• Logo

Allied Publications

Americas
ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ടീം ​ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് പള്ളി സ​ന്ദ​ർ​ശി​ച്ചു
Share
ബോ​സ്റ്റ​ൺ: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ടീം ​മേ​യ് ഏ​ഴി​ന് ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു. വി​കാ​രി ഫാ. ​റോ​യ് പി.​ജോ​ർ​ജ് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം കി​ക്കോ​ഫ് മീ​റ്റിം​ഗും ഉ​ണ്ടാ​യി​രു​ന്നു.

ഫാ. ​റോ​യ് പി. ​ജോ​ർ​ജ് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ന് സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​നും പി​ന്തു​ണ​യ്ക്കാ​നും ഇ​ട​വ​ക അം​ഗ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു. കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ന് ചെ​റി​യാ​ൻ പെ​രു​മാ​ൾ (സെ​ക്ര​ട്ട​റി), മാ​ത്യു ജോ​ഷ്വ (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഡീ​ക്ക​ൺ ഷോ​ജി​ൽ എ​ബ്ര​ഹാം (എം​ജി​ഒ​സി​എ​സ്എം ക​രി​ക്കു​ലം കോ​ർ​ഡി​നേ​റ്റ​ർ), തോ​മ​സ് മ​ത്താ​യി (ഇ​ട​വ​ക സെ​ക്ര​ട്ട​റി), കു​ര്യാ​ക്കോ​സ് പാ​ലൂ​പ്പ​റ​മ്പി​ൽ (ഇ​ട​വ​ക ട്ര​സ്റ്റി), ബെ​ഞ്ച​മി​ൻ സാ​മു​വ​ൽ (മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി), സി​ബു തോ​മ​സ് (ഭ​ദ്രാ​സ​ന അ​സം​ബ്ലി പ്ര​തി​നി​ധി) എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ചെ​റി​യാ​ൻ പെ​രു​മാ​ൾ സ​മ്മേ​ള​ന​ത്തെ​ക്കു​റി​ച്ചും ര​ജി​സ്ട്രേ​ഷ​ൻ പ്ര​ക്രി​യ​യെ​ക്കു​റി​ച്ചും സം​സാ​രി​ക്കു​ക​യും എ​ല്ലാ കു​ടും​ബ​ങ്ങ​ളെ​യും ര​ജി​സ്റ്റ​ർ ചെ​യ്യാ​നും കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ച്ചു. കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​റി​ൽ പ​ര​സ്യ​ങ്ങ​ളും ആ​ശം​സ​ക​ളും ഉ​ൾ​പ്പെ​ടു​ത്തി കോ​ൺ​ഫ​റ​ൻ​സി​നെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ വി​ശ​ദാം​ശ​ങ്ങ​ളും സ്പോ​ൺ​സ​ർ​ഷി​പ്പ് അ​വ​സ​ര​ങ്ങ​ളും മാ​ത്യു ജോ​ഷ്വ വി​ശ​ദീ​ക​രി​ച്ചു.

ആ​ത്മീ​യ വ​ള​ർ​ച്ച​യ്ക്ക് സ​ഹാ​യ​ക​മാ​യ കോ​ൺ​ഫ​റ​ൻ​സു​ക​ളി​ലെ ത​ന്‍റെ മു​ൻ​കാ​ല അ​നു​ഭ​വ​ങ്ങ​ൾ ശാ​ന്ത വ​ർ​ഗീ​സ് പ​ങ്കു​വ​ച്ചു, ഒ​പ്പം കു​ടും​ബ​മാ​യി കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ ഇ​ട​വ​കാം​ഗ​ങ്ങ​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചു. നി​ര​വ​ധി ഇ​ട​വ​ക അം​ഗ​ങ്ങ​ൾ കോ​ൺ​ഫ​റ​ൻ​സി​നു ക​ല​വ​റ​യി​ല്ലാ​ത്ത പി​ന്തു​ണ ന​ൽ​കി.

ഡോ. ​സീ​മ ജേ​ക്ക​ബ് ഗോ​ൾ​ഡ് സ്പോ​ൺ​സ​റാ​യും സൈ​ലേ​ഷ് ചെ​റി​യാ​ൻ, ജോ​ർ​ജ് വ​ർ​ഗീ​സ്, ജി​ബി ജോ​സ​ഫ് എ​ന്നി​വ​ർ ഗ്രാ​ൻ​ഡ്‌ സ്പോ​ൺ​സ​ർ​മാ​രാ​യും പി​ന്തു​ണ അ​റി​യി​ച്ചു. കോ​ൺ​ഫ​റ​ൻ​സി​നെ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കാ​ൻ എ​ല്ലാ ഇ​ട​വ​ക​ക്കാ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച ഫാ. ​റോ​യ് പി. ​ജോ​ർ​ജി​നും ജോ​ർ​ജ് വ​ർ​ഗീ​സീ​നും പ്രാ​ർ​ഥ​നാ​പൂ​ർ​വ്വം സ​ഹ​ക​രി​ച്ച ഇ​ട​വ​ക അം​ഗ​ങ്ങ​ൾ​ക്കും സം​ഘാ​ട​ക​ർ ന​ന്ദി പ​റ​ഞ്ഞു.

