• Logo

Allied Publications

Middle East & Gulf
43.4 ശതമാനം അറ്റാദായ വളർച്ചയുമായി ബുർജീൽ ഹോൾഡിംഗ്സ്
Share
അബുദാബി: മികച്ച വളർച്ചാ നിരക്കുമായി കുതിപ്പു തുടർന്ന് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുർജീൽ ഹോൾഡിംഗ്സ്. മാർച്ച് 31ന് അവസാനിച്ച ആദ്യ പാദത്തിൽ ഗ്രൂപ്പിന്‍റെ വരുമാനം 1.1 ബില്യൺ ആയി ഉയർന്നപ്പോൾ അറ്റാദായം 121.3 മില്യൺ ദിർഹമായി ഉയർന്നു. ബുർജീൽ ഹോൾഡിംഗ്സിന്‍റെ മുൻ‌നിര ആശുപത്രിയായ ബുർ‌ജീൽ മെഡിക്കൽ സിറ്റിയുടെ വരുമാനത്തിൽ 32.6 ശതമാനം വർധനവാണുണ്ടായത്.

മേഖലയിലെ പ്രമുഖ ഫിറ്റ്നസ് കമ്പനിയായ ലീജാം സംയുക്ത സംരംഭത്തിലൂടെ സൗദി അറേബ്യയിലേക്കുള്ള വിപുലീകരണം പുരോഗമിക്കുന്നതിനിടെയാണ് ഗ്രൂപ്പിന്‍റെ മികച്ച പ്രകടനം.
യുഎഇയിൽ ഉടനീളം 120തിലധികം പുതിയ ഇൻപേഷ്യന്‍റ് കിടക്കകളും അഞ്ച് പുതിയ മെഡിക്കൽ സെന്‍ററുകളും ഉൾപ്പെടുത്തി പ്രവർത്തനം വിപുലീകരിക്കാനുള്ള പദ്ധതികളും മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും പുതിയ പങ്കാളിത്ത പദ്ധതികളുടെ അവലോകനവും പുരോഗമിക്കുകയാണ്. ഇതിനിടെ ഗ്രൂപ്പിന്‍റെ മെച്ചപ്പെട്ട പ്രവർത്തനക്ഷമതയും ഉന്നത നിലവാരമുള്ള പ്രത്യേക സേവനങ്ങളിലേക്കുള്ള തന്ത്രപരമായ മാറ്റവും വ്യക്തമാക്കിക്കൊണ്ടാണ് ആദ്യപാദത്തിലെ സാമ്പത്തിക ഫലങ്ങൾ.

ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ചെയർമാനുമായ ബുർജീൽ ഹോൾഡിംഗ്സ് 2022ൽ റെക്കോർഡ് അറ്റാദായത്തിലൂടെ 52 ശതമാനം വളർച്ചയാണ് കൈവരിച്ചിരുന്നത്. ഉയർന്ന വരുമാനം, വർധിച്ച പ്രവർത്തനക്ഷമത, കുറഞ്ഞ സാമ്പത്തിക ചെലവുകൾ എന്നിവ ഗ്രൂപ്പിന്റെ തുടർ പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ പാകുന്നതായാണ് വിലയിരുത്തൽ.

പ്ര​ധാ​ന​മ​ന്ത്രി കു​വൈ​റ്റി​ൽ എ​ത്തി.
കു​വൈ​റ്റ് സി​റ്റി: ര​ണ്ടു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇന്ത്യൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റി​ൽ എ​ത്തി.
വാ​ഹ​നം ക​ട​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി; യു​പി സ്വ​ദേ​ശി മ​രി​ച്ചു.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ ഓ​ടി​ച്ച വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി മ​രി​ച്ച
വേ​ൾ​ഡ് കെ​എം​സി​സി നി​ല​വി​ൽ വ​ന്നു.
കോ​ഴി​ക്കോ​ട്: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കെ​എം​സി​സി ക​മ്മി​റ്റി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യി വേ​ൾ​ഡ് കെ​എം​സി​സി നി​ല​വി​ൽ വ​ന്നു.
പ്ര​ധാ​നമ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ര​ണ്ടുദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് കു​വൈ​റ്റി​ലെ​ത്തു​ന്നു.
അ​ബു​ദാ​ബി​യി​ൽ നാ​ട​ക​രാ​വു​ക​ൾ​ക്കു തു​ട​ക്ക​മാ​കു​ന്നു.
അ​ബു​ദാ​ബി: ഇ​നി നാ​ട​ക​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട്ട​നാ​ളു​ക​ൾ വ​ര​വാ​യി.