​എ​സ് സെ​ന്‍റേഴ്​സ് ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ​ൻ കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.​ ര​ണ്ട് മു​തി​ർ​ന്ന സ്ത്രീ​ക​ളി​ൽ 2021 ലും 2022 ​ലു​മാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ആ​ദ്യ​മാ​യി അ​നു​ഭ​വ​പ്പെ​ട്ട​ത്.

റിംഗ് വേമുള്ള രോ​ഗി​ക​ൾ​ക്ക് പ​ല​പ്പോ​ഴും ശ​രീ​ര​ത്തി​ൽ ചു​ണ​ങ്ങു പോ​ലെ കാ​ണ​പ്പെ​ടു​ന്നു. ഇ​ത് ച​ർ​മ്മ​ത്തി​ൽ ഒ​രു വ​ള​യ​മാ​യി മാ​റു​ന്നു. 28 വ​യ​സു​ള്ള സ്ത്രീ​ക്ക് 2021ലെ ​വേ​ന​ൽ​ക്കാ​ല​ത്താ​ണ് ചു​ണ​ങ്ങ് അനുഭവപ്പെട്ടത്. ഡി​സം​ബ​റി​ൽ അ​വ​ർ ഒ​രു ത്വ​ക്ക്‌​രോ​ഗ വി​ദ​ഗ്ധ​നെ കാണുകയും. നാ​ലാ​ഴ്ച​യോ​ളം മ​രു​ന്ന് ക​ഴി​ച്ച​തി​ന് ശേ​ഷം അ​ണു​ബാ​ധ ഭേ​ദ​മാ​യി. അ​ണു​ബാ​ധ വീ​ണ്ടും വ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഡോ​ക്ട​ർ​മാ​ർ ഇ​പ്പോ​ഴും ഇ​വ​രെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.‌

47 വ​യ​സു​ള്ള ഒ​രു സ്ത്രീ​ക്ക് 2022ലെ ​വേ​ന​ൽ​ക്കാ​ല​ത്ത് ബം​ഗ്ലാ​ദേ​ശ് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ചു​ണ​ങ്ങ് ഉ​ണ്ടാ​യ​ത്. ബം​ഗ്ലാ​ദേ​ശി​ലെ ഡോ​ക്ട​ർ​മാ​ർ അ​വ​രെ ചി​കി​ത്സി​ച്ചു. പ​ക്ഷേ ചു​ണ​ങ്ങു മാ​റി​യ​താ​യി തോ​ന്നി​യി​ല്ല. ബം​ഗ്ലാ​ദേ​ശി​ലെ മ​റ്റ് നി​ര​വ​ധി കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സ​മാ​ന​മാ​യ രോഗം ഉ​ണ്ടാ​യി. രോ​ഗി യു​എ​സി​ൽ തി​രി​ച്ചെ​ത്തി ഡോ​ക്ട​റെ കാണുകയും. റിംഗ് വേ​മി​ന് സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന നി​ര​വ​ധി ക്രീ​മു​ക​ളും ചി​കി​ത്സ​ക​ളും ഡോ​ക്ട​ർ​മാ​ർ അ​വ​ൾ​ക്ക് ന​ൽ​കി. മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഒ​രു പു​രോ​ഗ​തി​യും ഉ​ണ്ടാ​യി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ഈ അ​ണു​ബാ​ധ​യ്ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്താ​നും പ്രാ​ദേ​ശി​ക പൊ​തു​ജ​നാ​രോ​ഗ്യ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടാ​നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്