• Logo

Allied Publications

Middle East & Gulf
ഡി​ബേ​റ്റ് മ​ത്സ​ര​വും സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ച് ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്‌​കൂ​ൾ
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റിലെ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഡി​ബേ​റ്റ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച് ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്‌​കൂ​ൾ. സ്‌​കൂ​ൾ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നുമാ​യി​രു​ന്ന ഡോ.​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ സ്മ​ര​ണാ​ർ​ഥം ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

‘മാ​ധ്യ​മ​ങ്ങ​ൾ നി​ഷ്പ​ക്ഷ​മോ അ​ല്ല​യോ’ എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം. കു​വൈ​റ്റ് ടൈം​സ് എ​ഡി​റ്റ​ർ സ​ജീ​വ് പീ​റ്റ​ർ, ദ ​ടൈം​സ് എ​ഡി​റ്റ​ർ റി​വ​ൻ ഡി​സൂ​സ, കു​വൈ​റ്റ് ഐ​ർ​വേ​സ്‌ ലീ​ഗ​ൽ അ​ഡ്വൈ​സ​ർ അ​ഡ്വ. രാ​ജേ​ഷ് സാ​ഗ​ർ എ​ന്നി​വ​രാ​യി​രു​ന്നു വി​ധിക​ർ​ത്താ​ക്ക​ൾ.

ഇ​ന്ത്യ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ സ്കൂ​ളി​ലെ ഫി​ദ ആ​ൻ​സി ഒ​ന്നാം സ്ഥാ​ന​വും യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ നേ​ഹ ആ​ൻ മേ​രി ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.



ഫ​ഹാ​ഹീ​ൽ അ​ൽ വ​ത​നി​യ ഇ​ന്ത്യ​ൻ പ്രൈ​വ​റ്റ് സ്കൂ​ളി​ലെ മു​ഹ​മ്മ​ദ് റ​യ്ഹാ​ൻ, ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ലെ ശി​വാ​നി മേ​നോ​ൻ, ലേ​ണേ​ഴ്‌​സ് ഓ​ൺ അ​ക്കാ​ദ​മി​യി​ലെ ജ​യ് കൃ​ഷ്ണ, ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ നു​ഹ നൗ​ഫ​ൽ, ഗ​ൾ​ഫ് ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ ഫ്രെ​യ്സ​നെ​ർ ഫെ​നി​ൽ എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ​തി​നു​ള്ള പ്ര​ത്യേ​ക പ​രാ​മ​ർശ​ത്തി​ന് അ​ർ​ഹ​രാ​യി.

ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ ര​ണ്ടാം ദി​നം സെ​മി​നാ​റും അ​വാ​ർ​ഡ് ദാ​ന​വു​മാ​യി​രു​ന്നു. സ്‌​കൂ​ൾ ഡ​യ​റ​ക്‌​ട​ർ മ​ല​യി​ൽ മൂ​സ​ക്കോ​യ പ​രി​പാ​ടി​ക്ക് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഡോ.​എം.​കെ.​മു​നീ​ർ എം​എ​ൽ​എ, ഇ​ബ്രാ​ഹിം ഹാ​ജി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ടത്തി. അ​ബു ഇ​ക്ബാ​ൽ ര​ച​ന നി​ർ​വ​ഹി​ച്ച് സ്‌​കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൾ ഈ​ണം ന​ൽ​കി സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ല​പി​ച്ച മ​ല​യാ​ളം ക​വി​ത​യും സ്‌​കൂ​ൾ അ​റ​ബി​ക് വി​ഭാ​ഗം ത​യാ​റാ​ക്കി​യ അ​നു​സ്മ​ര​ണ ക​വി​ത​യും പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് ആ​ല​പി​ച്ചു.



എം.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി സെ​മി​നാ​റി​ൽ സം​സാ​രി​ച്ചു. ഡി​ബേ​റ്റ് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സി​ബി​എ​സ്ഇ പൊ​തു​പ​രീ​ക്ഷ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്കു​ക​ൾ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഡോ.​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി സ്മാ​ര​ക സ്വ​ർ​ണ്ണ പ​ത​ക്കം പേ​സ് ഗ്രൂ​പ്പ് ഡ​യ​റ​ക്ട​റും ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ മ​ക​നു​മാ​യ ആ​ദി​ൽ ഇ​ബ്രാ​ഹിം സ​മ്മാ​നി​ച്ചു.

പേ​സ് ഗ്രൂ​പ്പ് സി​ഇ​ഒ അ​ഡ്വ.​ആ​സി​ഫ് മു​ഹ​മ്മ​ദ് ച​ട​ങ്ങി​ൽ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൾ കെ.​വി. ഇ​ന്ദു​ലേ​ഖ, വൈ​സ് പ്രി​ൻ​സി​പ്പ​ൾ ഡോ.​കെ.​സ​ലീം, പേ​സ് ഗ്രൂ​പ്പ് പ്ര​തി​നി​ധി മു​ഹ​മ്മ​ദ് ഹി​ശാം എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ശി​ഹാ​ബ് നീ​ല​ഗി​രി ന​ന്ദി പ​റ​ഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.