• Logo

Allied Publications

Europe
അ​യ​ർ​ല​ന്‍ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ നോ​ക്ക് തീ​ർ​ഥാ​ട​നം 13ന്
Share
ഡ​ബ്ലി​ന്‍: പ​രി​ശു​ദ്ധ അ​മ്മ​യു​ടെ സാ​ന്നി​ധ്യം നി​റ​ഞ്ഞു​നി​ൽ​കു​ന്ന നോ​ക്ക് അ​ന്താ​രാ​ഷ്ട്ര ദി​വ്യ​കാ​രു​ണ്യ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​യ്ക്കു​ള്ള അയർലൻഡിലെ സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ മ​രി​യ​ൻ തീ​ർ​ഥാ​ട​നം മേ​യ് 13 ന​ട​ക്കും.

ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് നോ​ക്ക് ബ​സ​ലി​ക്ക​യി​ൽ ആ​രാ​ധ​ന​യും ജ​പ​മാ​ല​യും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ സീ​റോ മ​ല​ബാ​ർ വി​ശു​ദ്ധ കു​ർ​ബാ​ന​യും ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും.

സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ യൂ​റോ​പ്പ്യ​ൻ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ്പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി​രി​ക്കും. സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ അ​യ​ർ​ല​ൻഡ് നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ടും അ​യ​ർ​ല​ൻഡിലെ മു​ഴു​വ​ൻ സീ​റോ മ​ല​ബാ​ർ വൈ​ദീ​ക​രും തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

റി​പ്പ​ബ്ലി​ക്ക് ഓ​ഫ് അ​യ​ർ​ല​ൻഡിലേ​യും നോ​ർ​ത്തേ​ൺ അ​യ​ർ​ലൻഡിലേ​യും സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ ഒ​ത്തു​ചേ​രു​ന്ന അ​യ​ർ​ല​ൻഡിലെ ​ത​ന്നെ ഏ​റ്റ​വും വ​ലി​യ തീ​ർ​ഥാ​ട​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് മേ​യ്‌​മാ​സം ന​ട​ത്ത​പ്പെ​ടു​ന്ന സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ദേ​ശീ​യ നോ​ക്ക് തീ​ർ​ഥാ​ട​നം.

കൊ​ടി​ക​ളും മു​ത്തു​ക്കു​ട​ക​ളും സ്വ​ര്‍​ണ, വെ​ള്ളി കു​രി​ശു​ക​ളും തി​രു​സ്വ​രൂ​പ​ങ്ങ​ളും വ​ഹി​ച്ചു കൊ​ണ്ട് പ്രാ​ര്‍​ഥ​ന​ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ച് വി​ശ്വാ​സി​ക​ള്‍ അ​ണി​ചേ​രു​ന്ന പ്ര​ദ​ക്ഷി​ണം അ​യ​ർ​ല​ൻഡിലെ സീ​റോ മ​ല​ബാ​ർ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ വി​ശ്വാ​സ പ്ര​ഘോ​ഷ​ണ​മാ​യി​രി​ക്കും. അ​യ​ർ​ല​ൻഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ഭ​ക്ത​സം​ഘ​ട​ന​ക​ളാ​യ മാ​തൃ​ജ്യോ​തി, പി​തൃ​വേ​ദി, അ​ൾ​ത്താ​ര ബാ​ല​സ​ഖ്യം, സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെന്‍റ് എ​ന്നി​വ​ർ പ്ര​ദ​ക്ഷി​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കും.

അ​യ​ർ​ലൻഡി​ലെ വി​വി​ധ കു​ർ​ബാ​ന സെ​ന്‍ററുക​ളി​ൽ​നി​ന്ന് ഈ ​വ​ർ​ഷം ആ​ദ്യ കു​ർ​ബാ​ന സ്വീ​ക​രി​ച്ച കു​ട്ടി​ക​ൾ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ ഒ​രു​മി​ച്ചു​കൂ​ടും.

കാ​റ്റി​ക്കി​സം സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളേ​യും, അ​യ​ർ​ല​ൻഡി​ലെ ലി​വിംഗ് സെ​ർ​ട്ട് പ​രീ​ക്ഷ​യി​ലും ജൂ​നി​യ​ർ സെ​ർ​ട്ട് (GCSE Northen Ireland) പ​രീ​ക്ഷ​യി​ലും ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളേ​യും അ​ഞ്ചോ അ​തി​ല​ധി​ക​മോ മ​ക്ക​ളു​ള്ള അ​യ​ർ​ല​ൻഡി​ലെ വ​ലി​യ കു​ടും​ബ​ങ്ങ​ളേ​യും ആ​ദ​രി​ക്കും.

നോ​ക്ക് മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ അ​യ​ര്‍​ല​ണ്ടി​ലെ മു​ഴു​വ​ന്‍ വി​ശ്വാ​സി​ക​ളേ​യും പ്രാ​ര്‍​ത്ഥ​നാ​പൂ​ര്‍​വ്വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സ​ഭാ നേ​തൃ​ത്വം അ​റി​യി​ച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.