• Logo

Allied Publications

Europe
യു​കെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ല​യാ​ളി ഡോ​ക്ട​ര്‍​ക്കു വി​ജ​യം
Share
ലണ്ടൻ: ഇം​ഗ്ല​ണ്ടി​ലെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യ​ക്കൊ​ടി പാ​റി​ച്ച് മ​ല​യാ​ളി ഡോ​ക്ട​ര്‍. പ​യ്യ​ന്നൂ​ര്‍ എ​ടാ​ട്ട് താ​മ​ര​കു​ള​ങ്ങ​ര​യി​ലെ ഡോ. ​ജ്യോ​തി അ​ര​യ​മ്പ​ത്താ​ണ് (53) ലി​ങ്ക​ണ്‍ ഷെ​യ​റി​ലെ ബോ​സ്റ്റ​ണ്‍ ബെ​റോ കൗ​ണ്‍​സി​ലി​ലെ ട്രി​നി​റ്റി വാ​ര്‍​ഡി​ല്‍​നി​ന്നു വി​ജ​യി​ച്ച് മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​യ​ത്.

ഇം​ഗ്ല​ണ്ടി​ല്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് സൈ​ക്യാ​ട്രി​സ്റ്റ് ആ​യ ഡോ.​ജ്യോ​തി പ​തി​ന​ഞ്ച് വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി യു​കെ​യി​ലാ​ണ് താ​മ​സം. ബോ​സ്റ്റ​ണ്‍ ഇ​ന്‍​ഡി​പെ​ന്‍​ഡ​ന്‍റ് പാ​ര്‍​ട്ടി​ക്കു വേ​ണ്ടി​യാ​ണ് ട്രി​നി​റ്റി വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ച്ച​ത്.

ക​ണ്‍​സ​ര്‍​വേ​റ്റീ​വ് പാ​ര്‍​ട്ടി​യു​ടെ മേ​യ​ര്‍ സ്ഥാ​നാ​ര്‍​ഥി​യെ ഒ​രു വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ക​ഴി​ഞ്ഞ നാ​ലി​ന് യു​കെ കൗ​ണ്‍​സി​ലി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​ള​ക്ക​മു​ള്ള വി​ജ​യം.

പ​യ്യ​ന്നൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ള്‍, പ​യ്യ​ന്നൂ​ര്‍ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ഠി​ച്ച ജ്യോ​തി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നാ​ണ് എം​ബി​ബി​എ​സ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ചെ​റു​പ്പം മു​ത​ല്‍ എ​ഴു​ത്തി​നോ​ട് താ​ത്പ​ര്യ​മു​ള്ള ഇ​വ​ര്‍ ഏ​താ​നും ക​ഥ​ക​ള്‍ ര​ചി​ച്ചി​ട്ടു​ണ്ട്.

താ​മ​ര​ക്കു​ള​ങ്ങ​ര​യി​ലെ പ​രേ​ത​നാ​യ റി​ട്ട.​അ​ധ്യാ​പ​ക​ന്‍ വ​ണ്ണാ​ല​ത്ത് അ​പ്പു​ക്കു​ട്ട​ന്‍ നാ​യ​രു​ടേ​യും റി​ട്ട.​അ​ധ്യാ​പി​ക അ​ര​യ​മ്പ​ത്ത് പ​ത്മി​നി​യു​ടേ​യും മ​ക​ളാ​ണ്. ഭ​ര്‍​ത്താ​വ്: ഡോ.​മാ​ധ​വ​ന്‍ (തൃ​ശൂ​ര്‍). യു​കെ​യി​ല്‍ ഡോ​ക്ട​റാ​യ അ​രു​ള്‍ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍:​ഡോ.​ലേ​ഖ (കു​റ്റൂ​ര്‍ പി​എ​ച്ച്സി), ന​വ​നീ​ത് കൃ​ഷ്ണ​ന്‍ (ഓ​സ്‌​ട്രേ​ലി​യ).

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.