കാ​മ്പ​സ് മി​നി​സ്ട്രി ടീം ​അം​ഗ​ങ്ങ​ളാ​യ ഡീ​ക്ക​ൺ ഷോ​ജി​ൽ എ​ബ്ര​ഹാ​മും ഡി​ല​ൻ ജേ​ക്ക​ബും ജോ​ഷ്വ ജേ​ക്ക​ബും ഭ​ദ്രാ​സ​ന​ത്തി​ന്‍റെ കാ​മ്പ​സ് മി​നി​സ്ട്രി​യു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​ലും ഭ​ദ്രാ​സ​നം നേ​തൃ​ത്വം ന​ൽ​കു​ന്ന മ​റ്റു പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ത്ത്‌ ധ​ന്യ​രാ​കു​വാ​ൻ അ​വ​ർ യു​വ​ജ​ന​ങ്ങ​ളെ ആ​ഹ്വാ​നം ചെ​യ്തു.

ജൂ​ലൈ 12 മു​ത​ൽ 15 വ​രെ ഡാ​ൽ​ട്ട​ൻ, പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ഹോ​ളി ട്രാ​ൻ​സ്ഫി​ഗ​റേ​ഷ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് ന​ട​ക്കു​ന്ന​ത് . ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ൽ യൂ​റോ​പ്പ്/​ആ​ഫ്രി​ക്ക ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി​വ​ന്ദ്യ ഡോ. ​എ​ബ്ര​ഹാം മാ​ർ സ്തേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യി​രി​ക്കും.

സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന യൂ​ത്ത് മി​നി​സ്റ്റ​ർ ഫാ. ​മാ​റ്റ് അ​ല​ക്‌​സാ​ണ്ട​ർ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള സെ​ഷ​നു​ക​ൾ ന​യി​ക്കും. യോ​വേ​ൽ 2:28ൽ ​നി​ന്നു​ള്ള "എ​ല്ലാ ജ​ഡ​ത്തി​ന്മേ​ലും ഞാ​ൻ എ​ന്‍റെ ആ​ത്മാ​വി​നെ പ​ക​രും' എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ മു​ഖ്യ ചി​ന്താ​വി​ഷ​യം.

ബൈ​ബി​ൾ, വി​ശ്വാ​സം, പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും അ​നു​യോ​ജ്യ​മാ​യ പ്ര​ത്യേ​ക സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടാ​തെ സ്പോ​ർ​ട്സ്, ഗെ​യി​മു​ക​ൾ, വി​നോ​ദം തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​സ​ണ്ണി ജോ​സ​ഫ് കോ​ൺ​ഫ​റ​ൻ​സ് ഡ​യ​റ​ക്ട​ർ: 718 608 5583, ചെ​റി​യാ​ൻ പെ​രു​മാ​ൾ കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി: 516 439 9087 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ഹൂ​സ്റ്റ​ണി​ൽ തി​രു​നാ​ളി​നു ഗം​ഭീ​ര​മാ​യ തു​ട​ക്കം.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്തോ​ലി​ക്ക ഫൊ​റോ​നാ ദൈ​വാ​ല​ത്തി​ലെ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്കു ഭ​ക്തി​സാ​ന്ദ്ര​മാ​യ തു​ട​ക്കം.
എം.​എ​സ്.​ടി. ന​മ്പൂ​രി​ക്ക് പ്ര​ണാ​മം അ​ർ​പ്പി​ച്ച് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ്.
ഡാ​ള​സ്: ഡാ​ള​സി​ൽ അ​ന്ത​രി​ച്ച പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​നും ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ അ​ഭ്യു​ദ​യ​കാം​ക്ഷി​യുമായ എം.​എ​സ്.
ട്രം​പി​നെ​തി​രേ മൂ​ന്നാം വ​ധ​ശ്ര​മം?; റാ​ലി​ക്ക് സ​മീ​പം തോ​ക്കു​മാ​യി 49കാ​ര​ന്‍ പി​ടി​യി​ല്‍.
വാ​ഷിം​ഗ്ഡ​ണ്‍ ഡി​സി: റി​പ്പ​ബ്ലി​ക്ക​ന്‍ പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ സ്ഥാ​നാ​ര്‍​ഥി​യും മു​ന്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റ
ഡാ​ള​സി​ൽ അ​ന്ത​രി​ച്ച എം. ​എ​സ്. ടി. ​ന​മ്പൂ​രി​യു​ടെ പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര​വും ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: ഡാ​ള​സി​ൽ അ​ന്ത​രി​ച്ച പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന എം. ​എ​സ്. ടി.
ഐ​ഒ​സി ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷം ഷി​ക്കാ​ഗോ​യി​ൽ ന​ട​ന്നു.
ഷി​ക്കാ​ഗോ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷം സംഘടിപ്പിച്ചു.