• Logo

Allied Publications

Americas
ഫോ​മാ അ​ക്ഷ​ര​കേ​ര​ളം വി​ഷു​ഈ​സ്റ്റ​ർ പ​തി​പ്പ് വാ​യ​ന​ക്കാ​രി​ലേ​ക്ക്
Share
ന്യൂ​യോ​ർ​ക്ക്: ഫോ​മാ അ​ക്ഷ​ര​കേ​ര​ളം ത്രൈ​മാ​സി​ക​യു​ടെ വി​ഷു​ഈ​സ്റ്റ​ർ പ​തി​പ്പ് വാ​യ​ന​ക്കാ​രി​ലേ​ക്ക് എ​ത്തു​ന്നു. അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​യി​ലൊ​ന്നാ​യ ഫോ​മ​യു​ടെ ഈ ​ത്രൈ​മാ​സി​ക ക​ഥ​ക​ളും ക​വി​ത​ക​ളും അ​ഭി​മു​ഖ​വും യാ​ത്ര​യും ലേ​ഖ​ന​ങ്ങ​ളു​മാ​യി ഒ​ട്ടേ​റെ വാ​യ​ന​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​പി.​രാ​മ​നു​ണ്ണി​യു​മാ​യി അ​ക്ഷ​ര​കേ​ര​ളം അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ർ പ്രി​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ട​ത്തി​യ അ​ഭി​മു​ഖം, എ​ഴു​ത്തു​കാ​ര​നും സം​വി​ധാ​യ​ക​നും ത​ക​ഴി ശി​വ​ശ​ങ്ക​ര​പ്പി​ള്ള​യു​ടെ കൊ​ച്ചു​മ​ക​നു​മാ​യ രാ​ജ് നാ​യ​ർ, മു​ഖ്യ​ധാ​രാ എ​ഴു​ത്തു​കാ​രി​ൽ ശ്ര​ദ്ധേ​യ​നാ​യ ശ്രീ​ക​ണ്ഠ​ൻ ക​രി​ക്ക​കം എ​ന്നി​വ​രു​ടെ ക​ഥ​ക​ളും മ​നോ​ഹ​ര​മാ​യ ക​വി​ത​ക​ളു​മാ​യി കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് സു​കു​മാ​ർ ചാ​ലി​ഗ​ദ്ദ, യു​വ​ധാ​രാ അ​വാ​ർ​ഡ് ജേ​താ​വ് യ​ഹി​യാ മു​ഹ​മ്മ​ദ്, പി.​സു​രേ​ഷ്, ഡോ.​ഷീ​ബ, അ​ക്ബ​ർ, ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ക​വി​താ പു​ര​സ്‌​കാ​ര ജേ​താ​വ് സൈ​ഫു​ദ്ധീ​ൻ ആ​ദി​ക​ട​ലാ​യി എ​ന്നി​വ​രു​ടെ ക​വി​ത​ക​ളും ഈ ​ല​ക്ക​ത്തി​ലു​ൾ​പ്പെ​ടു​ന്നു.

എ​ഴു​ത്തു​കാ​ര​ൻ ആ​ന​ന്ദി​ന്‍റെ പു​സ്ത​ക​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ലേ​ഖ​ന​വു​മാ​യി യു​വ നി​രൂ​പ​ക​ൻ അ​ജീ​ഷ് ജി ​ദ​ത്ത​ൻ, പു​സ്ത​ക​പ​രി​ച​യ​വു​മാ​യി സ​ന്തോ​ഷ് ഇ​ല​ന്തൂ​ർ തു​ട​ങ്ങി നി​ര​വ​ധി എ​ഴു​ത്തു​കാ​ർ അ​ക്ഷ​ര​കേ​ര​ളം മാ​സി​ക​യെ വാ​യ​നാ സ​മ്പ​ന്ന​മാ​ക്കു​ന്നു. ആ​ർ​ട്ടി​സ്റ്റ് ദേ​വ​പ്ര​കാ​ശി​ന്‍റെ ഇ​ല്ല​സ്ട്രേ​ഷ​ൻ മാ​സി​ക​യെ മി​ക​വു​റ്റ​താ​ക്കു​ന്നു

ചീ​ഫ് എ​ഡി​റ്റ​ർ ത​മ്പി ആ​ന്‍റ​ണി, മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ൽ, അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ർ പ്രി​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡോ.​സു​കു​മാ​ര്‍ കാ​ന​ഡ, അ​നി​ത പ​ണി​ക്ക​ർ എ​ന്നി​വ​ർ മാ​സി​ക​യു​ടെ കോ​പ്പി എ​ഡി​റ്റേ​ഴ്സ്, ക​ണ്ട​ന്‍റ് എ​ഡി​റ്റ​ർ സ​ണ്ണി ക​ല്ലൂ​പ്പാ​റ എ​ന്നി​വ​രാ​ണ് അ​ക്ഷ​ര​കേ​ര​ള​ത്തി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സാ​ഹി​ത്യ​കൗ​തു​കി​ക​ളാ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് അ​ക്ഷ​ര​കേ​ര​ളം ത്രൈ​മാ​സി​ക ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​യി​രി​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഓ​ജ​സ് ജോ​ൺ, ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി വ​ള്ളി​ക്ക​ളം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​ജെ​യ്മോ​ൾ ശ്രീ​ധ​ർ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജെ​യിം​സ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു,

അ​ക്ഷ​ര​കേ​ര​ള​ത്തി​ൽ ക​ഥ, ക​വി​ത, ലേ​ഖ​ന​ങ്ങ​ൾ, മ​റ്റ് കൃ​തി​ക​ൾ എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ fomaamagazine@gmail.com എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് അ​യ​ക്കു​ക. ഫോ​മ​യു​ടെ വെ​ബ്സെെ​റ്റി​ലും മാ​ഗ്സ്റ്റ​റി​ലും അ​ക്ഷ​ര​കേ​ര​ളം മാ​ഗ​സി​ൻ ല​ഭ്യ​മാ​ണ്.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