ഡിട്രോയിറ്റ് : മലങ്കര മാർത്തോമാ സുറിയാനി സഭയിൽ പട്ടത്വ ശുശ്രൂഷ ഷെയിൽ 60 വർഷം പൂർത്തീകരിച്ച റവ. ഫിലിപ്പ് വറുഗീസ് അച്ചന് സ്‌നേഹ ആദരവ്. ഇതിനോടനുബന്ധിച്ചു മേയ് 7 ഞായറഴ്ച ഡിട്രോയിറ്റ് മാർത്തോമ ദേവാലയത്തിൽ ഫിലിപ്പ് വർഗീസ് അച്ചൻ വിശുദ്ധ കുർബാനക്ക് നേതൃത്വം നൽകി .
1963 മേയ് മാസം 7 ന് തിരുവല്ല സെന്‍റ് തോമസ് മാർത്തോമാ ദേവാലയത്തിൽ വച്ച് അഭിവന്യ യൂഹാനോൻ മാർത്തോമ മെത്രാപ്പോലീത്തയിൽ നിന്നും ഡീക്കൻ പദവിയും ജൂൺ 26ന് അഭിവന്യ തോമാസ് മാർ അത്താനാസ്യോയോസ് തിരുമേനിയിൽ നിന്ന് കശീശ പട്ടവും നൽകി സഭയുടെ ശ്രുശ്രുഷാ സമൂഹത്തിലേക്ക് കൈ പിടിച്ചുയർത്തി . അത് പരിശുദ്ധമാവിന്‍റെ വിളിയും നിയോഗവും പൂർണമായി അർഹതക്കുള്ള അംഗീകാരവുമായിരുന്നു.
നോർത്ത് ട്രാവൻകൂർ മിഷിനറി ആയി പ്രവർത്തനം ആരംഭിച്ച അച്ചൻ മല്ലശേരി , ആനിക്കാട് ,കരവാളൂർ, നിരണം, കുറിയന്നൂർ , മുളക്കുഴ , കീക്കൊഴൂർ , നാക്കട , പെരുമ്പാവൂർ എന്നീ ഇടവകകളിൽ കറയറ്റ കരുതലിന്‍റെ കനിവുറ്റ കർതൃ സേവയുടേയും പരിശുദ്ധന്മ ശക്തിയുടെ സാധ്യതകൾ അനുഭവിച്ചറിഞ്ഞു.
മാർത്തോമ സഭയുടെ സുവിശേഷ കൺവൻഷൻ പ്രാസംഗികൻ എന്ന നിലയിൽ അച്ചൻ പ്രേഘോഷണങ്ങൾ മലനാടുകൾ കടന്ന് മറുനാടുകളിലും രാജ്യന്തരങ്ങളിലും എത്തപ്പെട്ടിരുന്നു. സഭയുടെ പട്ടത്വ ശുശ്രുഷയുടെ ഔദ്യോഗീക സേവനത്തിൽ നിന്നും വിരമിച്ചു വിശ്രമ ജീവിതം നയിക്കുമ്പോഴും നോർത്ത് അമേരിക്കൻ ഭദ്രസനത്തിൽ ഉള്ള ഡിട്രോയിറ്റ് , ടോറോന്‍റോ ,അറ്റ്ലാന്‍റാ , ഫ്ലോറിഡ, ഷിക്കാഗോ, ഷിക്കാഗോ ബെഥേൽ , ഇന്ത്യനാപ്പോളിസ് എന്നീ ഇടവകകളിൽ താൽകാലികമായെങ്കിലും ശ്രുശ്രുഷ ചെയ്യുവാൻ അച്ചന് അവസരം ലഭിച്ചു .
ഇപ്പോഴും മിഷിഗനിനുള്ള സെന്‍റ് ജോൺസ് മാർത്തോമ ഇടവകയിലും ഡിട്രോയിറ്റ് മാർത്തോമ ഇടവകയിലും ശുശ്രുഷയിൽ ആവശ്യാനുസരണം സഹായം നൽകിവരുന്നു . സഹധർമിണി ഡോ. എൽസി വറുഗീസ് അച്ഛനോടൊപ്പം താമസിച്ചു അച്ചന്‍റെ പ്രവർത്തനങ്ങളിൽ ആവശ്യമായ കൈത്താങ്ങൽ നൽകുന്നു. ഫിലിപ് വർഗീസ്. ( ജിജി ), ജോൺ വർഗീസ് ( ജോജി ), ഗ്രേസ് തോമസ് ( ശാന്തി ) എന്നിവർ മക്കളാണ് .
|